"കേരളത്തിൽ വന്നുനോക്കൂ, പിന്നെ വേറെങ്ങോട്ടും പോകാൻ തോന്നില്ല"; കേരള സ്റ്റോറിക്കെതിരെ ബംഗാളി വ്ളോഗർ മുബാറക്ക് ബാഹി

സംസ്ഥാന സർക്കാരും പ്രവർത്തനങ്ങളും അടിപൊളിയാണെന്ന് മുബാറക്ക് ബാഹി പറയുന്നു. കേരളത്തിൽ എട്ട് വർഷമായി താമസിക്കുന്ന കെട്ടിട നിർമാണ തൊഴിലാളിയാണ് മുബാറക്ക് ബാഹി...
"കേരളത്തിൽ വന്നുനോക്കൂ, പിന്നെ വേറെങ്ങോട്ടും പോകാൻ തോന്നില്ല"; കേരള സ്റ്റോറിക്കെതിരെ ബംഗാളി വ്ളോഗർ മുബാറക്ക് ബാഹി
Source: FB/
Published on
Updated on

മലപ്പുറം: 'ദി കേരള സ്റ്റോറി' എന്ന സിനിമയിലൂടെ കേരളത്തിനെതിരെ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കും വിദ്വേഷ നീക്കങ്ങൾക്കുമെതിരെ ബംഗാളി വ്ളോഗർ മുബാറക്ക് ബാഹി. ഒരിക്കൽ കേരളത്തിൽ വന്നുനോക്കൂ, പിന്നെ വേറെയെങ്ങോട്ടും നിങ്ങൾക്ക് പോകാൻ തോന്നില്ലെന്നാണ് മുബാറക്ക് ബാഹി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്. കേരളത്തിൽ എട്ട് വർഷമായി താമസിക്കുന്ന കെട്ടിട നിർമാണ തൊഴിലാളിയാണ് മുബാറക്ക് ബാഹി.

മകൾക്കൊപ്പം സർക്കാർ ആശുപത്രിയിലെത്തിയതിൻ്റെ അനുഭവം പങ്കുവച്ചുകൊണ്ടാണ് ഇതാണ് യഥാർഥ കേരള സ്റ്റോറിയെന്ന് മുബാറക്ക് വീഡിയോയിൽ പറയുന്നത്. മകളുമായി ആശുപത്രിയിലെത്തിയപ്പോൾ ചികിത്സയ്ക്ക് തൻ്റെ പക്കൽ നിന്ന് പണമൊന്നും വാങ്ങിയില്ലെന്ന് മുബാറക്ക് വീഡിയോയിൽ പറയുന്നു. കേരള സ്റ്റോറി എന്ന സിനിമയുണ്ടാക്കി കേരളത്തെ മോശമാക്കി പറയുന്നുണ്ട്. എന്നാൽ കേരളത്തിൽ ഒരുവട്ടം വന്നാൽ നിങ്ങൾക്ക് സത്യം മനസിലാകും. കേരളം അത്രയ്ക്ക് നല്ലതാണെന്ന് മുബാറക്ക് പറയുന്നു.

"കേരളത്തിൽ വന്നുനോക്കൂ, പിന്നെ വേറെങ്ങോട്ടും പോകാൻ തോന്നില്ല"; കേരള സ്റ്റോറിക്കെതിരെ ബംഗാളി വ്ളോഗർ മുബാറക്ക് ബാഹി
വെടിയേറ്റിട്ടും തളരാതെ; കിഷ്ത്വാർ ഏറ്റുമുട്ടലിൽ ഇന്ത്യന്‍ സൈന്യത്തിന് കരുത്തായി 'ടൈസണ്‍'

ആശുപത്രികളും സ്കൂളുകളും വളരെ നല്ലതാണ്. എല്ലാ മതസ്ഥരും പരസ്പരം സാഹോദര്യത്തോടെയാണ് ഇവിടെ ജീവിക്കുന്നതെന്നും മുബാറക്ക് പറയുന്നു. വളരെ നല്ല ആശുപത്രിയാണെന്നും നല്ല വൃത്തിയോടെയാണ് ആശുപത്രിയുള്ളതെന്നും ബാഹിയുടെ മകളും വീഡിയോയിൽ പറയുന്നത് കാണാം. സംസ്ഥാന സർക്കാരും പ്രവർത്തനങ്ങളും അടിപൊളിയാണ്. കേരളത്തിൽ ഒരിക്കൽ വന്നാൽ പോകാൻ തോന്നില്ലെന്നും ഇവിടെ തന്നെ വീട് വച്ച് താമസിക്കാൻ തോന്നുമെന്നും മുബാറക്ക് ബാഹി പറയുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com