
പലപ്പോഴും ട്രാഫിക് ബ്ലോക്ക് നമുക്ക് വലിയ ബുദ്ധിമുട്ട് ആണ് ഉണ്ടാക്കുക. ചിലപ്പോള്‍ മണിക്കൂറുകളായിരിക്കും ട്രാഫിക് ബ്ലോക്കില്‍ പെട്ട് കിടക്കേണ്ടി വരിക. ഇപ്പോഴിതാ വലിയ ട്രാഫിക്ക് ബ്ലോക്കില്‍ പെട്ട് പോയ രണ്ട് യുവാക്കള്‍ സ്‌കൂട്ടര്‍ തോളിലേറ്റി ബ്ലോക്ക് മറികടക്കാന്‍ ശ്രമിക്കുന്ന വീഡിയോ ആണ് വൈറല്‍ ആകുന്നത്.
സംഭവം ഹരിയാനയിലെ ഗുഡ്ഗാവിലാണ്. ട്രാഫിക് ബ്ലോക്കില്‍പ്പെട്ടതോടെ യുവാക്കള്‍ സ്‌കൂട്ടര്‍ എടുത്തുകൊണ്ട് പോവുകയായിരുന്നു. ട്രാഫിക് ബ്ലോക്കില് നില്‍ക്കുകയായിരുന്നവരാണ് വീഡിയോ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്.
ബാഹുബലിയിലെ പാട്ട് പങ്കുവെച്ചുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഗുഡ്ഗാവ് ലോകല്‍സ്, ഗുഡ്ഗാവ്‌മെരിസിറ്റി തുടങ്ങിയ ഇന്‍സ്റ്റഗ്രാം പേജുകളൊക്കെ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഗുഡ്ഗാവിലെ ട്രാഫിക്കിലെ ഏക മാര്‍ഗം ഇതാണ് എന്ന് കുറിച്ചുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ പലരും രസകരമായ കമന്റും പങ്കുവെച്ചിട്ടുണ്ട്. എല്ലാവരെക്കാളും ആദ്യം വീടെത്തിയിരിക്കുക ഇവരായിരിക്കുമെന്നാണ് ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. ഈ ട്രാഫിക്കില്‍ ഇവി ബൈക്കുകളാണ് നല്ലതെന്നും ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു. ബെംഗലൂരുവിലേക്ക് വരൂ, വണ്ടി എടുത്ത് പൊക്കാന്‍ പോലും അവസരം ലഭിക്കില്ല എന്നും ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നു.