"കാറിൽ ബമ്പർ ഗാർഡ് വച്ചതിന് 5000 രൂപ പിഴ! ഒരു മര്യാദയില്ലേ"? വീഡിയോ വൈറൽ

"ഇനി ആരും വണ്ടിയിൽ അഡിഷണൽ പണി ചെയ്യരുത്, ചെയ്താൽ പണി കിട്ടും"
"കാറിൽ ബമ്പർ ഗാർഡ് വച്ചതിന് 5000 രൂപ പിഴ! ഒരു മര്യാദയില്ലേ"? വീഡിയോ വൈറൽ
Published on: 
Updated on: 

എറണാകുളം: മുഖ്യമന്ത്രി വി.ഡി. സതീശനെ സോഷ്യൽ മീഡിയ, പ്രത്യേകിച്ച് പുതിയ തലമുറ സ്നേഹത്തോടെയും തമാശയോടെയും 'പൂക്കി മുഖ്യമന്ത്രി' എന്നാണ് വിളിക്കുന്നത്. 2026ൽ അധികാരമേറ്റതിന് ശേഷം നടന്ന ഒരു വാർത്താസമ്മേളനത്തിൽ, വാഹന മോഡിഫിക്കേഷനെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം നൽകിയ രസകരമായ മറുപടിയും ചിരിയും സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ വൈറലായിരുന്നു. ഇതിനുശേഷമാണ് 'പൂക്കി മുഖ്യമന്ത്രി' എന്ന പേര് വന്നത്.

എന്നാൽ ഇപ്പോഴിതാ വാഹന മോഡിഫിക്കേഷൻ കൊണ്ട് 5000 രൂപ പിഴ ലഭിച്ച ഷമീർ ഖാലിദിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ബമ്പർ ഫിറ്റ് ചെയ്തതിനാണ് അദ്ദേഹത്തിന് വൻ തുക പിഴ ലഭിച്ചത്. എംവിഡിയുടെ കാക്കനാട് ഓഫീസിൽ പോയി സംസാരിച്ചപ്പോൾ തുക കുറക്കാൻ പറ്റില്ലെന്നും, അടക്കാൻ ദിവസം തന്നിട്ടുണ്ടെന്നുമാണ് അദ്ദേഹം വീഡിയോയിൽ പറയുന്നത്.

"കാറിൽ ബമ്പർ ഗാർഡ് വച്ചതിന് 5000 രൂപ പിഴ! ഒരു മര്യാദയില്ലേ"? വീഡിയോ വൈറൽ
നടൻ അബു സലിമിന്റെ കാർ അപകടത്തിൽപ്പെട്ടു; സംഭവം 'അമ്മ' ജനറൽ ബോഡി യോഗം കഴിഞ്ഞ് മടങ്ങുന്നതിനിടെ

'നിയമവിരുദ്ധമായി വാഹനത്തിൽ ഫിറ്റ് ചെയ്ത സാധനമാണ് ഇപ്പോ അഴിച്ചു കള‍ഞ്ഞത്. സർക്കാരിന്റെ പ്രത്യേക ഒളിക്യാമറാ സംഘമാണോ ഫോട്ടോ എടുത്ത് എംവിഡിക്ക് അയച്ചതെന്ന് അറിയില്ല. എംവിഡി ഉ​ദ്യോ​ഗസ്ഥർ ഇടപെട്ട് ഫൈൻ ഒന്ന് കുറക്കണം. ഇതൊക്കെ നിയമവിരുദ്ധമായ കാര്യമാണെന്ന് സമ്മതിക്കുന്നു. ഇനി ആരും വണ്ടിയിൽ അഡിഷണൽ പണി ചെയ്യരുത്. ചെയ്താൽ പണി കിട്ടും. നിയമം നിയമം തന്നെയാണ്. പക്ഷേ കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ഇങ്ങനെ ഫൈൻ അടിച്ചിരുന്നില്ല. ഫൈൻ അടിക്കുന്നതിന് ഒരു മര്യാദയില്ലേ? രണ്ടറ്റം കൂട്ടിമുട്ടിക്കാനാ നമ്മളൊക്കെ വണ്ടി ഓടുന്നത്. വോട്ട് ചെയ്ത അല്ലേ അനുഭവിച്ചോ എന്ന് പറഞ്ഞ് കമന്റ്സ് വരുമായിരിക്കും. ഫൈൻകുറച്ചില്ലെങ്കിലും അടക്കും. കുറച്ച് തന്നാൽ ഉപകാരം' അദ്ദേഹം വീഡിയോയിൽ പറഞ്ഞു.

അതേസമയം, 'മോഡിഫിക്കേഷൻ്റെ പേരും പറഞ്ഞ് പൂക്കിക്കിത് കൊയ്ത്തുകാലം, കോൺഗ്രസ് സൈബർ പോരാളിക്ക് പോലും രക്ഷയില്ലാത്ത കാലം' എന്നാണ് ഈ വിഡിയോ പങ്കിട്ടുകൊണ്ടുള്ള ഇടത് സൈബർ ഹാൻഡിലുകളിലെ പ്രചാരണം.

News Malayalam 24x7
newsmalayalam.com