"ഞാന്‍ വിരമിക്കാത്തതില്‍ ആര്‍ക്കാണ് പ്രശ്നം"; വിമര്‍ശകരുടെ വായടപ്പിച്ച് മുഹമ്മദ് ഷമി

ഇന്ത്യ ഏകദിന ലോകകപ്പ് നേടുന്നത് മാത്രമാണ് താന്‍ ഇപ്പോള്‍ കാണുന്ന സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു.
Image: X
Image: X
Published on

മുംബൈ: വിരമിക്കല്‍ വാര്‍ത്തകളും ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളും തള്ളി ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഏഷ്യ കപ്പിലേക്കുള്ള ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് ഷമി ഉള്‍പ്പെട്ടിരുന്നില്ല. ഇതോടെയാണ് താരം വിരമിച്ചേക്കുമെന്ന വാര്‍ത്തകള്‍ വീണ്ടും സജീവമായത്.

എന്നാല്‍ ഇത്തരം വാര്‍ത്തകളെല്ലാം തള്ളിക്കളഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ സൂപ്പര്‍ താരം. വിരമിക്കല്‍ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. ആര്‍ക്കെങ്കിലും തന്നോട് എന്തെങ്കിലും പ്രശ്‌നമുണ്ടോ എന്നായിരുന്നു ഷമിയുടെ മറുചോദ്യം.

Image: X
"കാൻസർ ബാധിതനായിരുന്നു, നിർണായകമായത് നേരത്തെയുള്ള കണ്ടെത്തൽ"; വെളിപ്പെടുത്തി മുൻ ഓസീസ് സൂപ്പർ താരം

വിരമിക്കലിനെ കുറിച്ച് ആലോചിച്ചിട്ടു പോലുമില്ല, ഇനിയും ക്രിക്കറ്റില്‍ തുടരാനുള്ള കരുത്ത് തനിക്കുണ്ടെന്നും ഷമി പറഞ്ഞു. 2027 ല്‍ ഇന്ത്യ ലോകകപ്പ് നേടുന്നതാണ് താന്‍ ഇപ്പോള്‍ കാണുന്ന സ്വപ്നം. ആ ടീമില്‍ തനിക്കും ഇടമുണ്ടാകണമെന്ന് മാത്രമാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Image: X
ഇനി കളി അങ്ങ് വിദേശത്ത്; ഐപിഎല്ലിൽ നിന്ന് വിരമിച്ച് അശ്വിൻ

'ആര്‍ക്കെങ്കിലും എന്നോട് എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് പറയൂ, ഞാന്‍ വിരമിച്ചാല്‍ ആരുടേയെങ്കിലും ജീവിതം മെച്ചപ്പെടുമോ? ഞാന്‍ വിരമിക്കണമെന്ന് പറയാന്‍ ആരുടെ ജീവിതമാണ് അതുകാരണം കഠിനമായത്? എനിക്കെന്ന് തോന്നുന്നോ അന്നേ റിട്ടയര്‍ ചെയ്യൂ. അതുവരെ കഠിനാധ്വാനം ചെയ്യും. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്നെ കളിക്കണമെന്നില്ല, ആഭ്യന്തര ക്രിക്കറ്റിലും കളിക്കും. എവിടെയായാലും എനിക്ക് ക്രിക്കറ്റ് കളിച്ചാല്‍ മതി. മടുപ്പ് തോന്നുമ്പോഴാണ് ഒരാള്‍ റിട്ടയര്‍മെന്റിനെ കുറിച്ച് ആലോചിക്കുക, എനിക്ക് എന്തായാലും ഇപ്പോള്‍ ആ തോന്നലില്ല' ഷമി വ്യക്തമാക്കി.

ഇന്ത്യ ഏകദിന ലോകകപ്പ് നേടുന്നത് മാത്രമാണ് താന്‍ ഇപ്പോള്‍ കാണുന്ന സ്വപ്‌നമെന്നും അദ്ദേഹം പറഞ്ഞു. ആ സ്വപ്‌ന ടീമില്‍ തനിക്കും ഒരിടമുണ്ടാകണം. അത് മാത്രമാണ് തന്റെ സ്വപ്‌നം. 2023 ലോകകപ്പില്‍ കപ്പിന് അടുത്തെത്തിയെങ്കിലും നഷ്ടമായതാണെന്നും താരം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com