മാതൃകയായി കേരളം; യാത്രാ പ്രതിസന്ധിയിൽ വലഞ്ഞ ആളുകൾക്ക് വിശ്രമിക്കാൻ കസേരകൾ, ചർച്ചയായി കൊച്ചി വിമാനത്താവളത്തിലെ വീഡിയോ

യാത്രാ പ്രതിസന്ധിയിൽ ആളുകൾക്ക് ഇരിക്കാനും, ജോലി ചെയ്യാനുമെല്ലാം അത് ഏറെ സഹായകമായെന്ന് വീഡിയോയിൽ ശ്രീവാസ്തവ് പറയുന്നു.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
Source: Social Media
Published on
Updated on

ഇൻഡിഗോ മൂലം നേരിട്ട യാത്രാ പ്രതിസന്ധിയിൽ രാജ്യത്താകമാനം നിരവധി ആളുകളാണ് വലഞ്ഞത്. വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയ മനുഷ്യരുടെ വീഡിയോ സോഷ്യൽ മീഡിയയിലും വാർത്തകളിലും നിറഞ്ഞു. ഈ സാഹചര്യത്തിൽ മാതൃകയായി പ്രവർത്തിച്ച കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തെക്കുറിച്ചുള്ള ഒരു പോസ്റ്റാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. സംവിധായകനും എഴുത്തുകാരനുമായ സിസിൽ ശ്രീവാസ്തവ് ആണ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കിയതോടെ അനിശ്ചിതത്വത്തിലായി വിമാനത്താവളത്തിൽ കുടുങ്ങിയ യാത്രക്കാർക്ക് വിശ്രമിക്കാൻ കസേരകൾ ഒരുക്കിയതുമായി ബന്ധപ്പെട്ടാണ് വീഡിയോ, മുംബൈ അടക്കം രാജ്യത്തെ വിമാനത്താവളങ്ങളിൽ ആളുകൾ നിന്ന് വലഞ്ഞപ്പോൾ കേരളത്തിലെ യാത്രക്കാർക്ക് ഇരിക്കാനായി വിമാനത്താവളത്തിനകത്തും പുറത്തുമെല്ലാം നിരവധി കസേരകൾ ഒരുക്കിയിരുന്നു. യാത്രാ പ്രതിസന്ധിയിലും ആളുകൾക്ക് ഇരിക്കാനും, ജോലി ചെയ്യാനുമെല്ലാം അത് ഏറെ സഹായകമായെന്ന് വീഡിയോയിൽ ശ്രീവാസ്തവ് പറയുന്നു.

മറ്റ് വിമാനത്താവളങ്ങളിൽ ഇരിക്കാൻ പോലും സംവിധാനമില്ലാതെ മണിക്കൂറുകളോളം നിന്ന് ദുരുതത്തിലായ ആളുകളുടെ വീഡിയോയും പോസ്റ്റിൽ ചേർത്തിട്ടുണ്ട്. പോസ്റ്റ് നെറ്റിസൺസ് ഏറ്റെടുത്തുകഴിഞ്ഞു. കേരളത്തെക്കുറിച്ചും. കേരളത്തിലെ ആതിഥ്യമര്യാദയെക്കുറിച്ചും വിവരിച്ച് നിരവധിപ്പേരാണ് പോസ്റ്റിനോട് പ്രതികരിച്ചിരിക്കുന്നത്. നാടിനെക്കുറിച്ച് അഭിമാനിക്കുന്നുവെന്ന് മലയാളികൾ കമന്റ് ചെയ്തപ്പോൾ മികച്ച നടപടിയാണെന്നും. ഈ പ്രതിസന്ധി ഘട്ടത്തിൽ കേരളം മാതൃകയായെന്നും മറ്റ് ചിലർ പറഞ്ഞു.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം
"2026 നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയിലൂടെ ഡിഎംകെ 100% പാഠം പഠിക്കും"; പുതുച്ചേരിയിലെ ആദ്യ പ്രചാരണ റാലിയിൽ ആഞ്ഞടിച്ച് വിജയ്

രാജ്യത്തെ ഇൻഡിഗോ വിമാന സർവീസുകൾ കഴിഞ്ഞ കുറേ ദിവസങ്ങളോളം തടസ്സപ്പെട്ട രീതിയിലായിരുന്നു. ആയിരത്തിനടുത്ത് സർവീസുകളാണ് അപ്രതീക്ഷിതമായി കമ്പനി റദ്ദാക്കിയത്. സംഭവത്തിൽ അന്വേഷം പ്രഖ്യാപിച്ച കേന്ദ്ര സർക്കാർ ഇൻഡിഗോയ്ക്ക് നോട്ടീസ് അടക്കമുള്ള നടപടികൾ സ്വീകരിച്ചിരുന്നു. ഒടുവിൽ 95 ശതമാനത്തിലധികം സർവീസുകൾ പുനഃസ്ഥാപിച്ചതായും കമ്പനി അറിയിക്കുകയായിരുന്നു. ഇനിയും വർവീസുകൾ പൂർണമായും പുനഃസ്ഥാപിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com