'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം'; മുഖ്യമന്ത്രിക്കൊപ്പമുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി അഹാന കൃഷ്ണ

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള അഹാന കൃഷ്ണയുടെ ചിത്രങ്ങളും വീഡിയോകളും ഇടയ്ക്കിടെ ചർച്ചയാകാറുണ്ട്
'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം'; മുഖ്യമന്ത്രിക്കൊപ്പമുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി അഹാന കൃഷ്ണ
Published on

നടിയും ഇന്‍ഫ്‌ളുവന്‍സറുമായ അഹാന കൃഷ്ണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച സ്റ്റോറിയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോള്‍ ചർച്ചാ വിഷയം. വിമാനയാത്രയ്ക്കിടെ മുഖ്യമന്ത്രി പിണറായി വിജയനൊപ്പമുള്ള സെല്‍ഫിയാണ് അഹാന സ്റ്റോറിയിൽ പങ്കുവെച്ചത്. മുഖ്യമന്ത്രിയുമൊത്തുള്ള സെല്‍ഫിയ്ക്കൊപ്പം 'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം' എന്നും അഹാന ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായതിനാല്‍ തന്നെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള അഹാന കൃഷ്ണയുടെ ചിത്രങ്ങളും വീഡിയോകളും ഇടയ്ക്കിടെ ചർച്ചയാകാറുണ്ട്. അഹാനയും സഹോദരിമാരും യൂട്യൂബ് ചാനലിൽ പോസ്റ്റ് ചെയ്യുന്ന വീഡിയോകൾ ട്രെൻഡിങിൽ വരുന്നതും പതിവാണ്.

'ആര്‍ക്കും സമീപിക്കാവുന്ന ഊഷ്മള വ്യക്തിത്വം'; മുഖ്യമന്ത്രിക്കൊപ്പമുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിയുമായി അഹാന കൃഷ്ണ
"ഞാൻ എന്നും പർദ ധരിക്കണോ? ലിസ്റ്റിൻ്റേത് വിവരമില്ലായ്മ"; മറുപടിയുമായി സാന്ദ്ര തോമസ്

നടനും ബിജെപി നേതാവുമായ കൃഷ്ണ കുമാറിൻ്റെയും ഭാര്യ സിന്ദു കൃഷ്ണ കുമാറിൻ്റെയും യൂട്യൂബ് വീഡിയോകളും വൈറലാകാറുണ്ട്. നേരത്തെ തൻ്റെ പ്രസവത്തിന്റെ വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് അഹാനയുടെ സഹോദരി ദിയാ കൃഷ്ണയും അടുത്തിടെ വലിയ ശ്രദ്ധയും അഭിനന്ദനവും നേടിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com