മാസവരുമാനം 39,000 രൂപ വരെ; അനുഭവം പങ്കുവച്ച് ബ്ലിങ്കിറ്റ് ജീവനക്കാരൻ

പ്ലാറ്റ്‌ഫോം നൽകുന്ന ന്യായമായ ബോണസും ടാർഗറ്റുകൾ അനുസരിച്ചുള്ള ഇൻസെൻറ്റീവും കസ്റ്റമ്മർ നൽകുന്ന ടിപ്പുകളും അധിക വരുമാനത്തിന് സഹായിക്കും
Man Earns Rs 39,000 In First Month As Blinkit Delivery Partner, Shares Experience
Man Earns Rs 39,000 In First Month As Blinkit Delivery Partner, Shares Experience
Published on: 
Updated on: 

ചണ്ഡീഗഡ്: ഓൺലൈൻ ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്‌ഫോമായ ബ്ലിങ്കിറ്റിൽ ഡെലിവറി പാർട്‌ണറായി ജോലിചെയ്ത അനുഭവം പങ്കുവച്ച് ചണ്ഡീഗഡ് സ്വദേശി. ജോലിയിൽ പ്രവേശിച്ച ആദ്യമാസം തന്നെ 39,000 രൂപ സമ്പാദിച്ചതായി യുവാവ് വെളിപ്പെടുത്തി. സമാനമായ രീതിയിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ ഡെലിവറി പാർട്‌ണറായി ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കായി നിർണായക വിവരങ്ങൾ അദ്ദേഹം പങ്കുവച്ചു. ജോലി സമയം, സ്ഥലം, ശാരീരിക ക്ഷമത എന്നിവയുടെ പ്രാധാന്യത്തെക്കുറിച്ചും റെഡ്ഡിറ്റ് പോസ്റ്റിൽ അവർ പങ്കുവച്ചു.

ആദ്യ മാസത്തിൽ താൻ 12 മണിക്കൂർ ജോലി ചെയ്തെന്നും, ഓർഡറുകൾ അധികമായി ഉണ്ടാകാറുള്ള ശനി, ഞായർ ദിവസങ്ങളിൽ 16 മണിക്കൂർ വരെ ജോലി ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബ്ലിങ്കിറ്റ് പ്ലാറ്റ്‌ഫോം നൽകുന്ന ന്യായമായ ബോണസും, ടാർഗറ്റുകൾ അനുസരിച്ചുള്ള ഇൻസെൻറ്റീവും, കസ്റ്റമേഴ്സ് നൽകുന്ന ടിപ്പുകളും അധിക വരുമാനത്തിന് സഹായിക്കുമെന്നും യുവാവ് കൂട്ടിച്ചേർത്തു.

Man Earns Rs 39,000 In First Month As Blinkit Delivery Partner, Shares Experience
റീലുകൾ സ്ക്രോൾ ചെയ്യുമ്പോൾ മനസ്സ് ഒറ്റപ്പെടുന്നോ ?; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

പെട്രോൾ വാഹനങ്ങൾ ഉപയോഗിക്കുന്ന ഡെലിവറി പാർട്‌ണർമാർ അതിന് പകരം ഇലക്ട്രിക്ക് സ്കൂട്ടറുകൾ വാടകയ്ക്കെടുക്കുന്നത് പരിഗണിക്കണം. ഭാരം കൂടിയ സാധനങ്ങൾ കൊണ്ടുപോകാൻ ഇലക്ട്രിക് ബൈക്കുകളാണ് അനുയോജ്യം. പാർട്ട് ടൈം ജോലി അന്വേഷിക്കുന്നവർക്ക് ഇത് ഒരു മികച്ച വരുമാന മാർഗമായിരിക്കും.

എന്നിരുന്നാലും ദിവസവും 12 മണിക്കൂറോ അതിൽ കൂടുതലോ റോഡിൽ ചെലവഴിക്കേണ്ടി വരുമ്പോൾ ഡെലിവറി ജോലികൾ ശാരീരികമായി ബുദ്ധിമുട്ടുള്ളതായിരിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. നഗരത്തിനനുസരിച്ച് ഓരോരുത്തരടെയും അനുഭവം വ്യത്യാസപ്പെടാമെന്നും, മികച്ച ഗതാഗത സംവിധാനമുള്ള പ്രദേശങ്ങളിൽ സുഗമമായ രീതിയിൽ ഡെലിവറി നടത്താമെന്നും അവർ കൂട്ടിച്ചേർത്തു.

Related Stories

rahul-gandhi-promises-social-security-insurance-cover-for-gig-workers-in-telangana
north indian's social media post on beef viral
Sonia Gandhi shares experiences from Indira Gandhi's time in Tihar Jail
Slapped Over Torn 10 Note, Flipkart Minutes Delivery Partner Dies by Suicide in Delhi: 'Is Being Poor a Crime?'