ബിസിസിഐ വാർഷിക കരാർ; ഗ്രേഡ് എയിൽ നിന്ന് പുറത്തായി കോഹ്ലിയും രോഹിത്തും

ശുഭ്മാൻ ഗില്ലിനെ എ ഗ്രേഡിലേക്ക് ഉയർത്തിയിട്ടുണ്ട്
ബിസിസിഐ വാർഷിക കരാർ; ഗ്രേഡ് എയിൽ നിന്ന് പുറത്തായി
കോഹ്ലിയും രോഹിത്തും
Source: Social Media
Published on: 
Updated on: 

2025-26ലേക്കുള്ള പുരുഷ-വനിതാ ടീമംഗങ്ങളുടെ വാർഷിക കരാറുകൾ പ്രഖ്യാപിച്ച് ബിസിസിഐ. പുതിയ വാർഷിക കരാറനുസരിച്ച് വിരാട് കോഹ്ലിയേയും രോഹിത് ശർമ്മയേയും എ ഗ്രേഡിൽ നിന്നും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തി. മൂന്ന് ഫോർമാറ്റുകളിലും കളിക്കുന്ന താരങ്ങളെ ഏറ്റവും ഉയർന്ന കാറ്റഗറിയിലുൾപ്പെടുത്തുക നയത്തെ തുടർന്നാണ് ടി20യിൽ നിന്ന് പിന്മാറിയ കോഹ്ലിയേയും രോഹിതിനേയും ബി ഗ്രേഡിലേക്ക് തരംതാഴ്ത്തിയത്.

അതേസമയം, ശുഭ്മാൻ ഗില്ലിനെ എ ഗ്രേഡിലേക്ക് ഉയർത്തിയിട്ടുണ്ട്. ഗില്ലിന് പുറമേ ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവരാണ് എ കാറ്റഗറിയിൽ ഇടംപിടിച്ചിരിക്കുന്നത്. വനിതാ വിഭാഗത്തിൽ സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ, ജെമീമ റോഡ്രിഗസ്, ദീപ്തി ശർമ്മ എന്നിവരാണ് എ കാറ്റഗറിയിൽ ഇടം നേടിയിരിക്കുന്നത്.

ബിസിസിഐ വാർഷിക കരാർ; ഗ്രേഡ് എയിൽ നിന്ന് പുറത്തായി
കോഹ്ലിയും രോഹിത്തും
ലക്ഷ്യം ഇന്ത്യ തന്നെ; ഐസിസിക്ക് മുന്നില്‍ പുതിയ ആവശ്യം ഉന്നയിച്ച് പാകിസ്ഥാനും ബംഗ്ലാദേശും

സമീപകാലത്തായി മോശം പ്രകടനമാണ് കാഴ്ച വെക്കുന്നതെങ്കിലും സഞ്ജു സാംസൺ സി ഗ്രേഡിൽ ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ, ഇഷാൻ കിഷൻ വാർഷിക കരാറിൽ ഇടം നേടിയിട്ടില്ല. നിലവിൽ 30 പുരുഷ താരങ്ങളും 21 വനിതാ താരങ്ങളുമാണ് വാർഷിക കരാറിൽ ഉൾപ്പെട്ടിട്ടുള്ളത്.

News Malayalam 24x7
newsmalayalam.com