ഇന്ത്യയോ പാകിസ്ഥാനോ? ദുബായില്‍ ഇന്ന് ആര് പുഞ്ചിരിക്കും?

രാത്രി എട്ട് മണിക്ക് ദുബായിയിലാണ് ആവേശപ്പോരാട്ടം
ഇന്ത്യ-പാകിസ്ഥാൻ ഫൈനൽ
ഇന്ത്യ-പാകിസ്ഥാൻ ഫൈനൽ NEWS MALAYALAM 24x7
Published on

ഏഷ്യാകപ്പില്‍ ഇന്ന് ഇന്ത്യ- പാകിസ്ഥാന്‍ കലാശപ്പോരാട്ടം. തുടര്‍ച്ചയായ മൂന്നാമത്തെ ഞായറാഴ്ചയാണ് ഇരു ടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. പാകിസ്ഥാനെതിരായ മുന്‍തൂക്കം നിലനിര്‍ത്താമെന്ന ആത്മവിശ്വാസം ഇന്ത്യക്ക് കരുത്തെങ്കില്‍ പകരംവീട്ടാമെന്ന പ്രതീക്ഷയിലാണ് പാക് ടീം.

ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനും പാക് താരങ്ങള്‍ക്കുമെതിരെ ഐസിസി നടപടിയെടുത്തതിന് ശേഷമാണ് വീണ്ടും ടീമുകള്‍ മത്സരത്തിനിറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. രാത്രി എട്ട് മണിക്ക് ദുബായിയിലാണ് ആവേശപ്പോരാട്ടം.

ഇന്ത്യ-പാകിസ്ഥാൻ ഫൈനൽ
ബിസിസിഐയുടെ 'ഇംപ്ലാക്ട് പ്ലെയർ മെഡൽ' നേടിയ ശേഷം സഞ്ജു സാംസൺ പറഞ്ഞത് കേട്ടോ? വീഡിയോ കാണാം

ടൂര്‍ണമെന്റില്‍ ഉടനീളം അജയ്യരായാണ് ഇന്ത്യ കലാശപ്പോരിലേക്കെത്തുന്നത്. സൂപ്പര്‍ ഫോറില്‍ പാകിസ്ഥാനെയും ബാഗ്ലദേശിനെയും ശ്രീലങ്കയെയും വീഴ്ത്തിയ ആത്മവിശ്വസവും ഗൗതം ഗംഭീറിനും സംഘത്തിനുമുണ്ട്. പാകിസ്ഥാനെ ഇരു ഘട്ടങ്ങളിലും തോല്‍പ്പിച്ചത് അവസാന മത്സരത്തിലേക്കെത്തുമ്പോള്‍ സൂര്യകുമാറിന് കരുത്തേക്കും.

ഫൈനലിലും ഇന്ത്യയുടെ പ്രതീക്ഷകള്‍ ഓപ്പണര്‍മാരില്‍ തന്നെയാണ്. ഗില്ലും അഭിഷേകും നല്‍കുന്ന അടിത്തറ പിന്നീട് വരുന്നവരും ഉപയോഗിച്ചാല്‍ കൂറ്റന്‍ സ്‌കോര്‍ നേടാനും വിജയലക്ഷ്യം മറികടക്കനും അനായാസം സാധിക്കും. തുടര്‍ച്ചയായ മുന്ന് മത്സരങ്ങളിലും അര്‍ധസെഞ്ച്വറി നേടിയ അഭിഷേകിന് മുന്നില്‍ റെക്കോര്‍ഡുകള്‍ വീഴുമ്പോള്‍ അത് ഇന്ത്യന്‍ ആരാധകരെ സംബന്ധിച്ച് താരത്തിലുള്ള വിശ്വസം കൂടിയാണ്. ട്വന്റി 20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടത്തിലേക്കെത്താന്‍ പത്ത് റണ്‍സ് മാത്രമാണ് അഭിഷേകിന് വേണ്ടത്. മുന്നിലുള്ളത് വിരാട് കോലിയും.

ബൗളിംഗില്‍ കുല്‍ദീപ് യാദവാണ് ഇന്ത്യയുടെ കുന്തമുന. ടൂര്‍ണമെന്റില്‍ ചൈനമാന്‍ ബൗളര്‍ വീഴ്ത്തിയത് 13 വിക്കറ്റുകള്‍. വരുണ്‍ ചക്രവര്‍ത്തിയും അക്ഷറും കുല്‍ദീപ്പിനൊപ്പം ചേരുന്നതോടെ സ്പിന് നിര ശക്തം. പേസര്‍മാരെ നയിക്കുന്നത് സൂപ്പര്‍ താരം ബുംറ തന്നെ. ഒപ്പം ഹാര്‍ദിക്കും അര്‍ഷ്ദീപും പാര്‍ട്ട് ടൈമായി ദുബെ കൂടിയെത്തുന്നതോടെ ഫാസ്റ്റ് ബൗളിങ്ങും ശക്തം.

ഇന്ത്യ-പാകിസ്ഥാൻ ഫൈനൽ
സൂപ്പർ ഓവറിലെ സഞ്ജു സാംസണിൻ്റെ റണ്ണൗട്ട് അംപയർ എന്തിന് തള്ളിക്കളഞ്ഞു?

ഫൈനലിലേക്കെത്തുമ്പോള്‍ ഗ്രൂപ്പ് ഘട്ടത്തിലെ പാകിസ്ഥാനല്ല. അടിമുടി മാറിയെത്തുന്ന പാക് ടീമിനെ കരുത്തിയിരിക്കണം ഇന്ത്യ. അവസാന ലാപ്പിലേക്ക് എത്തുമ്പോള്‍ കരുത്തുകൂട്ടിയാണ് പാകിസ്ഥാനെത്തുന്നത്. രണ്ട് തവണ ഇന്ത്യക്ക് മുന്നില്‍ തകര്‍ന്ന പാകിസ്ഥാന് പകരംവീട്ടാനുള്ള അവസാന അവസരമാണിത്.

കളിക്കളത്തിന് പുറത്തേക്ക് നീണ്ട വിവാദങ്ങളായിരുന്നു ടൂര്‍ണമെന്റില്‍ ഇന്ത്യ - പാക് പോരാട്ടങ്ങളെല്ലാം. ഹസ്തദാന വിവാദവും ആംഗ്യങ്ങളെ ചൊല്ലിയുള്ള വിവാദവും പിന്നാലെ ഐസിസി നടപടിയും. എന്തായാലും ഒന്നുറപ്പ് കലാശപ്പോരാട്ടം തീപാറും.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com