ബംഗ്ലദേശ് താരങ്ങള്‍ക്ക് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാം; പിടിവാശി വിട്ട് ബിസിസിഐ

കഴിഞ്ഞ ഐപിഎല്ലില്‍ ബ്ലംഗദേശ് താരങ്ങള്‍ ആരും പങ്കെടുത്തിരുന്നില്ല. പിന്നീട് പത്തു മാസങ്ങള്‍ക്ക് ശേഷമാണ് ബിസിസിഐ നിലപാട് മയപ്പെടുത്തുന്നത്.
ബംഗ്ലദേശ് താരങ്ങള്‍ക്ക് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാം; പിടിവാശി വിട്ട് ബിസിസിഐ
Published on: 
Updated on: 

മുംബൈ: ബംഗ്ലദേശ് താരങ്ങള്‍ക്ക് ഐപിഎല്‍ വിലക്ക് ഏര്‍പ്പെടുത്തിയ നിലപാട് ബിസിസിഐ മയപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. 2027ലെ ഐപിഎല്‍ ലേലത്തില്‍ ഏഴ് ബംഗ്ലദേശ് താരങ്ങള്‍ക്ക് പങ്കെടുക്കാമെന്നാണ് സൂചനകൾ. വരാനിരിക്കുന്ന ഐപിഎല്‍ താര ലേലത്തിന്റെ ഭാഗമായി ബിസിസിഐ വിവിധ ക്രിക്കറ്റ് ബോര്‍ഡുകളെ ബന്ധപ്പെട്ടിരുന്നു. അതില്‍ ബംഗ്ലദേശ് ക്രിക്കറ്റ് ബോര്‍ഡും ഉള്‍പ്പെട്ടുവെന്നാണ് വിവരം. ഇതിന് പിന്നാലെ ഏഴ് ബംഗ്ലദേശ് താരങ്ങള്‍ ഐപിഎല്‍ ലേലത്തിനായി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ബംഗ്ലദേശ് താരങ്ങള്‍ക്ക് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാം; പിടിവാശി വിട്ട് ബിസിസിഐ
ടാറ്റ ഐപിഎൽ: ഹാർദിക് പാണ്ഡ്യ-അർഷ്ദീപ് സിംഗ് വെച്ചുമാറ്റം, നേട്ടം ആർക്ക്?

കഴിഞ്ഞ ഡിസംബറില്‍ ബംഗ്ലദേശില്‍ ഹിന്ദു വിഭാഗക്കാര്‍ക്കെതിരായി നടന്ന ആക്രമണത്തിന്‍റെ പശ്ചാത്തത്തിലാണ് ബംഗ്ലദേശ് താരം മുസ്തഫിസുറിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഒഴിവാക്കിയത്. കഴിഞ്ഞ ഐപിഎല്ലില്‍ ബ്ലംഗദേശ് താരങ്ങള്‍ ആരും പങ്കെടുത്തിരുന്നില്ല. പത്തു മാസങ്ങള്‍ക്ക് ശേഷമാണ് ബിസിസിഐ നിലപാട് മയപ്പെടുത്തുന്നത്. അന്നെടുത്ത പുറത്താക്കല്‍ തീരുമാനം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. മുസ്തഫിസുറിനെ ഒഴിവാക്കി മറ്റൊരു താരത്തെ ടീമിലെടുക്കാനും ബിസിസിഐ നിര്‍ദേശം നല്‍കിയിരുന്നു.

വിവാദത്തിന് പിന്നാലെ കഴിഞ്ഞ ടി20 ലോകകപ്പിന് ബംഗ്ലദേശ് ടീമിനെ ഇന്ത്യയിലേക്ക് അയച്ചില്ല. സുരക്ഷാ ആശങ്കയുള്ളതിനാല്‍ ടൂര്‍ണമെന്റെ് ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലദേശ് ആവശ്യപ്പെട്ടെങ്കിലും ഐസിസി ഇത് തള്ളുകയായിരുന്നു. തുടര്‍ന്ന് ബംഗ്ലാദേശ് ടൂര്‍ണമെന്റില്‍ നിന്നും പിന്മാറുകയായിരുന്നു.

ബംഗ്ലദേശ് താരങ്ങള്‍ക്ക് ഐപിഎല്‍ ലേലത്തില്‍ പങ്കെടുക്കാം; പിടിവാശി വിട്ട് ബിസിസിഐ
കെപിഎൽ ആറാം പതിപ്പിൽ ഹിമാലയൻ ഹറിക്കെയ്ൻസിന് കിരീടം

ഡിസംബര്‍ 16 നാണ് ഐപിഎല്‍ മിനിലേലം നടക്കുക. മുസ്തഫിസുര്‍, നഹിദ് റാണ, റിഷാദ് ഹുസൈന്‍, തൗഹിദ് ഹൃദോയി, ഷരിഫുള്‍ ഇസ്‌ലാം, ടസ്‌കിന്‍ അഹമദ് എന്നിവര്‍ റജിസ്റ്റര്‍ ചെയ്തതായി വാര്‍ത്തകള്‍ പറയുന്നു. കഴിഞ്ഞ മിനിലേലത്തില്‍ 9.20 കോടി റെക്കോര്‍ഡ് വിലയ്ക്കാണ് കൊല്‍ക്കത്ത മുസ്തഫിസുറിനെ വാങ്ങിയത് . ഇതോടെ ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം ലഭിക്കുന്ന ബംഗ്ലാദേശ് താരമായും മുസ്തഫിസുര്‍ മാറിയിരുന്നു