ബെംഗളൂരുവിൽ ആക്രിക്കട ഉടമയെ കൈകാലുകൾ കെട്ടിയിട്ട് തീകൊളുത്തി സഹപ്രവർത്തകർ; ഗുരുതരമായി പൊള്ളലേറ്റ യുവാവ് ആശുപത്രിയിൽ

ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ മുഹമ്മദ് എന്നയാളെ വിക്ടോറിയ ആശുപത്രിയിലെ ബേൺസ് വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Bengaluru man tide up, set fired by co workers
Bengaluru man tide up, set fired by co workers
Published on: 
Updated on: 

ബെംഗളൂരു : ബെംഗളൂരുവിലെ ഗിരിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വീരഭദ്രനഗറിൽ ആക്രിക്കട ഉടമയെ സഹപ്രവർത്തകർ കൈകാലുകൾ കെട്ടിയിട്ട് തീകൊളുത്തിയതായി പോലീസ് അറിയിച്ചു. ബുധനാഴ്ചയാണ് സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റ മുഹമ്മദ് എന്നയാളെ വിക്ടോറിയ ആശുപത്രിയിലെ ബേൺസ് വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്നും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Bengaluru man tide up, set fired by co workers
കമിതാക്കളെ ഹോട്ടൽ മുറിയിൽ ഒരുമിച്ച് കണ്ടു; വ്യാജ മയക്കുമരുന്ന് കേസിൽ പ്രതിചേർക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന പൊലീസുകാരൻ്റെ ദൃശ്യങ്ങൾ വൈറൽ

ഇതിനിടെ, ബെംഗളൂരു നഗരപ്രാന്തത്തിലെ മദനായകനഹള്ളിക്ക് സമീപം ഹനുമന്തഗൗഡനപാളയയിൽ മറ്റൊരു ദാരുണ സംഭവവും റിപ്പോർട്ട് ചെയ്തു. ആന്ധ്രാപ്രദേശിലെ ഹിന്ദുപുർ സ്വദേശിയായ പവൻ (28) എന്ന യുവാവ് റോഡിൽ വെച്ച് സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു. ബന്ധുവായ വിവാഹിതയായ യുവതിയുമായുള്ള സൗഹൃദത്തിൽ വിള്ളലുണ്ടായതിനെ തുടർന്നുണ്ടായ മനോവിഷമമാണ് കടുംകൈയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറയുന്നു.

ഭർത്താവുമായി വേർപിരിഞ്ഞ് തനിച്ചു താമസിക്കാനായി അടുത്തിടെ മദനായകനഹള്ളിയിലേക്ക് താമസം മാറിയ യുവതി കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പവനുമായുള്ള ആശയവിനിമയം പെട്ടെന്ന് നിർത്തിയിരുന്നു. ഇതിൽ മനംനൊന്ത യുവാവ് സ്വയം തീക്കൊളുത്തുകയും ഗുരുതരമായ പൊള്ളലേറ്റ് മരണപ്പെടുകയുമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു.