ലോകകപ്പില്‍ പങ്കെടുക്കുമോ? അന്തിമ തീരുമാനം പറയാൻ തീയതി കുറിച്ച് പിസിബി

ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാകിസ്ഥാനും മത്സരം ബഹിഷ്‌കരിക്കുമോ?
 file photo
file photo Image: X
Published on
Updated on

ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ മത്സരിക്കുമോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം വൈകും. ജനുവരി 30 നോ ഫെബ്രുവരി രണ്ടിനോ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) ചെയര്‍മാന്‍ മുഹ്‌സിന്‍ നഖ്‌വി അറിയിച്ചത്.

പാക് പ്രധാനമന്ത്രി ഷെഹബാസ് ഷരീഫുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് നഖ്‌വി ഇക്കാര്യം അറിയിച്ചത്. ടൂര്‍ണമെന്റില്‍ നിന്ന് ഒഴിവാക്കപ്പെട്ട ബംഗ്ലാദേശിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പാകിസ്ഥാനും മത്സരം ബഹിഷ്‌കരിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 file photo
ലളിതമായ ഒരു കാര്യം ചോദിച്ചതിന് ഓണ്‍ലൈനില്‍ അധിക്ഷേപിക്കപ്പെട്ടു; പാകിസ്ഥാന്‍ മുന്‍ പരിശീലകൻ

ഈ അഭ്യൂഹം നിലനില്‍ക്കേ ടൂര്‍ണമെന്റിലേക്കുള്ള പതിനഞ്ചംഗ സ്‌ക്വാഡിനേയും പിസിബി പ്രഖ്യാപിച്ചു. എന്നാല്‍ മത്സരത്തില്‍ പങ്കെടുക്കണോ എന്നതില്‍ സര്‍ക്കാരിന്റെ നിലപാടായിരിക്കും അന്ത്യമെന്ന് പിസിബി അധ്യക്ഷന്‍ വ്യക്തമാക്കി. ആശയക്കുഴപ്പം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പാക് പ്രധാനമന്ത്രിയുമായുള്ള നഖ്‌വിയുടെ നിര്‍ണായക കൂടിക്കാഴ്ച.

ഇതിനിടയില്‍, ടൂര്‍ണമെന്റ് മുഴുവന്‍ ബഹിഷ്‌കരിക്കാന്‍ പാകിസ്ഥാന് പദ്ധതിയില്ലെന്നും ഇന്ത്യക്കെതിരായ മത്സരത്തില്‍ നിന്ന് മാത്രം വിട്ടുനില്‍ക്കാനാണ് തീരുമാനമെന്നും വാര്‍ത്തകള്‍ വന്നിരുന്നു. ഫെബ്രുവരി 15 ന് കൊളംബോയില്‍ വെച്ചാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം.

 file photo
സഞ്ജുവിന് പുതിയ വെല്ലുവിളി; ലോകകപ്പിന് മുമ്പായി ഓപ്പണിങ്ങിൽ പുതിയ പരീക്ഷണം

പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച ക്രിയാത്മകമായിരുന്നുവെന്ന് നഖ് വി പ്രതികരിച്ചു. ടി20 ലോകകപ്പില്‍ ഐസിസിയുടെ നിലപാട് ഷെഹബാസ് ഷെരീഫിനെ ബോധ്യപ്പെടുത്തി. എല്ലാ വശങ്ങളും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാമെന്നാണ് പ്രധാനമന്ത്രി അറിയിച്ചത്. അടുത്ത വെള്ളിയാഴ്ച (ജനുവരി 30), തിങ്കളാഴ്ച (ഫെബ്രുവരി 2) യോടെ അന്തിമ തീരുമാനുണ്ടാകുമെന്ന് നഖ്‌വി സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചു.

ഫെബ്രുവരി 7 ന് ലോകകപ്പ് ആരംഭിക്കാനിരിക്കേയാണ് ക്രിക്കറ്റ് പ്രേമികളെ നിരാശപ്പെടുത്തുന്ന തരത്തിലുള്ള നാടകീയതകള്‍ അരങ്ങേറുന്നത്.

News Malayalam 24x7
newsmalayalam.com