144 വർഷങ്ങൾക്ക് മുമ്പുള്ള കേദാർനാഥ്! അപൂർവ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര

അന്നത്തെ കാലത്ത് യാത്ര തന്നെയായിരുന്നു തീർഥാടനത്തിൻ്റെ പ്രധാന ഭാഗം
144 വർഷങ്ങൾക്ക് മുമ്പുള്ള കേദാർനാഥ്! അപൂർവ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
Source: X
Published on
Updated on

144 വർഷങ്ങൾക്ക് മുമ്പുള്ള കേദാർനാഥിൻ്റെ അപൂർവ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര. ശീതകാല അടവിന് ശേഷം തുറന്ന കേദാർനാഥ് ക്ഷേത്രത്തിലേക്ക് തീർഥാടകരുടെ ഒഴുക്ക് തുടരുന്നതിനിടെയാണ് ആനന്ദ് മഹീന്ദ്ര തൻ്റെ സോഷ്യൽ മീഡിയയിലൂടെ ചിത്രം പങ്കുവെച്ചത്.

ഏപ്രിൽ 26-നാണ് ആനന്ദ് മഹീന്ദ്ര എക്സിലൂടെ 1882-ൽ എടുത്ത കേദാർനാഥ് ധാമിൻ്റെ ഏറ്റവും പഴക്കമുള്ള ചിത്രങ്ങളിൽ ഒന്നെന്ന് കരുതപ്പെടുന്ന ചിത്രം പങ്കുവെച്ചത്.ഈ ചിത്രം എടുക്കുന്ന സമയത്ത്, ക്ഷേത്രത്തിലേക്ക് പോകാൻ റോഡുകളോ റെയിൽവേ സംവിധാനങ്ങളോ ഹെലികോപ്റ്ററുകളോ ഒന്നും ഉണ്ടായിരുന്നില്ലെന്നും മഹീന്ദ്ര തൻ്റെ പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്.

“ഹിമാലയത്താൽ ചുറ്റപ്പെട്ട് കിടക്കുന്ന ഭഗവാൻ ശിവൻ്റെ വാസസ്ഥലം” എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ആനന്ദ് മഹീന്ദ്ര ചിത്രം പങ്കുവെച്ചിരിക്കുന്നത്. പഴയ കാലത്ത് ഈ യാത്രയ്ക്ക് സമയവും, സഹനവും, വിശ്വാസം എന്നിവ അത്യന്താപേക്ഷിതമായിരുന്നുവെന്നും ആനന്ദ് മഹീന്ദ്ര പോസ്റ്റിൽ വിശദീകരിക്കുന്നു. അന്നത്തെ കാലത്ത് യാത്ര തന്നെയായിരുന്നു തീർഥാടനത്തിൻ്റെ പ്രധാന ഭാഗം. എന്നാൽ ഇന്നത്തെ കാലത്ത് കൂടുതൽ സൗകര്യങ്ങൾ ലഭിച്ചതിലൂടെ കൂടുതൽ ആളുകൾക്ക് ക്ഷേത്രത്തിലെത്താൻ കഴിയുന്നത് നല്ല കാര്യമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

144 വർഷങ്ങൾക്ക് മുമ്പുള്ള കേദാർനാഥ്! അപൂർവ ചിത്രം പങ്കുവെച്ച് ആനന്ദ് മഹീന്ദ്ര
"ക്ഷമിക്കും പക്ഷെ മറക്കില്ല; അന്നത്തെ സംഭവത്തിന് ശേഷം ഹര്‍ഭജന്‍ സിംഗുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചു"

അതേസമയം, ക്ഷേത്രം വീണ്ടും തുറന്ന് ആദ്യ മൂന്ന് ദിവസങ്ങൾക്കുള്ളിൽ തന്നെ 1.1 ലക്ഷത്തിലധികം ഭക്തർ ക്ഷേത്രം സന്ദർശിച്ചതായാണ് റിപ്പോർട്ടുകൾ. ഈ സീസണിൽ യാത്ര കൂടുതൽ സൗകര്യപ്രദമാക്കുന്നനായി ഉത്തരാഖണ്ഡ് സർക്കാർ മെച്ചപ്പെട്ട സൗകര്യങ്ങളും മികച്ച പദ്ധതികളും ഏർപ്പാടാക്കിയിട്ടുള്ളതായും ക്ഷേത്ര അധികാരികളും മതനേതാക്കളും അറിയിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിൽ സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3,584 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കേദാർനാഥ്, ഭഗവാൻ ശിവന്‍റെ പന്ത്രണ്ടു ജ്യോതിർ ലിംഗങ്ങളിൽ ഒന്നാണ്. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണിത്. പ്രദേശത്തെ കടുത്ത കാലാവസ്ഥ മൂലം ഓരോ വർഷവും പരിമിതമായ സമയം മാത്രമേ ഭക്തർക്ക് ക്ഷേത്രം സന്ദർശിക്കാൻ അനുമതി ലഭിക്കാറുള്ളൂ.

മുന്‍വര്‍ഷങ്ങളിലേതുപോലെ തന്നെ കേദാർനാഥ് യാത്രയിൽ പങ്കെടുക്കുന്ന എല്ലാ ഭക്തർക്കും രജിസ്ട്രേഷൻ നിർബന്ധമാണ്. ഔദ്യോഗിക ഉത്തരാഖണ്ഡ് ടൂറിസം വെബ്സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യാനോ, ഹരിദ്വാർ, റിഷികേഷ്, സോൻപ്രയാഗ് എന്നിവിടങ്ങളിലെ ഓഫ്‌ലൈൻ കൗണ്ടറുകളിൽ നിന്നോ രജിസ്ട്രേഷൻ നടത്താൻ സാധിക്കും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com