"ഇതെന്താ കൽക്കരി ചേർത്താണോ ഉണ്ടാക്കുന്നത്?"; സമൂഹമാധ്യമങ്ങളിൽ തരംഗമായി 'ബ്ലാക്ക് ദോശ'

സാധാരണ ദോശ ഉണ്ടാക്കുന്നതുപോലെ തന്നെ കല്ലിൽ മാവ് ഒഴിച്ച് പരത്തിയാണ് ഇതും തയ്യാറാക്കുന്നത്. എന്നാൽ ഇതിൻ്റെ കറുപ്പ് നിറമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്...
"ഇതെന്താ കൽക്കരി ചേർത്താണോ ഉണ്ടാക്കുന്നത്?"; സമൂഹമാധ്യമങ്ങളിൽ തരംഗമായി 'ബ്ലാക്ക് ദോശ'
Source: Instagram
Published on
Updated on

നാഗ്പൂർ: നമ്മുടെ പ്രിയപ്പെട്ട ദോശയിൽ പലതരത്തിലുള്ള പരീക്ഷണങ്ങളും നമ്മൾ കണ്ടിട്ടുണ്ട്. ചീസ് ദോശ, ചോക്ലേറ്റ് ദോശ, ഐസ്ക്രീം ദോശ എന്നിങ്ങനെ പല വ്യത്യസ്ത പരീക്ഷണങ്ങളും ഇതിനുമുമ്പ് വൈറലായിട്ടുണ്ട്. എന്നാൽ ഇപ്പോൾ ഇന്റർനെറ്റിനെ ചൂടുപിടിപ്പിക്കുന്നത് മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിന്നുള്ള 'കറുത്ത ദോശ'യാണ് (Black Dosa).

നാഗ്പൂരിലെ യെല്ലോ കഫേയാണ് ഈ വ്യത്യസ്തമായ ദോശ പുറത്തിറക്കിയിരിക്കുന്നത്. സാധാരണ ദോശ ഉണ്ടാക്കുന്നതുപോലെ തന്നെ കല്ലിൽ മാവ് ഒഴിച്ച് പരത്തിയാണ് ഇതും തയ്യാറാക്കുന്നത്. എന്നാൽ ഇതിന്റെ കറുപ്പ് നിറമാണ് എല്ലാവരെയും അത്ഭുതപ്പെടുത്തുന്നത്. കറുത്ത മാവ് കല്ലിൽ ഒഴിച്ച് അതിന് മുകളിൽ ആലു മസാല വെച്ച് സാധാരണ മസാല ദോശ പോലെയാണ് ഇത് തയ്യാറാക്കുന്നത്. സാമ്പാറും തേങ്ങ ചട്ണിയും ദോശയ്ക്കൊപ്പം വിളമ്പുന്നുണ്ട്.

"ഇതെന്താ കൽക്കരി ചേർത്താണോ ഉണ്ടാക്കുന്നത്?"; സമൂഹമാധ്യമങ്ങളിൽ തരംഗമായി 'ബ്ലാക്ക് ദോശ'
ചേട്ടാ... ഒരു ചേഞ്ചിന് കൈ കഴുകാൻ അൽപ്പം ചോക്ളേറ്റ് എടുക്കട്ടെ?

ലക്ഷ് മുൽചന്ദാനി എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് പങ്കുവെച്ച ദോശയുണ്ടാക്കുന്നതിൻ്റെ വീഡിയോ ഇതിനോടകം 5.5 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്. എന്നാൽ ഈ പുതിയ പരീക്ഷണത്തോട് സോഷ്യൽ മീഡിയ അത്ര നല്ല രീതിയിലല്ല പ്രതികരിക്കുന്നത്. ദോശയുടെ തനതായ രൂപം നശിപ്പിക്കുന്നു എന്നാണ് ഭൂരിഭാഗം ആളുകളുടെയും പരാതി. പലരും കമന്റുകളിൽ രസകരവും, രൂക്ഷവുമായ വിമർശനങ്ങൾ ഉന്നയിക്കുന്നുണ്ട്. ജസ്റ്റിസ് ഫോർ ദോശ ഹാഷ്ടാഗുകളും സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. കറുപ്പ് നിറം കണ്ടിട്ട് ഇതിൽ കൽക്കരി ചേർത്തിട്ടുണ്ടോ എന്ന് ചിലർ ചോദിക്കുന്നുണ്ട്. പരമ്പരാഗത ഭക്ഷണരീതികളെ ഇത്തരം പരീക്ഷണങ്ങളിലൂടെ വികൃതമാക്കരുത് എന്ന് പലരും അഭിപ്രായപ്പെട്ടു. ദോശയുടെ സ്വാഭാവിക നിറം മാറ്റേണ്ട ആവശ്യം എന്താണെന്ന് പല ഭക്ഷണപ്രേമികളും ചോദിക്കുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com