റീലുകൾ സ്ക്രോൾ ചെയ്യുമ്പോൾ മനസ്സ് ഒറ്റപ്പെടുന്നോ ?; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

വാഷിങ്ടൺ ആസ്ഥാനമായ ഗാലപ്പ് ​ഗ്ലോബൽ അനലറ്റിക്സ് എന്ന സ്ഥാപനം ബോസ്റ്റൺ ചിൽഡ്രൻസ് ഡിജിറ്റൽ വെൽനസ് ലാബുമായി ചേർന്ന് നടത്തിയ പഠനത്തിൽ 15 മുതൽ 22 വയസ്സുവരെയുള്ള 16,000ത്തോളം യുവതീ-യുവാക്കളെയാണ് ഉൾപ്പെടുത്തിയത്.
റീലുകൾ സ്ക്രോൾ ചെയ്യുമ്പോൾ മനസ്സ് ഒറ്റപ്പെടുന്നോ ?; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്
Misha
Published on: 
Updated on: 

കൈയെത്തും ദൂരത്ത് സുഹൃത്തുക്കൾ… ഒരു മെസേജ് അയച്ചാൽ മറുപടി റെഡി! വീഡിയോ കോൾ, സോഷ്യൽ മീഡിയ, നൂറുകണക്കിന് ഓൺലൈൻ സുഹൃത്തുക്കൾ, ലോകത്തിന്റെ ഏത് കോണിലുള്ളവരുമായും നിമിഷങ്ങൾക്കുള്ളിൽ ബന്ധപ്പെടാം. പക്ഷേ, ഇത്രയൊക്കെ കണക്ഷനുകൾക്കിടയിലും ഇന്നത്തെ യുവതലമുറ കൂടുതൽ ഒറ്റപ്പെടുകയാണോ?. ഡിജിറ്റൽ ലോകത്ത് കൂടുതൽ സമയം ചെലവിടുന്നത് സന്തോഷമല്ല, മറിച്ച് ഏകാന്തതയും ഉത്കണ്ഠയും വിഷാദലക്ഷണങ്ങളും വർധിപ്പിക്കാമെന്നാണ് പുതിയ ആഗോള പഠനത്തിലെ കണ്ടെത്തൽ. പ്രത്യേകിച്ച് ​ജെൻസി തലമുറയിൽ!.

വാഷിങ്ടൺ ആസ്ഥാനമായ ഗാലപ്പ് ​ഗ്ലോബൽ അനലറ്റിക്സ് എന്ന സ്ഥാപനം ബോസ്റ്റൺ ചിൽഡ്രൻസ് ഡിജിറ്റൽ വെൽനസ് ലാബുമായി ചേർന്ന് നടത്തിയ പഠനത്തിൽ 15 മുതൽ 22 വയസ്സുവരെയുള്ള 16,000ത്തോളം യുവതീ-യുവാക്കളെയാണ് ഉൾപ്പെടുത്തിയത്. എന്താണ് ഈ പഠനത്തിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തൽ?. മറ്റ് ഘടകങ്ങളെല്ലാം പരിഗണിക്കുമ്പോൾ, മാനസികാരോഗ്യത്തെ ഏറ്റവും മോശമായി ബാധിക്കുന്ന ഒരേയൊരു ഓൺലൈൻ പ്രവൃത്തി ഷോർട്ട് വീഡിയോകൾ സ്ക്രോൾ ചെയ്യുന്നതാണെന്നാണ് പഠനം പറയുന്നത്.

റീലുകൾ സ്ക്രോൾ ചെയ്യുമ്പോൾ മനസ്സ് ഒറ്റപ്പെടുന്നോ ?; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്
"13 വർഷത്തെ കാത്തിരിപ്പ് അവസാനിക്കുന്നു..ഒടുവിൽ അത് എത്തിയിരിക്കുന്നു;" GTA 6 റിലീസിന് ജീവനക്കാർക്ക് അവധി പ്രഖ്യാപിച്ച് ചെന്നൈയിലെ സ്വകാര്യ സ്ഥാപനം

സർവേയിൽ പങ്കെടുത്തവരിൽ 72 ശതമാനം പേരും പതിവായി ഷോർട്ട് വീഡിയോകൾ സ്ക്രോൾ ചെയ്യുന്നവരാണ്. ഇത്തരത്തിൽ നിരന്തരം സ്ക്രോൾ ചെയ്യുന്നവരിൽ ജീവിതത്തോടുള്ള സംതൃപ്തി കുറവാണെന്നും പഠനം കണ്ടെത്തി. അതേസമയം, ദൈർഘ്യമേറിയ വീഡിയോകൾ കാണുന്നതും മാനസികാരോഗ്യവും തമ്മിൽ സമാനമായ ബന്ധം കണ്ടെത്താനായില്ല. അതായത്, പ്രശ്നം സ്ക്രീൻ ടൈം മാത്രമല്ല, നമ്മൾ എങ്ങനെയാണ് ഡിജിറ്റൽ ലോകത്തെ ഉപയോഗിക്കുന്നത് എന്നതും പ്രധാനമാണ്.

ഫോൺ ഉപയോഗം കൂടുമ്പോൾ യുവാക്കളിൽ ഏകാന്തതയും ഉത്കണ്ഠയും വിഷാദവും കൂടുന്നതായി ഗാലപ്പ് പഠനം വ്യക്തമാക്കുന്നു. പ്ലാറ്റ്‌ഫോമുകളിൽ ചെലവിടുന്ന സമയം, രാത്രി വൈകിയുള്ള ഉപയോഗം, ഫോൺ ഇല്ലാത്തപ്പോഴുള്ള അസ്വസ്ഥത എന്നിവ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. ഡിജിറ്റൽ ഉപയോഗം കുറഞ്ഞവരിൽ 20 ശതമാനം പേർക്കാണ് ഏകാന്തത അനുഭവപ്പെടുന്നതെങ്കിൽ, അമിതമായി ഉപയോഗിക്കുന്നവരിൽ ഇത് 42 ശതമാനമാണ്. ഉത്കണ്ഠയും വിഷാദവും 23 ശതമാനത്തിൽ നിന്ന് 51 ശതമാനമായി ഉയരുന്നു.

റീലുകൾ സ്ക്രോൾ ചെയ്യുമ്പോൾ മനസ്സ് ഒറ്റപ്പെടുന്നോ ?; ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്
കമിതാക്കളെ ഹോട്ടൽ മുറിയിൽ ഒരുമിച്ച് കണ്ടു; വ്യാജ മയക്കുമരുന്ന് കേസിൽ പ്രതിചേർക്കുമെന്ന് ഭീഷണിപ്പെടുത്തുന്ന പൊലീസുകാരൻ്റെ ദൃശ്യങ്ങൾ വൈറൽ

സൗഹൃദങ്ങളുടെ കാര്യത്തിലും ഈ വ്യത്യാസം പ്രകടമാണ്. 93 ശതമാനം പേർക്കും നേരിട്ട് കാണുന്ന സുഹൃത്തുക്കളുണ്ട്. ഓൺലൈൻ സൗഹൃദങ്ങളേക്കാൾ ജീവിതസംതൃപ്തി നൽകുന്നതും നേരിട്ടുള്ള ബന്ധങ്ങളാണ്. ഓൺലൈൻ സുഹൃത്തുക്കൾ മാത്രമുള്ളവരിൽ ഏകാന്തത കൂടുതലാണ്. സോഷ്യൽ മീഡിയ ബന്ധങ്ങൾ നിലനിർത്താൻ സഹായിക്കുന്നുണ്ടെങ്കിലും യഥാർത്ഥ സൗഹൃദങ്ങൾക്ക് പകരമാകില്ല. നല്ല ബന്ധവും കൂട്ടായ പ്രവർത്തനങ്ങളുമാണ് മാനസികാരോഗ്യത്തിന് ഏറ്റവും പ്രധാനം. ചുരുക്കത്തിൽ, നൂറുകണക്കിന് ഓൺലൈൻ കണക്ഷനുകളുണ്ടാകാം... പക്ഷേ, വിഷമം വരുമ്പോൾ അരികിലിരുന്ന് കേൾക്കാൻ ഒരാളുണ്ടോ എന്നതാണ് പ്രധാനം. കണക്ഷനുകൾ കൂടുന്നതുകൊണ്ട് മാത്രം ബന്ധങ്ങൾ ആഴമുള്ളതാകില്ല!