തിരുവനന്തപുരം: ശ്രീലങ്കയ്ക്കെതിരായ ട്വൻ്റി ട്വൻ്റി പരമ്പരയിൽ കിരീടം ചൂടി ഇന്ത്യൻ വനിതകൾ. കാര്യവട്ടത്ത് എട്ട് വിക്കറ്റിൻ്റെ തകർപ്പൻ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. 113 റൺസ് വിജയലക്ഷ്യം 40 പന്തുകൾ ശേഷിക്കെ മറികടന്നു. ഷെഫാലി വർമയ്ക്ക് അർധ സെഞ്ച്വറി.രേണുക സിങ്ങിന് നാലും ദീപ്തി ശർമയ്ക്ക് മൂന്നും വിക്കറ്റ് നേട്ടം.