ഇന്ത്യ-പാക് മത്സരം: പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ 'സോപ്പിടാൻ' ഐസിസി അപ്രഖ്യാപിത ഇളവുകളും നൽകിയെന്ന് റിപ്പോർട്ട്

ഈ ടൂർണമെൻ്റിന് ശേഷം മാത്രമെ പിസിബി ഇക്കാര്യം വ്യക്തമാക്കുകയുള്ളൂ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
Pakistan vs Bangladesh, Asia Cup 2025 Super Fours match
source: X/ Asia Cup 2025
Published on
Updated on

ദുബായ്: ബഹിഷ്ക്കരണ ഭീഷണി മുഴക്കിയ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെ (പിസിബി) ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം കളിക്കാൻ പ്രേരിപ്പിക്കാനായി നിരവധി അപ്രഖ്യാപിത ഇളവുകൾ ഐസിസി അനുവദിച്ചെന്ന് റിപ്പോർട്ട്. അതേസമയം, ഈ ഇളവുകൾ എന്തെല്ലാമാണെന്ന് ഐസിസി ഇനിയും വ്യക്തമാക്കിയിട്ടില്ല. ഈ ടൂർണമെൻ്റിന് ശേഷം മാത്രമെ പിസിബി ഇക്കാര്യം വ്യക്തമാക്കുകയുള്ളൂ എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

അതേസമയം, ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന് ഐസിസിയിൽ നിന്ന് ഒരു ഉപരോധവും നേരിടേണ്ടിവരില്ലെന്നും, 2028-2031 കാലളവിൽ അണ്ടർ 19 പുരുഷ ലോകകപ്പ് അടക്കമുള്ള ഐസിസി പരിപാടികളുടെ സംഘാടനവും നൽകുമെന്നും ഐസിസി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്.

Pakistan vs Bangladesh, Asia Cup 2025 Super Fours match
ലോകകപ്പില്‍ പങ്കെടുക്കുമോ? അന്തിമ തീരുമാനം പറയാൻ തീയതി കുറിച്ച് പിസിബി

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കാതിരുന്നാല്‍ ടൂര്‍ണമെന്റിന്റെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടാകുമെന്നതിനാലാണ് ഐസിസി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനു മേല്‍ സമ്മര്‍ദം ശക്തമാക്കിയത്. ബഹുമുഖ ചര്‍ച്ചകളും സൗഹൃദ രാജ്യങ്ങളുടെ അഭ്യര്‍ത്ഥനയും കണക്കിലെടുത്ത് ഇന്ത്യക്കെതിരായി മത്സരിക്കാം എന്നാണ് പാകിസ്ഥാന്‍ അറിയിച്ചത്. ക്രിക്കറ്റിന്റെ അന്തസ്സും ആവേശവും സംരക്ഷിക്കാനും ആഗോള തലത്തില്‍ ഈ കായികവിനോദത്തിന്റെ തുടര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുമാണ് തീരുമാനമെന്നാണ് പാകിസ്ഥാന്റെ പ്രസ്താവനയില്‍ പറയുന്നത്.

ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരം ബഹിഷ്‌കരിക്കുമെന്നായിരുന്നു പാകിസ്ഥാന്റെ പ്രഖ്യാപനം. പാക് സര്‍ക്കാരിന്റെ തീരുമാനത്തിനൊപ്പം ക്രിക്കറ്റ് ബോര്‍ഡും നിലയുറപ്പിക്കുകയായിരുന്നു. പിസിബി ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ് വി, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) പ്രസിഡന്റ് അമീനുല്‍ ഇസ്ലാം എന്നിവരുമായാണ് ഐസിസി ചര്‍ച്ച നടത്തിയത്.

Pakistan vs Bangladesh, Asia Cup 2025 Super Fours match
"ടീമിനെ പ്രഖ്യാപിച്ചിട്ടേ ഉള്ളൂ, മത്സരിക്കുമെന്ന് ഇതുവരെ പറഞ്ഞിട്ടില്ല"; വീണ്ടും ബോംബ് പൊട്ടിച്ച് പാകിസ്ഥാന്‍

ചര്‍ച്ചയില്‍ സമവായത്തില്‍ എത്തിയതിനു പിന്നാലെ, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് ഇന്ത്യ-പാക് മത്സരത്തിന് പച്ചക്കൊടി കാണിച്ചത്. തിങ്കളാഴ്ച വൈകിട്ട് വരെ കടുത്ത നിലപാട് തുടര്‍ന്ന പാകിസ്ഥാന്‍ പിന്നീട് അയയുകയായിരുന്നു.

ഇന്ത്യ-പാകിസ്ഥാന്‍ മത്സരം നടക്കാതിരുന്നാല്‍ ടൂര്‍ണമെന്റിന്റെ വരുമാനത്തില്‍ ഗണ്യമായ ഇടിവുണ്ടാകും എന്നതിനാലാണ് ഇന്ത്യക്കെതിരെ മത്സരിക്കാമെന്ന് പാകിസ്ഥാന്‍ അറിയിച്ചത്. ക്രിക്കറ്റിന്റെ അന്തസ്സും ആവേശവും സംരക്ഷിക്കാനും ആഗോള തലത്തില്‍ ഈ കായികവിനോദത്തിന്റെ തുടര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുമാണ് തീരുമാനമെന്നാണ് പാകിസ്ഥാൻ അറിയിച്ചത്.

ബംഗ്ലാദേശിന് പിന്തുണ പ്രഖ്യാപിച്ച് ഇന്ത്യക്കെതിരായ ഗ്രൂപ്പ് മത്സരം ബഹിഷ്‌കരിക്കുമെന്നായിരുന്നു പാകിസ്ഥാന്റെ പ്രഖ്യാപനം. പാക് സര്‍ക്കാരിന്റെ തീരുമാനത്തിനൊപ്പം ക്രിക്കറ്റ് ബോര്‍ഡും നിലയുറപ്പിക്കുകയായിരുന്നു. പിസിബി ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്‌വി, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് (ബിസിബി) പ്രസിഡന്റ് അമീനുല്‍ ഇസ്ലാം എന്നിവരുമായാണ് ഐസിസി ചര്‍ച്ച നടത്തിയത്.

ചര്‍ച്ചയില്‍ സമവായത്തില്‍ എത്തിയതിനു പിന്നാലെ, പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് ആണ് ഇന്ത്യ-പാക് മത്സരത്തിന് പച്ചക്കൊടി കാണിച്ചത്. തിങ്കളാഴ്ച വൈകിട്ട് വരെ കടുത്ത നിലപാട് തുടര്‍ന്ന പാകിസ്ഥാന്‍ പിന്നീട് അയയുകയായിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com