ലക്ഷ്യം ഇന്ത്യ തന്നെ; ഐസിസിക്ക് മുന്നില്‍ പുതിയ ആവശ്യം ഉന്നയിച്ച് പാകിസ്ഥാനും ബംഗ്ലാദേശും

ഹൈബ്രിഡ് മോഡല്‍ 2031 വരെ നീട്ടണമെന്നാണ് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ആവശ്യപ്പെട്ടിരിക്കുന്നത്
ലക്ഷ്യം ഇന്ത്യ തന്നെ; ഐസിസിക്ക് മുന്നില്‍ പുതിയ ആവശ്യം ഉന്നയിച്ച് പാകിസ്ഥാനും ബംഗ്ലാദേശും
Image: x
Published on
Updated on

ന്യൂഡല്‍ഹി: ഐസിസിക്ക് മുന്നില്‍ കൂടുതല്‍ ആവശ്യങ്ങളുന്നയിച്ച് ബംഗ്ലാദേശും പാകിസ്ഥാനും. ടി20 ലോകകപ്പില്‍ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കുമെന്ന പാകിസ്ഥാന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്.

2031 ലോകകപ്പിലെ ആതിഥേയരായ ഇന്ത്യയുടെ സാധ്യതകള്‍ ഇല്ലാതാക്കാനുള്ള നീക്കമാണ് പാകിസ്ഥാനും ബംഗ്ലാദേശും ഐസിസിക്ക് മുന്നില്‍ അവതരിപ്പിച്ചത്. ബംഗ്ലാദേശിലും ഇന്ത്യയിലുമായാണ് 2031 ലെ ഏകദിന ലോകകപ്പ് തീരുമാനിച്ചത്. നിലവില്‍ ഐസിസി തുടരുന്ന ഹൈബ്രിഡ് മോഡല്‍ 2031 വരെ നീട്ടണമെന്നാണ് ഇരു ക്രിക്കറ്റ് ബോര്‍ഡുകളും ആവശ്യപ്പെട്ടിരിക്കുന്നത്.

2027 വരെ ഹൈബ്രിഡ് മോഡല്‍ എന്നാണ് ഐസിസിയുടെ നിലപാട്. ഹൈബ്രിഡ് മോഡല്‍ തുടര്‍ന്നാല്‍ 2031 ലെ ലോകകപ്പില്‍ പാകിസ്ഥാന്റേയും ബംഗ്ലാദേശിന്റേയും മത്സരങ്ങള്‍ ഇന്ത്യക്കു പകരം ബംഗ്ലാദേശില്‍ വെച്ചായിരിക്കും നടക്കുക.

ലക്ഷ്യം ഇന്ത്യ തന്നെ; ഐസിസിക്ക് മുന്നില്‍ പുതിയ ആവശ്യം ഉന്നയിച്ച് പാകിസ്ഥാനും ബംഗ്ലാദേശും
"ഇന്ത്യ-പാക് ലോകകപ്പ് മത്സരം വേണമെങ്കിൽ താരങ്ങൾ ഹസ്തദാനം നടക്കണം"; ഐസിസിക്ക് മുന്നിൽ നിബന്ധനകൾ വച്ച് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ്

ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഞായറാഴ്ച പിസിബിയും ബിസിബിയുമായി ഐസിസി പ്രതിനിധികള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇന്ത്യക്കെതിരായ ബഹിഷ്‌കരണത്തില്‍ നിന്ന് പിന്മാറാന്‍ മൂന്ന് ആവശ്യങ്ങളാണ് ലാഹോറില്‍ നടന്ന ത്രികക്ഷി യോഗത്തില്‍ പാകിസ്ഥാന്‍ മുന്നോട്ടു വെച്ചത്.

ബംഗ്ലാദേശിനുള്ള നഷ്ടപരിഹാരം വര്‍ധിപ്പിക്കണം, ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയെങ്കിലും ബംഗ്ലാദേശിന് പങ്കാളിത്ത ഫണ്ടിന്റെ ഷെയര്‍ നല്‍കണം, ഭാവിയിലും ഐസിസി ഇവന്റുകള്‍ നടത്താനുള്ള അനുമതി നല്‍കണം എന്നിവയാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍. ഇതിന് പുറമെ ഇന്ത്യയുമായി ലോകകപ്പ് മത്സരം കളിക്കണമെങ്കില്‍ താരങ്ങള്‍ തമ്മില്‍ ഹസ്തദാനം നല്‍കണമെന്നും പിസിബി ആവശ്യമുന്നയിച്ചിരുന്നു. ഇതിനു പുറമേയാണ്, ഹൈബ്രിഡ് മോഡല്‍ 2031 ലോകകപ്പ് വരെയാക്കണമെന്ന ആവശ്യം.

ഫെബ്രുവരി 15 നാണ് ഇന്ത്യ-പാകിസ്ഥാന്‍ ഗ്രൂപ്പ് മത്സരം നിശ്ചയിച്ചിരിക്കുന്നത്. പാകിസ്ഥാന്‍ കൂടുതല്‍ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന സാഹചര്യത്തില്‍ മത്സരം നടക്കുമോ എന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്.

എന്താണ് ഹൈബ്രിഡ് മോഡല്‍?

2025 ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റിനായി പാകിസ്ഥാനിലേക്ക് പോകില്ലെന്ന് ഇന്ത്യ നിലപാടെടുത്തതോടെയാണ് ഐസിസി ഹൈബ്രിഡ് മോഡല്‍ അവതരിപ്പിച്ചത്. ഹൈബ്രിഡ് മോഡലിലൂടെ ചാമ്പ്യന്‍സ് ട്രോഫിയിലെ ഇന്ത്യയുടെ മത്സരങ്ങള്‍ യുഎഇയിലായിരുന്നു നടന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com