കോഹ്ലി-രോഹിത് കോംബോ 2027 ലോകകപ്പിലും കാണുമോ? പ്രതികരിച്ച് ബിസിസിഐ പ്രസിഡൻ്റ്

ആരാധകരുടെ സംശയങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബിസിസിഐ പ്രസിഡൻ്റ് മിഥുൻ മൻഹാസ്.
rohit sharma and virat kohli
Published on: 
Updated on: 

ഡൽഹി: അടുത്ത വർഷം ഒക്ടോബറിലാണ് ഐസിസി ഏകദിന ലോകകപ്പ് നടക്കാനിരിക്കുന്നത്. 2027 ഒക്ടോബർ 2 മുതൽ നവംബർ 21 വരെ ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ ചേർന്നാണ് ലോകകപ്പിന് ആതിഥേയത്വം വഹിക്കുക.

2027ലെ ഏകദിന ലോകകപ്പ് നടക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസങ്ങളായ വിരാട് കോഹ്‌ലിക്ക് 39 വയസും, രോഹിത് ശർമയ്ക്കും നാൽപ്പതും ആയിരിക്കും പ്രായം. ഇന്ത്യൻ ടീമിലെ ഏറ്റവും സീനിയർമാരായ താരങ്ങളേയും കൊണ്ട് ഇന്ത്യൻ ടീം ലോകകപ്പിനായി പറക്കുമോ എന്നൊരു സംശയം ആരാധകരുടെ മനസുകളിലുണ്ട്. ഈ സംശയങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് ബിസിസിഐ പ്രസിഡൻ്റ് മിഥുൻ മൻഹാസ്. പ്രായം ഇന്ത്യയുടെ ടീം സെലക്ഷനുള്ള ഒരു മാനദണ്ഡമല്ലെന്ന അഭിപ്രായമാണ് അദ്ദേഹത്തിനുള്ളത്.

rohit sharma and virat kohli
ഹൂതി മിസൈലാക്രമണ ഭീഷണിക്കിടയിലും റിയാദിൽ ഗോളടിമേളം തുടർന്ന് ക്രിസ്റ്റ്യാനോ

"ബിസിസിഐയെ സംബന്ധിച്ചിടത്തോളം ഞങ്ങൾക്ക് ഇക്കാര്യത്തിൽ ഒരു വ്യക്തമായ അഭിപ്രായം പറയാൻ കഴിയില്ല. കാരണം ഇതെല്ലാം സെലക്ടർമാരെയും പരിശീലകരെയും ആശ്രയിച്ചിരിക്കുന്നു. എന്നാൽ ഞാൻ അതിനെ എങ്ങനെ കാണുന്നു എന്നതിൽ മാത്രം പ്രതികരിക്കാം. ഫിറ്റ്നസും പ്രകടനവും തിരഞ്ഞെടുക്കലിൻ്റെ മാനദണ്ഡമായിരിക്കണം, തീർച്ചയായും പ്രായമല്ല. ആരെങ്കിലും കളിക്കാൻ യോഗ്യനാണെങ്കിൽ, അയാൾ രാജ്യത്തിനായി തുടരെ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും വിജയിക്കുകയും ചെയ്യുന്നത് നിങ്ങൾ കാണുകയാണെങ്കിൽ, നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം അത് മാത്രമാണ്," ബിസിസിഐ പ്രസിഡൻ്റ് പറഞ്ഞു.

"വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, രോഹിത് ശർമ എന്നിവർ ടീമിൽ ഉണ്ടാകുന്നത് തീർച്ചയായും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് സഹായകരമാകും. പിന്നെ ബുംറയെപ്പോലുള്ളവരും ഉണ്ടാകും. ആർക്കാണ് ടീമിനെ നയിക്കാൻ കഴിയുക, ആർക്കാണ് ബൗളിങ് ക്യാപ്റ്റനാകാൻ കഴിയുക, ആർക്കാണ് ഫീൽഡിങ് ക്യാപ്റ്റനാകാൻ കഴിയുക. അപ്പോൾ അതെല്ലാം ജോലി ഭാരം എങ്ങനെ ലഘൂകരിക്കുന്നു എന്നതിനെ ചൊല്ലിയാണ്," മിഥുൻ മൻഹാസ് വിശദീകരിച്ചു.

rohit sharma and virat kohli
തരക്കേടില്ലാത്ത തുടക്കം; ആഷ്‌ലി വെസ്റ്റ്‌വുഡിന് ബ്ലാസ്റ്റേഴ്സിനെ ഇക്കുറി കിരീടത്തിലേക്ക് നയിക്കാനാകുമോ ?

മുമ്പും അവർ ഇതുപോലുള്ള കടുത്ത സമ്മർദ്ദത്തിൽ തന്നെയായിരുന്നു കളിച്ചിരുന്നത്. ആ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അവർ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുമുണ്ട്. അതിനാൽ ഇതൊരു നല്ല കോംബിനേഷനാണ്," ബിസിസിഐ പ്രസിഡൻ്റ് മിഥുൻ മൻഹാസ് പറഞ്ഞു.

News Malayalam 24x7
newsmalayalam.com