"നിങ്ങളുടെ ഡെഡിക്കേഷന്‍ കൊള്ളാം, പക്ഷേ ഉറക്കം ത്യജിക്കരുത്"; പുലര്‍ച്ചെ 3.49ന് അസൈന്‍മെന്റ് സമര്‍പ്പിച്ച വിദ്യാര്‍ഥിക്ക് അധ്യാപിക അയച്ച മെസേജ് വൈറൽ

ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറായ കവിത കംബോജ് അയച്ച മെസേജാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
"നിങ്ങളുടെ ഡെഡിക്കേഷന്‍ കൊള്ളാം, പക്ഷേ ഉറക്കം ത്യജിക്കരുത്"; പുലര്‍ച്ചെ 3.49ന് അസൈന്‍മെന്റ് സമര്‍പ്പിച്ച വിദ്യാര്‍ഥിക്ക് അധ്യാപിക അയച്ച മെസേജ് വൈറൽ
Source: Freepik, LinkedIn
Published on

ഡൽഹി യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസർ വിദ്യാർഥിക്കയച്ച സന്ദേശമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. പുലർച്ചെ 3:49ന് അസൈൻമെന്റ് സമർപ്പിച്ച ഒരു വിദ്യാർഥിക്ക് ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ അയച്ച ആ സന്ദേശം അതിലെ ഉള്ളടക്കം കൊണ്ടാണ് ശ്രദ്ധ പിടിച്ചുപറ്റുന്നത്. വിദ്യാർഥിയുടെ ഡെഡിക്കേഷനെ അഭിനന്ദിച്ച അധ്യാപിക, ഉറക്കം ത്യജിക്കരുത് എന്ന സന്ദേശമാണ് വാട്സാപ്പിൽ വിദ്യാർഥിക്ക് മറുപടി അയച്ചത്. ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറായ കവിത കംബോജ് വിദ്യാർഥിക്ക് അയച്ച മെസേജാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കവിത കംബോജ് ലിങ്ക്ഡ്-ഇന്നിൽ പങ്കുവെച്ച പോസ്റ്റ്
കവിത കംബോജ് ലിങ്ക്ഡ്-ഇന്നിൽ പങ്കുവെച്ച പോസ്റ്റ്Source: LinkedIn

സംഭവത്തെ കുറിച്ച് തൻ്റെ ലിങ്ക്ഡ്-ഇന്നിലും വിദ്യാർഥി കുറിച്ചു. "പ്രിയപ്പെട്ട വിദ്യാർഥികളേ, മികച്ച ആസൂത്രണത്തിലൂടെ കൈകാര്യം ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്കായി നിങ്ങളുടെ ഉറക്കം ത്യജിക്കേണ്ട ആവശ്യമില്ല. എൻ്റെ വിദ്യാർഥികളിൽ ഒരാൾ പുലർച്ചെ 3:49ന് എനിക്ക് അസൈൻ ചെയ്ത ഒരു ടാസ്‌ക് സമർപ്പിച്ചു. അയാളുടെ ഡെഡിക്കേഷൻ പ്രശംസനീയമാണെങ്കിലും, അതുകൊണ്ട് ആരോഗ്യത്തിന് വലിയ വില കൊടുക്കേണ്ടി വരുന്നു. ശരിയായ വിശ്രമമില്ലെങ്കിൽ, ഏറ്റവും നല്ല ശ്രമങ്ങൾ പോലും അർഥശൂന്യമാകും. നിങ്ങളുടെ ദിവസം നന്നായി ആസൂത്രണം ചെയ്യുക. നന്നായി ഉറങ്ങുക. ഊർജസ്വലതയോടെയും വ്യക്തതയോടെയും പ്രവർത്തിക്കുക. ഡെഡ് ലൈനുകളേക്കാൾ പ്രധാനമാണ് നിങ്ങളുടെ ക്ഷേമം," അധ്യാപിക എക്സിൽ കുറിച്ചു.

"നിങ്ങളുടെ ഡെഡിക്കേഷന്‍ കൊള്ളാം, പക്ഷേ ഉറക്കം ത്യജിക്കരുത്"; പുലര്‍ച്ചെ 3.49ന് അസൈന്‍മെന്റ് സമര്‍പ്പിച്ച വിദ്യാര്‍ഥിക്ക് അധ്യാപിക അയച്ച മെസേജ് വൈറൽ
ഭാര്യയുമായി ഫോണിൽ വഴക്കിട്ടു, തിരക്കുള്ള വിമാനത്താവളത്തിൽ തീകൊളുത്തി ജീവനൊടുക്കാൻ ശ്രമം; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ വൈറൽ

പ്രൊഫസർ വിദ്യാർഥിക്ക് നൽകിയ വ്യക്തിപരമായ മേസേജിൻ്റെ സ്ക്രീൻഷോട്ടും ഇതോടൊപ്പം പങ്കുവെച്ചു. ആ പോസ്റ്റ് പെട്ടെന്ന് തന്നെ ലിങ്ക്ഡ്ഇൻ ഉപയോക്താക്കൾ ഏറ്റെടുത്തു. പലരും അധ്യാപികയുടെ സഹാനുഭൂതി നിറഞ്ഞ സമീപനത്തെ അഭിനന്ദിച്ചു. "മാഡം, നിങ്ങളുടെ അഭിപ്രായത്തെ ഞാൻ ബഹുമാനിക്കുന്നു," ഒരു ഉപയോക്താവ് പോസ്റ്റിന് താഴെ കുറിച്ചു. മറ്റൊരാൾ "വിദ്യാഭ്യാസത്തിൽ സഹാനുഭൂതി വളരെക്കാലമായി കാണാറില്ലായിരുന്നു, നിങ്ങളെ പോലെയുള്ളവർ ശരിയായ ദിശ കാണിച്ച് തരുന്നു" എന്ന് കുറിച്ചു. വിദ്യാർഥി ജീവിതത്തിലെ സമ്മർദങ്ങളെ സംബന്ധിച്ച വ്യക്തിപരമായ അനുഭവങ്ങളും നിരവധി ഉപയോക്താക്കൾ പങ്കുവെച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com