വധുവുമായുള്ള പ്രായവ്യത്യാസം 50 വയസ്! 74 കാരന്‍ വിവാഹത്തിന് മുടക്കിയത് 15 കോടി, പക്ഷെ, ഫോട്ടോഗ്രാഫര്‍ക്ക് കാശ് നല്‍കാതെ 'മുങ്ങി'

15 കോടി രൂപയുടെ ചെക്ക് പെൺകുട്ടിക്ക് പാരിതോഷികമായി നൽകിയായിരുന്നു വിവാഹം
വധുവുമായുള്ള പ്രായവ്യത്യാസം 50 വയസ്! 74 കാരന്‍ വിവാഹത്തിന് മുടക്കിയത് 15 കോടി, പക്ഷെ, ഫോട്ടോഗ്രാഫര്‍ക്ക് കാശ് നല്‍കാതെ 'മുങ്ങി'
Image:X
Published on

ഇക്കാലത്ത് ആഡംബര വിവാഹങ്ങള്‍ ഒരേ സമയം വാര്‍ത്തയും ചര്‍ച്ചയുമാകാറുണ്ട്. അത്തരത്തിലൊരു വിവാഹമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഇന്തോനേഷ്യയിലുള്ള 74 കാരനാണ് വരന്‍. വധുവിന് വരനേക്കാള്‍ 50 വയസ് കുറവാണ്. 24 കാരിയുമായുള്ള വിവാഹത്തിന് 15 കോടി രൂപയുടെ ചെക്ക് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്ക് നല്‍കിയെന്നുമാണ് വാര്‍ത്ത.

വധുവും വരനും തമ്മിലുള്ള പ്രായവ്യത്യാസവും വിവാഹ ചെലവും മാത്രമല്ല, അതിനു ശേഷമുണ്ടായ സംഭവങ്ങളുമെല്ലാം സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുകയാണ്. വിവാഹ ചടങ്ങുകള്‍ പകര്‍ത്താനെത്തിയ ഫോട്ടോഗ്രാഫര്‍ക്ക് പണം നല്‍കാതെ വരനും വധുവും മുങ്ങിയെന്നാണ് ആരോപണം.

സൗത്ത് ചൈന മോണിങ് പോസ്റ്റിലാണ് ഇതുസംബന്ധിച്ച വാര്‍ത്തയുള്ളത്. ഒക്ടോബര്‍ ഒന്നിന് ഇന്തോനേഷ്യയിലെ കിഴക്കന്‍ ജാവ പ്രവിശ്യയിലുള്ള പാസിറ്റന്‍ റീജന്‍സിയിലായിരുന്നു വിവാഹം. വിവാഹ ചടങ്ങുകള്‍ പകര്‍ത്താനായി ഫോട്ടോ-വീഡിയോഗ്രാഫര്‍ സംഘത്തിന് വരന്‍ വാഗ്ദാനം ചെയ്തത് 52 ലക്ഷത്തിലധികം രൂപയായിരുന്നു.

വിവാഹ വേദിയില്‍ വെച്ച് കൂടുതല്‍ പണം നല്‍കാമെന്ന് പറഞ്ഞ് വരന്‍ യുവതിയുടെ വീട്ടുകാര്‍ക്ക് വാഗ്ദാനം നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. മാത്രമല്ല, വിവാഹത്തിന് എത്തിയ അതിഥികള്‍ക്ക് 527 രൂപ വീതം സമ്മാനവും നല്‍കി.

വധുവുമായുള്ള പ്രായവ്യത്യാസം 50 വയസ്! 74 കാരന്‍ വിവാഹത്തിന് മുടക്കിയത് 15 കോടി, പക്ഷെ, ഫോട്ടോഗ്രാഫര്‍ക്ക് കാശ് നല്‍കാതെ 'മുങ്ങി'
റോഡിൽ കലിപ്പ് വേണ്ട! ദേഷ്യം ഡ്രൈവിങ്ങിന് ഹാനികരം; മുന്നറിയിപ്പുമായി കേരള എംവിഡി

എന്നാല്‍, വിവാഹസത്കാരം കഴിഞ്ഞതിനു പിന്നാലെ വരനും വധുവും പണം നല്‍കാതെ മുങ്ങിയെന്നാണ് ഫോട്ടോഗ്രാഫര്‍മാരുടെ സംഘം ആരോപിക്കുന്നത്. ഇതിനിടയില്‍ വാഗ്ദാനം ചെയ്ത പണം യുവതിയുടെ ബന്ധുക്കള്‍ക്ക് നല്‍കിയില്ലെന്നും ആരോപണമുണ്ട്. വിവാഹം കഴിഞ്ഞ ഉടനെ വരന്‍ വധുവിന്റെ ബന്ധുക്കളിലൊരാളുടെ മോട്ടോര്‍സൈക്കിളില്‍ വരന്‍ രക്ഷപ്പെട്ടതെന്നും വാര്‍ത്തകള്‍ പ്രചരിച്ചു. ഇതോടെ പതിനഞ്ച് കോടി മുടക്കി നടത്തിയ വിവാഹത്തെ കുറിച്ച് ബന്ധുക്കള്‍ക്ക് സംശയം തോന്നി. നല്‍കിയ ചെക്ക് വ്യാജമാണെന്നും പ്രചരണമുണ്ടായി.

വധുവുമായുള്ള പ്രായവ്യത്യാസം 50 വയസ്! 74 കാരന്‍ വിവാഹത്തിന് മുടക്കിയത് 15 കോടി, പക്ഷെ, ഫോട്ടോഗ്രാഫര്‍ക്ക് കാശ് നല്‍കാതെ 'മുങ്ങി'
"ഞാന്‍ എന്‍റെ സഹോദരനെ വിവാഹം കഴിച്ചു"; നെറ്റിസൺസിനെ കുഴപ്പിച്ച ചെറിയോരു കയ്യബദ്ധം

74 വയസുള്ള ആളുമായുള്ള വിവാഹത്തിന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ എതിര്‍പ്പറിയിച്ചിരുന്നു. പണം നല്‍കിയില്ലെന്ന പ്രചരണമുണ്ടായതോടെ വരന്റെ ബന്ധുക്കളും വധുവിന്റെ വീട്ടുകാരും തമ്മില്‍ തര്‍ക്കമായി.

ഒടുവില്‍ വരന്‍ തന്നെ സോഷ്യല്‍മീഡിയയിലൂടെ കാര്യങ്ങള്‍ വിശദീകരിച്ച് രംഗത്തെത്തുകയായിരുന്നു. പെണ്‍കുട്ടിയുമായുള്ള വിവാഹം വ്യാജമല്ലെന്നും 15 കോടി ചെലവഴിച്ചു എന്നത് സത്യമാണെന്നും അറിയിച്ച വരന്‍, താന്‍ വിവാഹ വേദിയില്‍ നിന്നും ഒളിച്ചോടിയിട്ടില്ലെന്നു കൂടി വ്യക്തമാക്കി.

താന്‍ ഭാര്യയെ ഉപേക്ഷിച്ചിട്ടില്ലെന്നും അവര്‍ തനിക്കൊപ്പമുണ്ടെന്നുമാണ് 74 കാരന്‍ പറയുന്നത്. വധുവിന്റെ വീട്ടുകാരും ഇതു തന്നെ ആവര്‍ത്തിക്കുന്നു. വരനും വധുവും ഹണിമൂണ്‍ ആഘോഷിക്കുകയാണെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

എന്തായാലും പണം വാഗ്ദാനം ചെയ്ത് കബളിപ്പിച്ചുവെന്ന വെഡ്ഡിങ് ഫോട്ടോഗ്രാഫി കമ്പനിയുടെ പരാതിയില്‍ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com