ഐസിസി കണ്ണുരുട്ടി; ടി20 ലോകകപ്പിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ബംഗ്ലാദേശിന് പിന്തുണയുമായി പാക് ടീമും ടൂര്‍ണമെൻ്റ് ബഹിഷ്കരിക്കും എന്നായിരുന്നു വാർത്തകൾ
ഐസിസി കണ്ണുരുട്ടി; ടി20 ലോകകപ്പിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍
Published on
Updated on

ടി20 ലോകകപ്പില്‍ നിന്ന് പാകിസ്ഥാന്‍ പിന്മാറുമെന്ന അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ വിരാമം. ഇന്ത്യയില്‍ കളിക്കില്ലെന്ന് കടുംപിടിത്തവുമായി നിന്ന ബംഗ്ലാദേശിനെ ഒഴിവാക്കി പകരം സ്‌കോട്ട്‌ലാന്‍ഡിനെ ഉള്‍പ്പെടുത്തിയ ഐസിസി നടപടിയില്‍ പ്രതിഷേധിച്ച് പാകിസ്ഥാനും ലോകകപ്പ് ബഹിഷ്‌കരിക്കും എന്നായിരുന്നു വാര്‍ത്തകള്‍.

അങ്ങനെയെന്തെങ്കിലും തീരുമാനമെടുത്താല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതോടെയാണ് പാകിസ്ഥാന്‍ അയഞ്ഞത്. ലോകകപ്പിനായുള്ള 15 അംഗ സ്‌ക്വാഡിനേയും പാക് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചു.

ഐസിസി കണ്ണുരുട്ടി; ടി20 ലോകകപ്പിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍
ഇന്ത്യൻ മിഡ്‌ ഫീൽഡർ റൗളിൻ ബോർഗസിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്

സല്‍മാന്‍ അലി ആഗയാണ് ടീമിനെ നയിക്കുക.

ഐപിഎല്ലില്‍ നിന്നും മുസ്തഫിസുര്‍ റഹ്‌മാനെ ഒഴിവാക്കിയതിനു പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ഇടഞ്ഞത്. ഇന്ത്യയില്‍ മത്സരിക്കാനാകില്ലെന്നും വേദി മാറ്റണമെന്നുമായിരുന്നു ആവശ്യം. ഐസിസി ചര്‍ച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ ഗ്രൂപ്പ് മാറ്റണമെന്നായി ആവശ്യം. ഈ ആവശ്യവും ഐസിസി തള്ളിയതോടെ നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ബിസിബി. ഒടുവിലാണ് ടീമിനെ ടൂര്‍ണമെന്റില്‍ നിന്നും ഒഴിവാക്കിയത്. റാങ്കിങ് അനുസരിച്ച് സ്‌കോട്ട്‌ലന്റിന് അവസരവും ലഭിച്ചു.

ഇതിനു പിന്നാലെയാണ്, ബംഗ്ലാദേശിന് പിന്തുണയുമായി പാക് ടീമും ടൂര്‍ണമെന്റില്‍ പങ്കെടുത്തേക്കില്ല എന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്. സര്‍ക്കാരിന്റെ തീരുമാനത്തെ ആശ്രയിച്ചിരിക്കും പിസിബിയുടെ നിലപാട് എന്നായിരുന്നു ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്വി പറഞ്ഞത്. ഇതോടെയാണ് ഐസിസി കടുത്ത താക്കീത് നല്‍കിയത്.

പാകിസ്ഥാന്‍ ടീമില്‍ ബാബര്‍ അസം, ഷഹീന്‍ അഫ്രീദി എന്നിവര്‍ തിരിച്ചെത്തുന്ന എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ടീം: സല്‍മാന്‍ അലി ആഗ (ക്യാപ്റ്റന്‍), അബ്രാര്‍ അഹമ്മദ്, ബാബര്‍ അസം, ഫഹീം അഷ്‌റഫ്, ഫഖര്‍ സമന്‍, ഖ്വാജ മുഹമ്മദ് നഫായ് (വിക്കറ്റ് കീപ്പര്‍), മുഹമ്മദ് നവാസ്, മുഹമ്മദ് സല്‍മാന്‍ മിര്‍സ, നസീം ഷാ, ഷഹിബ്‌സാദ ഫര്‍ഹാന്‍ (വിക്കറ്റ് കീപ്പര്‍), സയിം അയ്യൂബ്, ഷഹീന്‍ ഷാ അഫ്രീദി, ഷദാബ് ഖാന്‍, ഉസ്മാന്‍ ഖാന്‍ (വിക്കറ്റ് കീപ്പര്‍), ഉസ്മാന്‍ താരീഖ്.

ഐസിസി കണ്ണുരുട്ടി; ടി20 ലോകകപ്പിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍
ബംഗ്ലാദേശ് 'ഔട്ട്', സ്കോട്‌ലൻഡ് 'ഇൻ'; ട്വൻ്റി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശിനെ പുറത്താക്കി ഐസിസി

ശ്രീലങ്കയിലാണ് പാകിസ്ഥാന്റെ മത്സരങ്ങളെല്ലാം തീരുമാനിച്ചിരിക്കുന്നത്.

ഫെബ്രുവരി 7 - പാകിസ്ഥാന്‍ - നെതര്‍ലാന്‍ഡ്സ് (കൊളംബോ)

ഫെബ്രുവരി 10 - പാകിസ്ഥാന്‍ - യുഎസ്എ (കൊളംബോ)

ഫെബ്രുവരി 15 - ഇന്ത്യ - പാകിസ്ഥാന്‍ (കൊളംബോ)

ഫെബ്രുവരി 18 - പാകിസ്ഥാന്‍ - നമീബിയ

Related Stories

No stories found.
News Malayalam 24x7
newsmalayalam.com