കമിതാക്കളെ ഹോട്ടൽ മുറിയിൽ ഒരുമിച്ച് കണ്ടു; വ്യാജ മയക്കുമരുന്ന് കേസിൽ പ്രതിചേർക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന പൊലീസുകാരൻ്റെ ദൃശ്യങ്ങൾ വൈറൽ

മാതാപിതാക്കളെ വിളിക്കാനോ വിസമ്മതിച്ചതോടെയാണ് അഡീഷണൽ എസ്.പി ദീപക് മിശ്ര സഹപ്രവർത്തകരോട് യുവാവിന്റെ കൈവശം കഞ്ചാവ് വെക്കാൻ ആവശ്യപ്പെട്ടതെന്ന് ആരോപിക്കപ്പെടുന്നു.
Plant Ganja In Bag": Cop Caught On Camera Threatening To Frame Couple In Drug Case
Plant Ganja In Bag": Cop Caught On Camera Threatening To Frame Couple In Drug Case
Published on: 
Updated on: 

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഹോട്ടലിൽ മുറിയെടുത്ത പ്രായപൂർത്തിയായ യുവതിയെയും യുവാവിനെയും വ്യാജ കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ സിസിടിവി ദൃശ്യങ്ങൾ വൈറലാകുന്നു. നവംബർ 13 ന് സിയോണിയിലെ സിദ്ധാർത്ഥ് ഹോട്ടലിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. അഡീഷണൽ സൂപ്രണ്ട് ഓഫ് പൊലീസ് ദീപക് മിശ്രയാണ് ഹോട്ടലിലെത്തി യുവതിയെയും യുവാവിനെയും ചോദ്യം ചെയ്യുന്നതും യുവാവിന്റെ ബാഗിൽ കഞ്ചാവ് വെക്കാൻ സഹപ്രവർത്തകർക്ക് നിർദ്ദേശം നൽകുന്നതും ദൃശ്യങ്ങളിലുള്ളതെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.

Plant Ganja In Bag": Cop Caught On Camera Threatening To Frame Couple In Drug Case
"3AC യിൽ സൗകര്യങ്ങൾ പോരാ" പരാതിപ്പെട്ട മകനെ ജനറൽ കമ്പാർട്ടുമെൻ്റിൽ കൊണ്ടുപോയി അച്ഛൻ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

തങ്ങൾ പ്രായപൂർത്തിയായവരാണെന്നും ഒരേ ജാതിയിൽപ്പെട്ടവരാണെന്നും ഉടൻ വിവാഹിതരാകാൻ പോകുകയാണെന്നും ചോദ്യം ചെയ്യലിനിടെ യുവതി പൊലീസിനോട് പറയുന്നത് വീഡിയോയിൽ കേൾക്കാം. എന്നാൽ യുവതീയുവാക്കൾ മാതാപിതാക്കളെ വിവരമറിയിക്കാതെ ഒരുമിച്ച് സമയം ചെലവഴിച്ചതിനെ ചോദ്യം ചെയ്ത ഉദ്യോഗസ്ഥർ, വീട്ടുകാരെ ഫോണിൽ വിളിക്കാൻ നിർബന്ധിക്കുകയായിരുന്നു. യുവതി തന്റെ മൊബൈൽ ഫോൺ അൺലോക്ക് ചെയ്യാനോ മാതാപിതാക്കളെ വിളിക്കാനോ വിസമ്മതിച്ചതോടെയാണ് അഡീഷണൽ എസ്.പി ദീപക് മിശ്ര സഹപ്രവർത്തകരോട് യുവാവിന്റെ കൈവശം കഞ്ചാവ് വെക്കാൻ ആവശ്യപ്പെട്ടതെന്ന് ആരോപിക്കപ്പെടുന്നു.

അതേസമയം പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ഗുരുതരമായ കൈക്കൂലി ആരോപണവുമായി സിദ്ധാർത്ഥ് ഹോട്ടൽ ഉടമ സഞ്ജു സനോദിയ രംഗത്തെത്തി. കോട്‌വാലി ടി.ഐ സതീഷ് തിവാരി, എസ്.ഡി.ഒ.പി ചഞ്ചലേഷ് മർക്കം, ട്രാഫിക് ഇൻസ്പെക്ടർ വിജയ് ബാഗേൽ എന്നിവർ തന്നോട് പ്രതിമാസം25,000 രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും ഇത് നൽകാൻ വിസമ്മതിച്ചതിനെ തുടർന്നാണ് പൊലീസ് ഹോട്ടലിൽ റെയ്ഡ് നടത്തിയതെന്നും സനോദിയ ആരോപിച്ചു. പൊലീസിന്റെ നടപടി പുറത്തുകൊണ്ടുവരാൻ താൻ തന്നെയാണ് സിസിടിവി ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചതെന്നും ഹോട്ടലുടമ വ്യക്തമാക്കി.

പ്രായപൂർത്തിയായ പൗരന്മാരോടുള്ള പൊലീസിന്റെ പെരുമാറ്റത്തെയും അധികാര ദുർവിനിയോഗത്തെയും ചോദ്യം ചെയ്തുകൊണ്ട് വലിയ പ്രതിഷേധമാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്നത്. സംഭവത്തിൽ ദൃശ്യങ്ങളിലുള്ള ഉദ്യോഗസ്ഥർക്കെതിരെ മധ്യപ്രദേശ് പോലീസ് വകുപ്പുതല അന്വേഷണമോ അച്ചടക്ക നടപടിയോ സ്വീകരിച്ചോ എന്ന് വ്യക്തമല്ല.