ഡൽഹിക്കെതിരെ ചെന്നൈക്ക് തകർപ്പൻ ജയം

സീസണിലെ ആദ്യ ജയമാണ് ചെന്നൈയുടേത്
ഡൽഹിക്കെതിരെ ചെന്നൈക്ക് തകർപ്പൻ ജയം
Source: X
Published on
Updated on

ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ ചെന്നൈ സൂപ്പർ കിങ്സിന് തകർപ്പൻ ജയം. ഡൽഹിയെ 23 റൺസിനാണ് ചെന്നൈ പരാജയപ്പെടുത്തിയത്. സീസണിലെ ആദ്യ ജയമാണ് ചെന്നൈയുടേത്.

സഞ്ജുവിൻ്റെ സെഞ്ച്വറി കരുത്തിലായിരുന്നു ചെന്നൈയുടെ ജയം. പുറത്താകാതെ 115 റൺസാണ് സഞ്ജു എടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ചെന്നൈ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി. 213 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങി ഡൽഹിയ്ക്കാവട്ടെ 20 ഓവറിൽ 189 റൺസ് എടുക്കാനേ സാധിച്ചുള്ളൂ.

ഡൽഹിക്കെതിരെ ചെന്നൈക്ക് തകർപ്പൻ ജയം
ചേട്ടൻ സൂപ്പർ കിങ് ഡാ! സീസണിലെ ആദ്യ സെഞ്ച്വറി സ്വന്തമാക്കി സഞ്ജു

ചെന്നൈയ്ക്കായി ജാമി ഓവർട്ടണിന് നാലും അൻഷുൽ കാംബോജിന് മൂന്നും വിക്കറ്റുകൾ വീതം വീഴ്ത്തി. 38 പന്തിൽ 60 റൺസ് എടുത്ത ട്രിസ്റ്റൺ സ്റ്റബ്സ് ആണ് ഡൽഹി നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com