
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിന് ഇന്ത്യ ഇന്നിറങ്ങും. മത്സരം ഉച്ചയ്ക്ക് മൂന്നരയ്ക്ക് ഓവലിലാണ് നടക്കുന്നത്. പരമ്പര സമനിലയിലാക്കാൻ ഇന്ത്യക്ക് ജയം അനിവാര്യമാണ്. 2–1ന് ഇംഗ്ലണ്ടാണ് മുന്നിൽ. ഇന്ത്യക്ക് ജയിച്ചാൽ 2–2ന് ഒപ്പമെത്തി അവസാനിപ്പിക്കാം. മറിച്ചായാൽ പരമ്പര കൈവിടും.
പേസർമാരുടെ വിളനിലമായ ഓവലിൽ ജസ്പ്രീത് ബുംറയുടെ അഭാവം മൂർച്ച കുറയ്ക്കുമോ എന്ന ആശങ്ക ഇന്ത്യക്കുണ്ട്. വൈസ് ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായ ഋഷഭ് പന്തും ടീമിലില്ല. അതേസമയം, ഫോമിലല്ലാത്ത ജസ്പ്രീത് ബുംറയ്ക്ക് പകരം ആകാശ് ദീപ് കളിച്ചേക്കും. അൻഷുൽ കാംബോജിന് പകരം പ്രസിദ്ധ് കൃഷ്ണയും ഇറങ്ങിയേക്കും.
പരിക്കേറ്റ സ്റ്റോക്സിന് പകരം ഇംഗ്ലണ്ടിനെ നയിക്കുക ഒലി പോപ്പ് ആകും. ജോഫ്ര ആർച്ചർ അടക്കം മൂന്ന് പേർക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. ഇന്ത്യൻ നിരയിലും മാറ്റങ്ങൾക്ക് സാധ്യതയുണ്ട്.
കുൽദീപ് കളിച്ചാൽ ഷർദുൽ താക്കൂർ പുറത്തിരിക്കും. ഇടംകൈയൻ പേസർ അർഷ്ദീപ് സിങ്ങും പട്ടികയിലുണ്ട്. വിക്കറ്റ് കീപ്പർ ധ്രുവ് ജുറേൽ ആയിരിക്കും.