വെറൈറ്റി കല്യാണം! ഹോവർബോർഡിലേറി വെൽക്കം ഡ്രിങ്ക്സ് വിതരണം ചെയ്ത് യുവതികൾ, വീഡിയോ വൈറൽ

അത്തരത്തിലൊരു മാറ്റത്തിൻ്റെ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്..
വെറൈറ്റി കല്യാണം!  ഹോവർബോർഡിലേറി വെൽക്കം ഡ്രിങ്ക്സ് വിതരണം ചെയ്ത് യുവതികൾ, വീഡിയോ വൈറൽ
Source: Social Media
Published on
Updated on

വിവാഹങ്ങൾ ഇന്ന് പലപ്പോഴും ആഢംബരം നിറഞ്ഞ ആഘോഷങ്ങളാണ്. വിവാഹ ചടങ്ങുകളുടെ മാറ്റ് കൂട്ടാൻ ഇവൻ്റ് മാനേജുമെൻ്റുകാർ വിവിധതരം പരീക്ഷണങ്ങൾക്ക് മുതിരാറുണ്ട്. ഭക്ഷണം, വസ്ത്രം, അലങ്കാരങ്ങൾ, തുടങ്ങി എല്ലാ മേഖലകളിലും പുതിയ മാറ്റങ്ങൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിലൊരു മാറ്റത്തിൻ്റെ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. വിവാഹ സത്കാര വേദിയിൽ അതിഥികൾക്ക് ഹോവർബോർഡുകളിൽ സഞ്ചരിച്ച് ഭക്ഷണം വിളമ്പുന്ന സ്ത്രീകളുടെ വീഡിയോയാണ് വൈറലായത്.

പരമ്പരാഗത കാറ്ററിങ് രീതികളിൽ നിന്നും വ്യത്യസ്തമായി തിളക്കമാർന്ന ചെറിയ വസ്ത്രങ്ങളും അതിന് ചേരുന്ന സ്നീക്കേഴ്സും ധരിച്ച് ഹോവർബോർഡുകളിൽ വന്ന് അതിഥികളെ സത്കരിക്കുന്ന സ്ത്രീകളുടെ വീഡിയോ ഇന്ത്യൻ വിവാഹങ്ങളിൽ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചുള്ള ചർച്ചയ്ക്ക് സോഷ്യൽ മീഡിയയിൽ തുടക്കമിട്ടിരിക്കുകയാണ്.

വെറൈറ്റി കല്യാണം!  ഹോവർബോർഡിലേറി വെൽക്കം ഡ്രിങ്ക്സ് വിതരണം ചെയ്ത് യുവതികൾ, വീഡിയോ വൈറൽ
'കെജ്‌രിവാൾ അഴിമതിക്കും ഗുണ്ടായിസത്തിനും പേരുകേട്ടയാൾ'; ബിജെപിയിൽ ചേർന്നതിന് പിന്നാലെ ആരോപണവുമായി സ്വാതി മലിവാൾ

"സമ്പന്നരുടെ വിവാഹത്തിൽ എന്തും സംഭവിക്കും (അമീരോംക്കി ഷാദി മേ കുച്ച് ഭി ചൽത്താ രഹ്ത്താ ഹേ)" എന്ന ക്യാപ്ഷനോടെ byomkesbakshy എന്ന യൂസറാണ് 2026 ഏപ്രിൽ 23ന് എക്സിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം 1,35,000ത്തിലധികം പേരാണ് ഈ വീഡിയോ കണ്ടിട്ടുള്ളത്.

"മണ്ടന്മാർ നടത്തുന്ന ഇവന്‍റ് മാനേജ്‌മെൻ്റ് കമ്പനികളെ ആശ്രയിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്" എന്ന് ഒരാൾ കമൻ്റ് ചെയ്തപ്പോൾ.. "ഇത് വളരെ മോശമായ പ്രവർത്തിയാണ്, ഇതിൻ്റെ ആവശ്യമില്ല," എന്നാണ് മറ്റൊരാൾ പറയുന്നത്. "തീർച്ചയായും ഇത് എഐ ആയിരിക്കണം," എന്നാണ് മറ്റൊരു രസകരമായ കമൻ്റ്.

വെറൈറ്റി കല്യാണം!  ഹോവർബോർഡിലേറി വെൽക്കം ഡ്രിങ്ക്സ് വിതരണം ചെയ്ത് യുവതികൾ, വീഡിയോ വൈറൽ
കർണാടക മൂഡ്ബിദ്രിയിൽ ഉത്സവഘോഷയാത്രയ്ക്കിടെ നടപ്പാലം തകർന്ന് അപകടം; ദൃശ്യങ്ങൾ പുറത്ത്

രണ്ട് ചക്രങ്ങളിൽ ബാലൻസ് ചെയ്ത് സഞ്ചരിക്കാവുന്ന ഇലക്ട്രിക് മോട്ടോർ ഘടിപ്പിച്ച വ്യക്തിഗത യാത്രാ വാഹനമാണ് ഹോവർബോർഡുകൾ. ഇലക്ട്രിക് സ്കേറ്റ് ബോർഡ് എന്നും ഇതറിയപ്പെടുന്നു.

News Malayalam 24x7
newsmalayalam.com