

മുംബൈ: വനിതാ ലോകകപ്പിൽ സെമി ഫൈനൽ സാധ്യതകൾ നിലനിർത്താൻ ഇന്ത്യ ഇന്നിറങ്ങും. ന്യൂസിലൻഡ് ആണ് എതിരാളികൾ. മത്സരം വൈകിട്ട് മൂന്നിന് നവി മുംബൈയിൽ വച്ചാണ് നടക്കുന്നത്. ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് തുടരൻ തോൽവികളിൽ നിരാശരായ ഹർമൻപ്രീതിനും സംഘത്തിനും ഇന്ന് ജയം അനിവാര്യമാണ്.
ആദ്യം ദക്ഷിണാഫ്രിക്കയോടും പിന്നീട് ഓസ്‌ട്രേലിയയോടും തോറ്റ ഇന്ത്യ ഇന്നലെ ഇംഗ്ലണ്ടിനോടും തോൽവി സമ്മതിക്കുകയായിരുന്നു. ഇന്ത്യയുടെ ഇനിയുള്ള സെമി സാധ്യതയിലേക്ക് നോക്കുകയാണെങ്കിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ഇന്ത്യ നിലവിൽ പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. +0.526 ആണ് നെറ്റ് റൺറേറ്റ്.
അഞ്ചാം സ്ഥാനത്തുള്ള ന്യൂസിലൻഡിനും നാല് പോയിൻ്റുണ്ട്. പക്ഷേ കുറഞ്ഞ നെറ്റ് റൺറേറ്റ് -0.245 ആണ് അവർക്കുള്ളത്. ഒമ്പത് പോയിന്റ് വീതമുള്ള ഓസീസും ഇംഗ്ലണ്ടും എട്ട് പോയിന്റുള്ള ദക്ഷിണാഫ്രിക്കയും ഇതിനകം തന്നെ സെമി ഉറപ്പിച്ചിട്ടുണ്ട്.