ഇന്‍ഡോര്‍: വനിതാ ഏകദിന ലോകകപ്പിൽ ഇംഗ്ലണ്ടിനെ ആറുവിക്കറ്റിന് വീഴ്ത്തി ഓസ്ട്രേലിയ. ഉയർത്തിയ 245 എന്ന വിജയലക്ഷ്യം 40 .3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് മറികടന്നത്. വനിതാ ലോകകപ്പ് ചരിത്രത്തിലെ ഓസീസിന്റെ തുടർച്ചയായ 14-ാം ജയം കൂടിയാണിത്. ടൂർണമെന്റിലെ ഇംഗ്ലണ്ടിന്റെ ആദ്യ തോൽവിയാണ് ഇന്ന് ഏറ്റുവാങ്ങിയത്.
ആഷ്‌ലി ഗാർഡ്നർ സെഞ്ച്വറിയും (104), അനബെൽ സതർലാൻഡ് (98) റൺസും നേടി പുറത്താകാതെ നിന്നാണ് ഓസീസിനെ വിജയത്തിലെത്തിച്ചത്. മൂന്ന് വിക്കറ്റുകളും അന്നബെൽ നേടിയിരുന്നു. പതിനാറാം ഓവറില്‍ 68-4 എന്ന സ്കോറില്‍ ഒത്തുചേര്‍ന്ന ഗാര്‍ഡ്നറും അനാബെലും പിരിയാത്ത അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 180 റണ്‍സടിച്ചാണ് കരുത്തറിയിച്ചത്.
ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 244 റണ്‍സാണ് നേടിയത്. ഇംഗ്ലണ്ടിനായി തംസിൻ 78 റൺസ് നേടി. അലിസെ കാപ്സി 38 റൺസ് നേടി. എന്നാൽ മറ്റു താരങ്ങൾക്ക് കാര്യമായ പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞില്ല.