
ദുബായ്: ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായി നടന്ന ടോസ് വേളയിൽ കണ്ടത് അസാധാരണ ദൃശ്യങ്ങൾ. പതിവ് പോലെ ഇന്ത്യ-പാക് താരങ്ങൾ മുഖത്തോട് മുഖം നോക്കുകയോ ഹസ്തദാനം നൽകുകയോ ചെയ്തിരുന്നില്ല. പതിവ് പോലെ സൂര്യകുമാർ യാദവ് ടോസ് ഇടുകയും ടോസ് വിജയിച്ചതിന് പിന്നാലെ ഫീൽഡിങ് തെരഞ്ഞെടുക്കുകയും ചെയ്തു.
പതിവിൽ നിന്ന് വ്യത്യസ്തമായി രണ്ട് ഇൻ്റർവ്യൂവർമാരാണ് ടോസിനായി പിച്ചിലെത്തിയത്. രവി ശാസ്ത്രിയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിനോട് ചോദ്യങ്ങൾ ചോദിച്ചത്. എന്നാൽ, പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗയോട് ചോദ്യങ്ങൾ ചോദിച്ചത് മുൻ പാകിസ്ഥാൻ താരമായ വഖാർ യൂനിസ് ആയിരുന്നു.
ഈ ഏഷ്യ കപ്പിൽ ഇതാദ്യമായാണ് ഇത്തരമൊരു സന്ദർഭം ഉടലെടുക്കുന്നത്. അതേസമയം, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൻ്റെ ചെയർമാനും, ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ അധ്യക്ഷനുമായ മൊഹ്സിൻ നഖ്‌വിയിൽ നിന്ന് കിരീടം വാങ്ങില്ലെന്ന് ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് നേരത്തെ വ്യക്തമാക്കിയിരുന്നു.