'90 ലക്ഷം നികുതി അടച്ചു, എന്നിട്ടും.. ഇന്ത്യ വിടും, ഇനി മടങ്ങിവരില്ല' : യൂബറിലെ മുന്‍ ടെക്കിയുടെ വൈറൽ കുറിപ്പ്

ഇന്ത്യയിൽ ഉയർന്ന നികുതി നൽകുന്ന ശമ്പളക്കാർക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ യാതൊരു തൊഴിൽ സംരക്ഷണമോ സാമൂഹിക സുരക്ഷാ പദ്ധതികളോ ലഭിക്കുന്നില്ല. "ഞാൻ ഉടൻ തന്നെ ഇന്ത്യ വിടും, ഇനി ഒരിക്കലും ഇങ്ങോട്ട് തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ല"
Laid-Off Uber Engineer Vows to Leave India Forever in Viral Post
Laid-Off Uber Engineer Vows to Leave India Forever in Viral PostNews Malayalam 24x7
Published on: 
Updated on: 

ബെംഗളൂരു: കഴിഞ്ഞ സാമ്പത്തിക വർഷം സർക്കാരിലേക്ക് 92 ലക്ഷം രൂപ ആദായനികുതിയായി അടച്ചിട്ടും തൊഴിൽ നഷ്ടപ്പെട്ടപ്പോൾ യാതൊരുവിധ സാമൂഹിക സുരക്ഷയോ ആനുകൂല്യങ്ങളോ ലഭിച്ചില്ലെന്ന് ആരോപിച്ച് രാജ്യം വിടുകയാണെന്ന് പ്രഖ്യാപിച്ച് പ്രമുഖ ടെക് കമ്പനിയായ യൂബറിലെ മുൻ സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർ. റെഡ്ഡിറ്റിൽ യൂബര്‍ ഓള്‍ഡി എന്ന അക്കൗണ്ട് പങ്കുവെച്ച കുറിപ്പിലൂടെയാണ് ഇന്ത്യൻ നികുതി വ്യവസ്ഥയ്ക്കും തൊഴിൽ നിയമങ്ങൾക്കുമെതിരെ രൂക്ഷമായ വിമർശനവുമായി ഈ ടെക്കി രംഗത്തെത്തിയത്. യൂബറിൽ ജോലി ചെയ്യവെ കുഞ്ഞ് ജനിച്ചതിനെ തുടർന്ന് ലഭിച്ച നാല് മാസത്തെ പിതൃത്വ അവധിയിലായിരിക്കെയാണ് കമ്പനി തന്നെ അപ്രതീക്ഷിതമായി പിരിച്ചുവിട്ടതെന്ന് ഇയാൾ പറയുന്നു.

Laid-Off Uber Engineer Vows to Leave India Forever in Viral Post
'ക്ഷമിക്കണം, ഈ വര്‍‌ഷം ശമ്പള വര്‍ദ്ധനവ് തരാന്‍ പറ്റില്ല': ടെക് ലോകത്തെ ഞെട്ടിച്ച് സോഹോ മേധാവി ശ്രീധർ വെമ്പു ജീവനക്കാരോട് പറഞ്ഞത്

വീട്ടിൽ മറ്റാരും ഇല്ലെന്നും കുഞ്ഞിനെ നോക്കേണ്ട ഉത്തരവാദിത്വം തനിക്കാണെന്നും അതിനാല്‍ പുതിയൊരു ജോലി കണ്ടെത്താനോ ഇന്‍റര്‍വ്യൂവിന് തയ്യാറെടുക്കാനോ സാധിക്കാത്ത കടുത്ത മാനസിക സാമ്പത്തിക പ്രതിസന്ധിയിലാണ് താനെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. മുൻപ് മികച്ച ശമ്പളമുണ്ടായിരുന്നെങ്കിലും നിലവിൽ താന്‍ വര്‍ഷത്തില്‍ നികുതി അടച്ച 90 ലക്ഷം രൂപ വാര്‍ഷിക ശമ്പളമുള്ള ജോലി പോലും കണ്ടെത്താൻ ഐടി വിപണിയിൽ പ്രയാസപ്പെടുകയാണെന്ന് കുറിപ്പിൽ പറയുന്നു. കുടുംബം പുലർത്താൻ കമ്പനിയിൽ നിന്ന് ലഭിക്കുന്ന നഷ്ടപരിഹാര തുകയെആശ്രയിക്കേണ്ട അവസ്ഥയാണുള്ളത്. എന്നാൽ ഈ തുകയിൽ നിന്ന് പോലും ഭീമമായ നികുതി ഈടാക്കി സർക്കാർ വീണ്ടും കൊള്ളയടിക്കുകയാണെന്ന് ഇയാൾ കുറ്റപ്പെടുത്തുന്നു.

Laid-Off Uber Engineer Vows to Leave India Forever in Viral Post
Laid-Off Uber Engineer Vows to Leave India Forever in Viral Postnews malayalam 24x7

വിദേശ രാജ്യങ്ങളിലാണ് ഇത്തരത്തിൽ പിതൃത്വ അവധിയിലുള്ള ജീവനക്കാരനെ അകാരണമായി പിരിച്ചുവിടുന്നതെങ്കിൽ ശക്തമായ തൊഴിൽ നിയമങ്ങളുടെ സംരക്ഷണവും തൊഴിലില്ലായ്മ വേതനവും ലഭിക്കുകയോ കമ്പനിക്കെതിരെ കോടതിയെ സമീപിക്കുകയോ ചെയ്യാമായിരുന്നു. എന്നാൽ ഇന്ത്യയിൽ ഉയർന്ന നികുതി നൽകുന്ന ശമ്പളക്കാർക്ക് പ്രതിസന്ധി ഘട്ടങ്ങളിൽ യാതൊരു തൊഴിൽ സംരക്ഷണമോ സാമൂഹിക സുരക്ഷാ പദ്ധതികളോ ലഭിക്കുന്നില്ല. "ഞാൻ ഉടൻ തന്നെ ഇന്ത്യ വിടും, ഇനി ഒരിക്കലും ഇങ്ങോട്ട് തിരിച്ചുവരാൻ ആഗ്രഹിക്കുന്നില്ല," എന്ന വികാരാധീനമായ വാക്കുകളോടെയാണ് ഇദ്ദേഹം റെഡ്ഡിറ്റിൽ കുറിപ്പ് അവസാനിപ്പിക്കുന്നത്. ലക്ഷങ്ങൾ നികുതി നൽകുന്ന സാധാരണ ശമ്പളക്കാർക്ക് രാജ്യത്ത് എന്ത് സുരക്ഷയാണ് ലഭിക്കുന്നതെന്ന വലിയൊരു ഓൺലൈൻ ചർച്ചയ്ക്കാണ് ഈ സംഭവം തുടക്കമിട്ടിരിക്കുന്നത്.

Laid-Off Uber Engineer Vows to Leave India Forever in Viral Post
"ഭാര്യയുടെ വിവാഹേതര ബന്ധം"; മാനസിക സമ്മർദം മൂലം ഹൈദരാബാദ് ടെക്കി ജീവനൊടുക്കി
News Malayalam 24x7
newsmalayalam.com