
ഗാന്ധി പ്രതിമകള്‍ നിര്‍മിച്ച് ശ്രദ്ധേയനാകുകയാണ് ആലപ്പുഴ സ്വദേശി ബിജു ജോസഫ്. ഇതിനോടകം അയ്യായിരത്തി അഞ്ഞൂറിലധികം ഗാന്ധി പ്രതിമകളാണ് ബിജു നിര്‍മിച്ചത്.
ഇന്റീരിയര്‍ ഡിസൈനിങ് ചെയ്ത് ലഭിക്കുന്ന വരുമാനത്തില്‍ നിന്നാണ് ബിജു ജോസഫ് ഗാന്ധി പ്രതിമകള്‍ നിര്‍മിച്ച് നല്‍കുന്നത്. കലക്ടറേറ്റ്, മുനിസിപ്പാലിറ്റികള്‍, പഞ്ചായത്തുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പൊലീസ് സ്റ്റേഷനുകള്‍, കോടതികള്‍ തുടങ്ങി കേരളത്തിലെ മുഴുവന്‍ ജില്ലകളിലും ബിജുവിന്റെ പ്രതിമകള്‍ ഉണ്ട്. ഇതിനോടകം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു.
ബിജുവിന്റെ ഗാന്ധി പ്രതിമകള്‍ കൊല്ലം ജില്ലയില്‍ മാത്രം ഇരനൂറിലധികമുണ്ട്. കൂടാതെ അമേരിക്കയിലെ ന്യൂയോര്‍ക്ക് ഉള്‍പ്പെടെ ആറ് സംസ്ഥാനങ്ങളിലും, മെക്‌സികോ, ഇസ്രയേല്‍, യു.എ.ഇ,തുടങ്ങിയ രാജ്യങ്ങളിലേക്കും ബിജുവിന്റെ പ്രതിമകള്‍ എത്തിയിട്ടുണ്ട്.