ഇന്ത്യ-ന്യൂസിലാൻഡ് ടെസ്റ്റ്: രാഹുലിന്റെ തകർപ്പൻ സെഞ്ചുറി; ഗില്ലിന് രണ്ട് റൺസ് അകലെ സെഞ്ചുറി നഷ്ടം!

ഇതോടെ ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 118 റൺസിന്റെ ലീഡായി; രണ്ട് ദിവസത്തെ കളി കൂടി ശേഷിക്കെയാണ് ഇന്ത്യയുടെ മുന്നേറ്റം
കെ.എൽ. രാഹുൽ
കെ.എൽ. രാഹുൽcourtesy' BCCI
Published on: 
Updated on: 

വെല്ലിംഗ്ടൺ: ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ബാറ്റിങ്ങിൽ ആധിപത്യം തുടർന്ന് ഇന്ത്യ. കെ.എൽ. രാഹുലിന്റെ തകർപ്പൻ സെഞ്ചുറിയുടെയും ശുഭ്മാൻ ഗില്ലിന്റെയും യശസ്വി ജയ്സ്വാളിന്റെയും ദേവ്ദത്ത് പടിക്കലിന്റെയും അർധസെഞ്ചുറികളുടെയും കരുത്തിൽ മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 486 റൺസെന്ന ശക്തമായ നിലയിൽ. ഇതോടെ ആദ്യ ഇന്നിങ്സിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യക്ക് 118 റൺസിന്റെ ലീഡായി. രണ്ട് ദിവസത്തെ കളി കൂടി ശേഷിക്കെയാണ് ഇന്ത്യയുടെ മുന്നേറ്റം.

കെ.എൽ. രാഹുൽ
ഇന്ത്യ ന്യൂസീലാൻഡ് ടെസ്റ്റ്: ബുമ്രയുടെ തോളിലേറി ഇന്ത്യ,ന്യൂസിലാൻഡിന് കരുത്തായി നിക്കോൾസും ഫിലിപ്സും

146 പന്തിൽ 98 റൺസെടുത്ത ശുഭ്മാൻ ഗിൽ സെഞ്ചുറിക്ക് രണ്ട് റൺസ് അകലെ പുറത്തായത് നിരാശയായി. കളി അവസാനിക്കാൻ മൂന്ന് പന്തുകൾ മാത്രം ശേഷിക്കെ ജേക്കബ് ഡഫിയുടെ പന്തിൽ ബൗൾഡായാണ് ഗിൽ മടങ്ങിയത്. 55 റൺസുമായി റിഷഭ് പന്തും റൺസൊന്നുമെടുക്കാതെ അൻഷുൽ കാംബോജും ക്രീസിലുണ്ട്.നേരത്തെ, 136 റൺസെടുത്ത കെ.എൽ. രാഹുലാണ് ഇന്ത്യൻ ഇന്നിങ്സിന് കരുത്തായത്. യശസ്വി ജയ്സ്വാൾ 85 റൺസും ദേവ്ദത്ത് പടിക്കൽ 80 റൺസും നേടി. ഇന്ത്യയുടെ ആദ്യ അഞ്ച് ബാറ്റർമാരും അർധസെഞ്ചുറി പിന്നിട്ടത് ടീമിന്റെ ബാറ്റിങ് മികവ് അടിവരയിടുന്നു. രണ്ടാം ദിനം 52 റൺസുമായി പുറത്താകാതെ നിന്ന രാഹുൽ മൂന്നാം ദിനം ക്ഷമയോടെയാണ് ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോയത്. തുടക്കത്തിൽ പ്രതിരോധത്തിന് മുൻഗണന നൽകിയ താരം പിന്നീട് ലഭിച്ച അവസരങ്ങൾ മുതലെടുത്ത് മനോഹരമായ കട്ടുകളിലൂടെയും ഡ്രൈവുകളിലൂടെയും റൺസ് കണ്ടെത്തി. സെഞ്ചുറി പൂർത്തിയാക്കിയ താരം 136 റൺസിലാണ് പുറത്തായത്.

കെ.എൽ. രാഹുൽ
ഇന്ത്യ- ന്യൂസിലാന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റ്; ന്യൂസിലാന്‍ഡ് 368ന് പുറത്ത്

അവസാന സെഷനിൽ ശുഭ്മാൻ ഗില്ലും റിഷഭ് പന്തും ചേർന്ന് നടത്തിയ ആക്രമണാത്മക ബാറ്റിങ്ങാണ് ഇന്ത്യയുടെ ലീഡ് ഉയർത്തിയത്. ഇരുവരും ചേർന്ന് നൂറ് റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. ജേക്കബ് ഡഫിക്കെതിരെ പന്ത് നടത്തിയ കടന്നാക്രമണമാണ് ഇന്ത്യയെ ഡ്രൈവിംഗ് സീറ്റിലെത്തിച്ചത്. രണ്ടാം ദിനം 85 റൺസുമായി ജയ്സ്വാൾ നൽകിയ മികച്ച തുടക്കമാണ് ഇന്ത്യയുടെ മുന്നേറ്റത്തിന് അടിത്തറയായത്. 159/1 എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ, 209 റൺസിന് ഒന്നാം ഇന്നിങ്സിൽ പിന്നിലായിരുന്നു. എന്നാൽ രാഹുലിന്റെയും പടിക്കലിന്റെയും ഗില്ലിന്റെയും പന്തിന്റെയും മികവിൽ കളിയുടെ നിയന്ത്രണം ഇന്ത്യ ഏറ്റെടുത്തു.

രണ്ട് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം അടുത്തയാഴ്ച ക്രൈസ്റ്റ്ചർച്ചിലാണ് നടക്കുക.