ഗൂഗിൾ സിഇഒയുടെ ദീപാവലി ആഘോഷം എങ്ങനെയായിരിക്കും? വൈറലായി സുന്ദർ പിച്ചൈയുടെ പോസ്റ്റ്

മധുര പലഹാരമായ ബർഫി കൊണ്ടുള്ള ഗൂഗിൾ ലോഗോയാണ് സുന്ദർ പിച്ചൈ പങ്കുവെച്ചിരിക്കുന്നത്
സുന്ദർ പിച്ചൈയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
സുന്ദർ പിച്ചൈയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്Source: Instagram
Published on

മധുരം വിളമ്പിയും ആശംസകൾ പങ്കുവെച്ചുമാണ് സാധാരണയായി ആളുകൾ ദീപാവലി ആഘോഷിക്കുന്നത്. ഗൂഗിൾ സിഇഒയുടെ ദീപാവലി ആഘോഷം എങ്ങനെയായിരിക്കും? വളരെ ക്രിയാത്മകമവും ഇത്തിരി കൗതുകവും കോർത്തിണക്കികൊണ്ട് ഗൂഗിൾ സിഇഒ സുന്ദർ പിച്ചൈ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ദീപാവലി ആശംസയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്.

മധുര പലഹാരമായ ബർഫി കൊണ്ടുള്ള ഗൂഗിൾ ലോഗോയാണ് സുന്ദർ പിച്ചൈ പങ്കുവെച്ചിരിക്കുന്നത്. "എന്റെ വീട്ടിൽ ഇങ്ങനെയല്ലാതെ ബർഫി വിളമ്പാൻ കഴിയില്ല," എന്ന് കുറിച്ചാണ് സുന്ദർ പിച്ചൈയുടെ പോസ്റ്റ്. ചുവപ്പ്, മഞ്ഞ, പച്ച, നീല എന്നീ നിറങ്ങളിലുള്ള ബർഫികൾ ഗൂഗിൾ ലോഗോയ്ക്ക് സമാനമായി ഒരു പാത്രത്തിൽ നിരത്തിയിരിക്കുന്നതായി പോസ്റ്റിൽ കാണാം. ഒരു രംഗോലി, ജമന്തി പൂക്കൾ, ഒരു പ്ലേറ്റ് ലഡു എന്നിവയും ചിത്രത്തിലുണ്ട്.

സുന്ദർ പിച്ചൈയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്
വധുവുമായുള്ള പ്രായവ്യത്യാസം 50 വയസ്! 74 കാരന്‍ വിവാഹത്തിന് മുടക്കിയത് 15 കോടി, പക്ഷെ, ഫോട്ടോഗ്രാഫര്‍ക്ക് കാശ് നല്‍കാതെ 'മുങ്ങി'

എല്ലാവര്‍ക്കും സന്തോഷവും, വെളിച്ചവും, നിങ്ങളുടെ പ്രിയപ്പെട്ട മധുരവും (ഗൂഗിള്‍ തീമിലുള്ളത് അല്ലെങ്കില്‍ മറ്റൊന്ന്) നിറഞ്ഞ ദീപാവലി ആശംസകള്‍ നേരുന്നു എന്നും ഗൂഗിൾ സിഇഒ പോസ്റ്റിൽ പറയുന്നു. സുന്ദർ പിച്ചൈയുടെ പോസ്റ്റ് ഇതിനോടകം തന്നെ വൈറലായിരിക്കുകയാണ്. നിരവധി ആളുകളാണ് സിഇഒക്ക് ദീപാവലി ആശംസകൾ നേരുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com