ഇൻഡിഗോ സർവീസ് റദ്ദാക്കി; സ്വന്തം വിവാഹവിരുന്നിന് വിർച്വലായി പങ്കെടുത്ത് നവദമ്പതികൾ

ഭുവനേശ്വരിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം
ഹുബ്ബള്ളിയിൽ നടന്ന ചടങ്ങിൽ വധൂവരന്മാർ വിർച്വലായി പങ്കെടുക്കുന്നു
ഹുബ്ബള്ളിയിൽ നടന്ന ചടങ്ങിൽ വധൂവരന്മാർ വിർച്വലായി പങ്കെടുക്കുന്നുSource: X / Sagay Raj P
Published on
Updated on

ഇൻഡിഗോ വിമാന സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്ര മുടങ്ങിയതോടെ സ്വന്തം വിവാഹ റിസപ്ഷനിൽ വിർച്വലായി പങ്കെടുത്ത് നവദമ്പതികൾ. കർണാടകയിലെ ഹുബള്ളിയിലാണ് സംഭവം. നവംബർ 23 ന് ഭുവനേശ്വറിൽ വെച്ചാണ് ഹുബള്ളിയിൽ നിന്നുള്ള മേധ ഷിർസാഗറിൻ്റേയും ഒഡീഷ സ്വദേശിയായ സംഗമാ ദാസിൻ്റേയും വിവാഹം പിന്നീട് വിവാഹ വിരുന്ന് ഡിസംബർ 3ന് വധുവിൻ്റെ നാടായ ഹുബ്ബള്ളിയിലെ ഗുജറാത്ത് ഭവനിൽ വെച്ചാണ് നടത്താനിരുന്നത്. ഭുവനേശ്വരിൽ വെച്ചായിരുന്നു ഇരുവരുടേയും വിവാഹം.

എന്നാൽ, രാജ്യത്തുടനീളം പൈലറ്റ് ക്ഷാമം തുടരുന്നതിനെ തുടർന്ന് വിമാനങ്ങൾ റദ്ദാക്കിയതോടെ ഡിസംബർ 2 ന് ഭുവനേശ്വറിൽ നിന്ന് ബെംഗളൂരുവിലേക്കും തുടർന്ന് ഹുബ്ബള്ളിയിലേക്കും ടിക്കറ്റ് ബുക്ക് ചെയ്തിരുന്ന വധൂവരന്മാരുടെ യാത്ര മുടങ്ങി.

ഹുബ്ബള്ളിയിൽ നടന്ന ചടങ്ങിൽ വധൂവരന്മാർ വിർച്വലായി പങ്കെടുക്കുന്നു
ഇത് രാഷ്ട്രീയത്തിനുമപ്പുറം! കങ്കണയ്‌ക്കൊപ്പം നൃത്തം ചെയ്യുന്ന മഹുവ മൊയിത്രയും സുപ്രിയ സുലേയും; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി ചിത്രം

എല്ലാ ഒരുക്കങ്ങളും പൂർത്തിയായ, കല്യാണ വീട്ടിൽ ക്ഷണിച്ചവർ മുഴുവൻ എത്തിച്ചേർന്നതോടെ പിന്നീട് വധുവിൻ്റെ മാതാപിതാക്കൾ ദമ്പതികൾക്കായി നീക്കിവച്ചിരുന്ന സീറ്റുകളിൽ ഇരുന്ന് ആചാരങ്ങൾ പൂർത്തിയാക്കി. ഭുവനേശ്വറിൽ നടന്ന ചടങ്ങിനായി അണിഞ്ഞൊരുങ്ങിയ വധൂവരന്മാരും പിന്നീട് വീഡിയോ കോൺഫറൻസിംഗിലൂടെ ചടങ്ങിൽ പങ്കു ചേർന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com