വിവാദങ്ങളിൽ മുട്ടുമടക്കി ബിസിസിഐ; മുസ്തഫിസുര്‍ റഹ്‌മാനെ പിന്‍വലിക്കാന്‍ കെകെആറിനോട് ആവശ്യപ്പെട്ടെന്ന് ദേവജിത്ത് സൈകിയ

സമ്മര്‍ദം ശക്തമായതോടെയാണ് താരത്തെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ദേവജിത്ത് സൈകിയ എഎന്‍ഐയോട് പറഞ്ഞു.
വിവാദങ്ങളിൽ മുട്ടുമടക്കി ബിസിസിഐ; മുസ്തഫിസുര്‍ റഹ്‌മാനെ പിന്‍വലിക്കാന്‍ കെകെആറിനോട് ആവശ്യപ്പെട്ടെന്ന് ദേവജിത്ത് സൈകിയ
Published on
Updated on

ന്യൂഡല്‍ഹി: ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്‌മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ എടുത്തതിലുള്ള ബിജെപി നേതാക്കളുടെ പ്രതിഷേധത്തില്‍ മുട്ടുമടക്കി ബിസിസിഐ. വിവാദത്തിന് പിന്നാലെ താരത്തെ ടീമില്‍ നിന്ന് റിലീസ് ചെയ്യണമെന്ന് ബിസിസിഐ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ആവശ്യപ്പെട്ടു.

2026ല്‍ ആരംഭിക്കാനിരിക്കുന്ന ഐപിഎല്‍ സീസണിലേക്കാണ് മുസ്തഫിസുര്‍ റഹ്‌മാനെ കെകെആര്‍ 9.2 രണ്ട് കോടി രൂപയ്ക്ക് ലേലത്തിലൂടെ സ്വന്തമാക്കിയത്. എന്നാല്‍ താരത്തെ റിലീസ് ചെയ്യാന്‍ ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈകിയ ആണ് ടീമിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വിവാദങ്ങളിൽ മുട്ടുമടക്കി ബിസിസിഐ; മുസ്തഫിസുര്‍ റഹ്‌മാനെ പിന്‍വലിക്കാന്‍ കെകെആറിനോട് ആവശ്യപ്പെട്ടെന്ന് ദേവജിത്ത് സൈകിയ
മുസ്തഫിസുര്‍ റഹ്‌മാന്‍ കെകെആറില്‍, ഷാരൂഖിനെ ദേശദ്രോഹിയാക്കി ബിജെപി; നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം പ്രഖ്യാപിച്ച് ഹിന്ദു മഹാസഭയും

സംഭവത്തില്‍ പൊതുജനങ്ങളും ആദ്യം ബിസിസിഐ കാത്തിരുന്ന് കാണാം എന്ന നിലപാടിലായിരുന്നു. എന്നാല്‍ മത സംഘടനകളില്‍ നിന്നും ബിജെപി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും സമ്മര്‍ദം ശക്തമായതോടെയാണ് താരത്തെ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതെന്ന് ദേവജിത്ത് സൈകിയ എഎന്‍ഐയോട് പറഞ്ഞു.

'രാജ്യത്തുടനീളം നിലവില്‍ ഉണ്ടാവുന്ന പ്രതിഷേധം കണക്കിലെടുത്ത് ബിസിസിഐ കെകെആറിനോട് ബംഗ്ലാദേശി ക്രിക്കറ്റര്‍ മുസ്തഫിസുര്‍ റഹ്‌മാനെ പിന്‍വലിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. പകരം ഒരു പ്ലെയറിനെ കൊണ്ടുവരണമെന്ന് നിര്‍ദേശിക്കുകയാണെങ്കില്‍ ബിസിസിഐ തന്നെ അത് നടപ്പാക്കും,' ദേവജിത്ത് സൈകിയ പറഞ്ഞു.

മുസ്തഫിസുര്‍ റഹ്‌മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലെടുത്തതിന് പിന്നാലെ ടീമിന്റെ ഉടമായും ബോളിവുഡ് താരവുമായ ഷാരൂഖ് ഖാനെതിരെ ബിജെപിയും ഹിന്ദു മഹാസഭയും രംഗത്തെത്തിയിരുന്നു. ഷാരൂഖ് ഖാനെ ദേശദ്രോഹിയാക്കിയും കൊല്‍ക്കത്തയില്‍ പ്രവേശിപ്പിക്കില്ലെന്ന് ആഹ്വാനം ചെയ്തുമാണ് ഹിന്ദു മഹാസഭയും ബിജെപിയും വിവാദത്തിന് തിരികൊളുത്തിയത്.

ഷാരൂഖിന്റെ നാവ് അരിയുന്നവര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കുമെന്നാണ് ഹിന്ദു മഹാസഭ നേതാവ് മീര റാത്തോര്‍ പ്രഖ്യാപിച്ചത്. ബംഗ്ലാദേശിലെ പ്രതിഷേധങ്ങള്‍ക്കിടെ ഹിന്ദുക്കള്‍ ആക്രമിക്കപ്പെട്ടെന്നും കൊല്ലപ്പെട്ടെന്നും കാണിച്ചാണ് ഹിന്ദു മഹാസഭാ നേതാവിന്റെ വിമര്‍ശനം.

'നമ്മുടെ സഹോദരങ്ങള്‍ ബംഗ്ലാദേശില്‍ ചുട്ടുകൊല്ലപ്പെടുന്നു. എന്നിട്ട് ഇയാള്‍ (ഷാരൂഖിന്റെ ചിത്രം കാണിച്ച്) അവരെ ടീമിലെടുക്കുന്നു. ഞാന്‍ ഇന്ന് അവന്റെ മുഖത്ത് മഷി പുരട്ടുകയും ഷൂ കൊണ്ട് അടിക്കുകയും ചെയ്തു. നമ്മുടെ സഹോദരങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ആരെയും വെറുതെ വിടില്ല. നമ്മുടെ സഹോദരങ്ങള്‍ക്ക് സംഭവിക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയുന്നതല്ല. അവന്റെ നാവ് മുറിച്ച് ഞങ്ങള്‍ക്ക് മുന്നില്‍ കൊണ്ടു വരുന്നവര്‍ക്ക് ഒരു ലക്ഷം രൂപ നല്‍കും,' ഹിന്ദു മഹാസഭാ നേതാവ് പറഞ്ഞു.

വിവാദങ്ങളിൽ മുട്ടുമടക്കി ബിസിസിഐ; മുസ്തഫിസുര്‍ റഹ്‌മാനെ പിന്‍വലിക്കാന്‍ കെകെആറിനോട് ആവശ്യപ്പെട്ടെന്ന് ദേവജിത്ത് സൈകിയ
പാകിസ്ഥാനില്‍ നിന്നുള്ള മുസ്ലീം ബാലന് ഓസ്‌ട്രേലിയക്കു വേണ്ടി കളിക്കാനാകില്ലെന്ന് പറഞ്ഞവരുണ്ട്; ഉസ്മാന്‍ ഖവാജ

നേരത്തെ ബിജെപി നേതാവും ഉത്തര്‍പ്രദേശില്‍ നിന്നുള്ള മുന്‍ എംഎല്‍എയുമായ സംഗീത് സോമും ഷാരൂഖിനെതിരെ രംഗത്തെത്തിയിരുന്നു. ഷാരൂഖിനെ ദേശദ്രോഹിയെന്ന് വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. മീററ്റില്‍ വെച്ച് നടന്ന ഒരു പരിപാടിക്കിടെയായിരുന്നു ഷാരൂഖിനെതിരെയുള്ള വിദ്വേഷ പരാമര്‍ശം.

ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ കൊലചെയ്യപ്പെടുമ്പോള്‍ ഇവിടെ ഐപിഎല്ലിലേക്ക് ക്രിക്കറ്റ് താരങ്ങളെ ലേലത്തിലെടുക്കുന്നു. ദേശദ്രോഹിയായ ഷാരൂഖ് ഖാന്‍ ബംഗ്ലാദേശി ക്രിക്കറ്ററെ ഒമ്പത് കോടി രൂപയ്ക്ക് ടീമിലെടുത്തിരിക്കുകയാണ് എന്നായിരുന്നു ബിജെപി നേതാവിന്റെ പരാമര്‍ശം.

ബിജെപി നേതാവ് കൗസ്തവ് ബാഗ്ചിയും നടനെതിരെ രംഗത്തെത്തിയിരുന്നു. ഐപിഎല്‍ ടീമില്‍ ഒരു ബംഗ്ലാദേശി ക്രിക്കറ്ററെ എടുത്ത് കൊല്‍ക്കത്തയില്‍ കളിക്കാമെന്ന് വിചാരിക്കേണ്ട. അതിന് സമ്മതിക്കില്ലെന്നും ഷാരൂഖിനെ കൊല്‍ക്കത്തയില്‍ കയറ്റാന്‍ അനുവദിക്കില്ലെന്നും കൗസ്തവ് ബാഗ്ചി പറഞ്ഞു.

നിങ്ങള്‍ക്ക് ഇത്രയും പണമുണ്ടാക്കാന്‍ സഹായിച്ചത് ഇന്ത്യയിലെ ജനങ്ങളാണ്. പണം സമ്പാദിക്കുന്നുണ്ടെങ്കില്‍ അത് ഈ രാജ്യത്ത് നിന്നാണ് സമ്പാദിക്കുന്നത്. എന്നിട്ട് നിങ്ങള്‍ ഈ രാജ്യത്തെ വഞ്ചിച്ചു എന്നും ഷാരൂഖിനെതിരെ ബിജെപി നേതാവ് പറഞ്ഞു.

ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് ആനന്ദ് ദുബേയും ഷാരൂഖിനെതിരെ രംഗത്തെത്തിയിരുന്നു. ടീമില്‍ നിന്ന് ഷാരൂഖ് ഒരു ക്രിക്കറ്റ് താരത്തെ ഒഴിവാക്കിയാല്‍ ഒരു പ്രശ്‌നവുമുണ്ടാകില്ല. ഷാരൂഖിന്റെ പ്രശസ്തിക്കും കോട്ടം തട്ടില്ല എന്നായിരുന്നു ആനന്ദ് ദുബേയുടെ പരാമര്‍ശം.

വിവാദങ്ങളിൽ മുട്ടുമടക്കി ബിസിസിഐ; മുസ്തഫിസുര്‍ റഹ്‌മാനെ പിന്‍വലിക്കാന്‍ കെകെആറിനോട് ആവശ്യപ്പെട്ടെന്ന് ദേവജിത്ത് സൈകിയ
മാര്‍ച്ചില്‍ 15 വയസ് പൂര്‍ത്തിയാകും; വൈഭവ് സൂര്യവംശിയുടെ ഇന്ത്യന്‍ ടീമിലേക്കുള്ള അരങ്ങേറ്റം ഈ വര്‍ഷം

Related Stories

No stories found.
News Malayalam 24x7
newsmalayalam.com