സൗജന്യ ഭക്ഷണത്തിന് പകരം പിരിച്ചുവിടൽ ഭീതി; 'മൈക്രോസോഫ്റ്റിലെ ഒരു ദിനം' പാരഡി വീഡിയോ വൈറൽ

രാവിലെ ആറ് മണിക്ക് ഞെട്ടിയുണർന്ന് തങ്ങളുടെ ഔദ്യോഗിക ഇമെയിലും സ്ലാക്ക് അക്കൗണ്ടും ലോഗിൻ ചെയ്യാൻ സാധിക്കുന്നുണ്ടോ എന്ന് വിറയ്ക്കുന്ന വിരലുകളോടെ പരിശോധിക്കുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്.
A Day In My Life At Microsoft
A Day In My Life At MicrosoftNews Malayalam 24x7
Published on: 
Updated on: 

ന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസിലേക്ക് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി 60000 ജീവനക്കാർക്ക് 'വോളണ്ടറി എക്സിറ്റ്' പാക്കേജ് നൽകി ഒഴിവാക്കാൻ മൈക്രോസോഫ്റ്റ് ഒരുങ്ങുന്നതിനിടെ, ഐടി ജീവനക്കാരുടെ ഭയവും പിരിമുറുക്കവും തുറന്നുകാട്ടുന്ന പാരഡി വീഡിയോ സമൂഹമാധ്യമങ്ങളിൽ വൻ തരംഗമാകുന്നു. 'എ ഡേ ഇൻ മൈ ലൈഫ് അറ്റ് മൈക്രോസോഫ്റ്റ്' എന്ന പേരിൽ ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലും പുറത്തിറങ്ങിയ ഈ ആക്ഷേപഹാസ്യ വീഡിയോ ചുരുങ്ങിയ മണിക്കൂറുകൾക്കകം ഇരുപത് ലക്ഷത്തിലധികം ആളുകളാണ് കണ്ടത്.

ഒരുകാലത്ത് ടെക് ജീവനക്കാർ ആഡംബര ഓഫീസുകളിലെ സൗജന്യ ഭക്ഷണങ്ങളും, ഗെയിമിംഗ് റൂമുകളും, മസാജ് ചെയറുകളും കാണിച്ച് അഭിമാനത്തോടെ പങ്കുവെച്ചിരുന്ന ട്രെൻഡിങ് റീൽസുകളുടെ സ്ഥാനത്ത്, ഇന്ന് ഐടി കമ്പനികളിൽ നിലനിൽക്കുന്ന കടുത്ത ജോലി സമ്മർദ്ദവും ഏത് നിമിഷവും ജോലി നഷ്ടപ്പെടുമെന്ന ഭയവുമാണ് ഈ വീഡിയോയിൽ തമാശരൂപത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. രാവിലെ ആറ് മണിക്ക് ഞെട്ടിയുണർന്ന് തങ്ങളുടെ ഔദ്യോഗിക ഇമെയിലും സ്ലാക്ക് അക്കൗണ്ടും ലോഗിൻ ചെയ്യാൻ സാധിക്കുന്നുണ്ടോ എന്ന് വിറയ്ക്കുന്ന വിരലുകളോടെ പരിശോധിക്കുന്നതിലൂടെയാണ് വീഡിയോ ആരംഭിക്കുന്നത്.

A Day In My Life At Microsoft
'എന്തൊരു വിധിയിത്..വല്ലാത്ത ചതിയിത്..': മൈക്രോസോഫ്റ്റ് ജീവനക്കാരുടെ 'കിടിലന്‍‍ ഓഫീസ്' റീലുകള്‍ വീണ്ടും വൈറലാകുന്നു; കാരണം ഇതാണ്.!

എച്ച്ആർ വിഭാഗത്തിൽ നിന്ന് പിരിച്ചുവിടൽ അറിയിപ്പ് വന്നിട്ടുണ്ടോ എന്ന ഭയത്തോടെ ഇൻബോക്സ് തുറക്കുന്നതും, മാനേജരുമായി രാവിലെ തന്നെയുള്ള 'ക്വിക്ക് മീറ്റിംഗ്' വിളിപ്പേര് വരുമ്പോൾ ചങ്കിടിക്കുന്നതും, സൗജന്യ കോഫി ആസ്വദിക്കുന്നതിന് പകരം ഡെസ്കിലിരുന്ന് ലിങ്ക്ഡ്ഇൻ പ്രൊഫൈൽ തിടുക്കത്തിൽ അപ്‌ഡേറ്റ് ചെയ്യുന്നതുമെല്ലാം ഡാര്‍ക്ക് ഹ്യൂമറിലൂടെ വീഡിയോയിൽ വരച്ചുകാട്ടുന്നു. എഐ കോപൈലറ്റ് തങ്ങളുടെ ജോലി ഏറ്റെടുക്കുമ്പോൾ ബാങ്ക് ഇഎംഐകളും വാടകയും എങ്ങനെ അടയ്ക്കുമെന്ന ജീവനക്കാരുടെ മാനസിക വിഭ്രാന്തിയും വീഡിയോ തുറന്നുകാട്ടുന്നുണ്ട്.

"കണ്ടുചിരിച്ചു തുടങ്ങിയെങ്കിലും കണ്ണ് നനയിക്കുന്ന യാഥാർത്ഥ്യമാണിത്", "ഇന്ന് രാവിലെ ഞാൻ അനുഭവിച്ച അതേ ഭീതിയാണിത്", "ഫ്രീ സുഷിയും കാപ്പിയും കാണിച്ച് മേനിനടിച്ച ബിഗ് ടെക് കമ്പനികളുടെ സുവർണ്ണകാലം അവസാനിച്ചു, ഇനി എഐക്കെതിരെയുള്ള അതിജീവന പോരാട്ടമാണ്" എന്നിങ്ങനെ പതിനായിരക്കണക്കിന് ഐടി പ്രൊഫഷണലുകളാണ് വീഡിയോയ്ക്ക് താഴെ തങ്ങളുടെ അനുഭവങ്ങൾ കമന്റുകളായി പങ്കുവെക്കുന്നത്. ബിഗ് ടെക് സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ജീവിതം മായക്കാഴ്ചകളിൽ നിന്ന് അനിശ്ചിതത്വങ്ങളിലേക്ക് വഴിമാറിയതിന്റെ നേർക്കാഴ്ചയായാണ് ഈ പാരഡി വീഡിയോ ഇപ്പോൾ ഇന്റർനെറ്റിൽ ആഘോഷിക്കപ്പെടുന്നത്.

A Day In My Life At Microsoft
'റോബോട്ടിനെ ജോലിക്കെടുക്കൂ,മനുഷ്യനെ പിരിച്ചുവിടൂ നയം' ബില്‍ഗേറ്റ്സിന്‍റെ മുന്നറിയിപ്പിന് പിന്നാലെ 60,000 ജീവനക്കാരെ പിരിച്ചുവിടാന്‍ നോട്ടീസ് നല്‍കി മൈക്രോസോഫ്റ്റ്

Related Stories

Microsoft Employees' Luxury Office Lifestyle Videos Resurface Amid Voluntary Exit Offer
Bill Gates Issues Chilling AI Job Warning as Microsoft Offers Buyouts to 60,000 Staff
Malayali Techie Couple Found Dead in Gurgaon Apartment; Murder Case Filed
How Government Gets Social Media Posts Taken Down: Section 69A vs Section 79 of IT Act Explained Amid Delhi Protests