മൃഗങ്ങള്‍ക്ക് കരുണയില്ലെന്ന് ആരുപറഞ്ഞു? മുങ്ങിത്താഴുന്ന മാനിനെ രക്ഷപ്പെടുത്തുന്ന ആന; വീഡിയോ വൈറല്‍

തുമ്പിക്കൈ കൊണ്ട് മാനിന്റെ കൊമ്പില്‍ പിടിച്ചാണ് ആന അതിനെ കരയ്ക്ക് കയറ്റിയത്.
Wild Elephant
മാനിനെ രക്ഷപ്പെടുത്തുന്ന ആന Source: Instagram
Published on

ദയയില്ലാത്ത മനുഷ്യരോട് സാധാരണ നമ്മള്‍ ചോദിക്കാറ് നീയെന്താ മൃഗമാണോ എന്നാണ്. എന്നാല്‍ മൃഗങ്ങള്‍ അത്ര ക്രൂരരാണോ? പലപ്പോഴും മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പോലും നമുക്ക് വലിയ ചര്‍ച്ചാ വിഷയമാണ്. എന്നാല്‍ ഇപ്പോഴിതാ കരുണയുള്ള ഒരു ആനയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറല്‍ ആവുകയാണ്.

ഒരു കുളത്തില്‍ മുങ്ങിത്താഴുന്ന മാനിനെ കാട്ടാന രക്ഷിക്കുന്ന വീഡിയോ പ്യുബിറ്റി എന്ന ഇന്‍സ്റ്റഗ്രാം പേജിലാണ് പങ്കുവെച്ചിരിക്കുന്നത്. കൂട്ടമായി നടക്കുന്നതിനിടെ കുളത്തില്‍ വീഴുകയായിരുന്നു മാന്‍. എന്നാല്‍ മാന്‍ മുങ്ങിത്താഴുന്നത് കണ്ട കാട്ടാന തന്റെ തുമ്പിക്കൈ കൊണ്ട് പരമാവധി മാനിനെ പിടിച്ച് കയറ്റാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Wild Elephant
ഡേറ്റിങ് ആപ്പിൽ യഥാർഥ പ്രണയം തിരയുന്നവരാണോ? ട്രൈ ചെയ്യൂ ജെൻ സീയുടെ പുതിയ ട്രെൻഡ്; റിവേഴ്സ് ക്യാറ്റ്ഫിഷിങ്!

പലതവണ ശ്രമിച്ചിട്ടും ആനയ്ക്ക് മാനിനെ രക്ഷിക്കാന്‍ സാധിക്കുന്നില്ല. അവസാനം തുമ്പിക്കൈ കൊണ്ട് മാനിന്റെ കൊമ്പില്‍ പിടിച്ചാണ് ആന മാനിനെ കരയ്ക്ക് കയറ്റിയത്. കരയ്ക്ക് കയറിയ മാന്‍ നടന്നു പോകുന്ന മാന്‍ കൂട്ടത്തോടൊപ്പം ഓടി ദൂരേയ്ക്ക് പോവുന്നതും വീഡിയോയില്‍ കാണാം.

വീഡിയോ പകര്‍ത്തിയവരുടെ ശബ്ദവും പശ്ചാത്തലത്തില്‍ കേള്‍ക്കാം. ആന മാനിനെ കരയ്ക്ക് കയറ്റുമ്പോള്‍ കൈയ്യടിക്കുന്നതും മറ്റും വീഡിയോയില്‍ കേള്‍ക്കാം. ടൂറിസ്റ്റുകളോ മറ്റോ ആണ് വീഡിയോയില്‍ വീഡിയോ പകര്‍ത്തിയിരിക്കുന്നത്. ഗ്വാട്ടിമാലയിലെ സൂയില്‍ നിന്നുള്ള വീഡിയോ ആണിത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com