'ക്ഷമിക്കണം, ഈ വര്‍‌ഷം ശമ്പള വര്‍ദ്ധനവ് തരാന്‍ പറ്റില്ല': ടെക് ലോകത്തെ ഞെട്ടിച്ച് സോഹോ മേധാവി ശ്രീധർ വെമ്പു ജീവനക്കാരോട് പറഞ്ഞത്

ശമ്പള വർദ്ധനവ് മരവിപ്പിക്കേണ്ടി വന്നതിൽ ജീവനക്കാരോട് അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു. ചിലവുചുരുക്കലിന്റെ ഭാഗമായി മാർക്കറ്റിംഗ് ബജറ്റുകളിൽ കമ്പനി വലിയ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്.
Sridhar Vembu says no appraisals at Zoho this year
Sridhar Vembu says no appraisals at Zoho this yearnews malayalam 24x7
Published on: 
Updated on: 

ചെന്നൈ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വന്നത് ചെലവുകൾ കുതിച്ചുയരുന്നതിനാലും ആഗോള സാമ്പത്തിക രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനാലും കമ്പനിയിലെ ജീവനക്കാർക്ക് ഈ വർഷം വാർഷിക ശമ്പള വർദ്ധനവ് നൽകില്ലെന്ന് പ്രമുഖ ഇന്ത്യൻ സോഫ്റ്റ്‌വെയർ കമ്പനിയായ സോഹോയുടെ സഹസ്ഥാപകൻ ശ്രീധർ വെമ്പു. എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് സോഫ്റ്റ്‌വെയർ വ്യവസായ രംഗം കടുത്ത വെല്ലുവിളിയിലൂടെയാണ് കടന്നുപോകുന്നതെന്നും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുന്നത് ഒഴിവാക്കാനാണ് മാനേജ്‌മെന്റ് പരമാവധി ശ്രമിക്കുന്നതെന്നും വെമ്പു വ്യക്തമാക്കിയത്.

ശമ്പള വർദ്ധനവ് മരവിപ്പിക്കേണ്ടി വന്നതിൽ ജീവനക്കാരോട് അദ്ദേഹം ക്ഷമാപണം നടത്തുകയും ചെയ്തു. ചിലവുചുരുക്കലിന്റെ ഭാഗമായി മാർക്കറ്റിംഗ് ബജറ്റുകളിൽ കമ്പനി വലിയ വെട്ടിക്കുറവ് വരുത്തിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ 18 മാസമായി കമ്പനി പുതിയ ജീവനക്കാരെ നിയമിക്കുന്നത് പൂർണ്ണമായി മരവിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം വെളിപ്പെടുത്തി. എഐ സാങ്കേതികവിദ്യയുടെ വളർച്ച സോഫ്റ്റ്‌വെയർ കമ്പനികളുടെ പ്രവർത്തനച്ചെലവ് അനിയന്ത്രിതമായി വർദ്ധിപ്പിച്ചതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണമെന്ന് ശ്രീധർ വെമ്പു ചൂണ്ടിക്കാട്ടുന്നു.

Sridhar Vembu says no appraisals at Zoho this year
'ഇന്ത്യയിൽ ലോകത്തെ ഏറ്റവും വിലകുറഞ്ഞ ഡാറ്റയുണ്ട്, പിന്നെന്തിന് സ്റ്റാർലിങ്ക്?'; മസ്കിന് മറുപടിയുമായി സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

ഡാറ്റാ സെന്ററുകൾക്കായി ആവശ്യമായ സെർവറുകളുടെ വിലയിൽ നാലിരട്ടി വർദ്ധനവാണ് ഉണ്ടായത്. ഇതിനൊപ്പം എഐ ടൂളുകളുടെ ഉപയോഗം വൻതോതിൽ വർദ്ധിച്ചതും ഭീമമായ അധികച്ചെലവുകൾക്ക് കാരണമായി. സോഫ്റ്റ്‌വെയർ മേഖലയിലെ തൊഴിൽ വിപണിയുടെ ഭാവി പൊതുവെ ഇരുളടഞ്ഞതാണെങ്കിലും ജീവനക്കാരെ പിരിച്ചുവിടാതെ സംരക്ഷിക്കാനാണ് സോഹോ മുൻഗണന നൽകുന്നത്. നിലവിലെ സാഹചര്യത്തിന്റെ ഗൗരവം ഉൾക്കൊണ്ട് കമ്പനിക്കൊപ്പം നിൽക്കുന്ന ജീവനക്കാരോട് നന്ദി അറിയിച്ച അദ്ദേഹം, നിലനിൽപ്പിനായി സോഹോ സ്വയം ഉടച്ചുവാർക്കലിന്റെ പാതയിലാണെന്നും അടുത്ത മൂന്ന് മുതൽ അഞ്ച് വർഷങ്ങൾ കമ്പനിയെ സംബന്ധിച്ച് നിർണായകമായിരിക്കുമെന്നും വ്യക്തമാക്കി.

മാറിക്കൊണ്ടിരിക്കുന്ന സാഹചര്യങ്ങൾ കാരണം സോഹോയുടെ ബിസിനസ്സ് പ്രവർത്തനങ്ങൾ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ശ്രീധർ വെമ്പു സംസാരിക്കുന്നത് ഇത് ആദ്യമായല്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ മെമ്മറി വിലയിൽ 500 ശതമാനം വരെ വർദ്ധനവുണ്ടായതായി ഓഗസ്റ്റിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. "മെമ്മറി വിലയ്‌ക്കൊപ്പം എഐ ടോക്കൺ നിരക്കുകൾ കൂടിയായത് ബിസിനസ്സ് പ്രവർത്തനങ്ങളെ വളരെ ബുദ്ധിമുട്ടിലാക്കിയിരിക്കുകയാണ്. സേവന നിരക്കുകൾ വർദ്ധിപ്പിക്കാതെ ഞങ്ങൾ ഇതുവരെ പിടിച്ചുനിന്നെങ്കിലും കാര്യങ്ങൾ ഇപ്പോൾ കൂടുതൽ ദുഷ്കരമായിക്കൊണ്ടിരിക്കുകയാണ്," എന്നായിരുന്നു അന്ന് അദ്ദേഹം വ്യക്തമാക്കിയത്.

Sridhar Vembu says no appraisals at Zoho this year
സംരംഭക ഉപാസന കൊനിഡേലയുടെ പോസ്റ്റിന് ശ്രീധര്‍ വെമ്പുവിന്റെ മറുപടി; സോഹോ സ്ഥാപകന്‍ 'എയറിൽ'
News Malayalam 24x7
newsmalayalam.com