കേരളം സുരക്ഷിതമാണോ? പൊതു ഇടത്തിൽ ഐഫോൺ വെച്ചുള്ള പരീക്ഷണവുമായി ജർമൻ ഇൻവ്ലുവെൻസർ

വീഡിയോ ചിത്രീകരിച്ചരിക്കുന്നത് കേരളത്തിലാണ്
കേരളം സുരക്ഷിതമാണോ? പൊതു ഇടത്തിൽ ഐഫോൺ വെച്ചുള്ള പരീക്ഷണവുമായി ജർമൻ ഇൻവ്ലുവെൻസർ
Published on

ഒരു ജർമൻ ഇൻവ്ലുവെൻസറുടെ വീഡിയോയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായവുന്നത്. ജർമൻ വ്ലോഗർ യൂനസ് സാരോ തൻ്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയാണ് ചർച്ചയാകുന്നത്. ഇന്ത്യ എത്രമാത്രം സുരക്ഷിതമാണ് എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. പൊതു ഇടത്ത് ഒരു ഐഫോൺ ഉപേക്ഷിച്ചാണ് വ്ലോഗർ ഇത് പരീക്ഷിക്കുന്നത്. വീഡിയോ ചിത്രീകരിച്ചരിക്കുന്നത് കേരളത്തിലാണ്.

തുറസായ ഒരിടത്ത് ഫോൺ വെയ്ക്കുകയും അത് ആരെങ്കിലും എടുക്കുമോ എന്ന് നേക്കാമെന്നുമാണ് വ്ലോഗർ വീഡിയോയിൽ പറയുന്നത്. വൈകുന്നേരം 4:30 ഓടെയാണ് ഫോൺ വെയ്ക്കുന്നത്. എന്നാൽ ഏകദേശം രണ്ട് മണിക്കൂറിന് ശേഷം വ്ലോഗർ തിരിച്ചെത്തുകയും ഫോൺ തിരികെ എടുക്കകയും ദൃശ്യങ്ങളിൽ കാണാം. വഴിയാത്രക്കാർ ഫോണിലേക്ക് നോക്കിയെങ്കിലും ആരും അത് എടുത്തില്ലെന്നും യൂനസ് സാരോ വീഡിയോയിൽ പറയുന്നുണ്ട്.

കേരളം സുരക്ഷിതമാണോ? പൊതു ഇടത്തിൽ ഐഫോൺ വെച്ചുള്ള പരീക്ഷണവുമായി ജർമൻ ഇൻവ്ലുവെൻസർ
വലത്തേ കൈയിൽ ബിയർ കാനും, ഇടതു കൈയിൽ ക്രിക്കറ്റ് ബോളും! ഇതല്ലേ ക്യാച്ച് ഓഫ് ദി ഇയർ? വൈറൽ വീഡിയോ

ഏകദേശം 38 ദശലക്ഷം ആളുകളാണ് വീഡിയോ കണ്ടത്. സമ്മിശ്ര അഭിപ്രായങ്ങളാണ് വീഡിയോയ്ക്ക് കമൻ്റായി വരുന്നത്. പലരും ആളുകളുടെ സത്യസന്ധതയെ പ്രശംസിച്ചപ്പോൾ, പ്രാങ്ക് വീഡിയോ ആണെന്ന് കരുതിയാണ് ആരും ഐഫോൺ എടുക്കാത്തതെന്നും പറഞ്ഞു. എന്നാൽ മറ്റുചിലരാകട്ടെ വീഡിയോയുടെ ആധികാരികത പരിശോധിക്കണമെന്നും വ്യക്തമാക്കി. അതേസമയം 100 ശതമാനം സാക്ഷരതയുള്ള കേരളത്തിലെ ജനങ്ങളുടെ സത്യസന്ധതയെപ്പറ്റിയും കമൻ്റുകളുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com