വൈഭവ് സൂര്യവന്‍ഷി അണ്‍പ്രൊഫഷണല്‍ ആണെന്ന് പറഞ്ഞതിന് കാരണമിത്; വിവാദത്തില്‍ വ്യക്തതവരുത്തി ജിതേഷ് ശര്‍മ

ഭാവിയില്‍ ഇന്ത്യന്‍ സ്റ്റാര്‍ ആകുമെന്ന് നിങ്ങള്‍ കരുതുന്ന യുവ താരം ആരാണെന്ന വില്ലിയേഴ്‌സിന്റെ ചോദ്യത്തോടായിരുന്നു ജിതേഷിന്റെ പ്രതികരണം.
വൈഭവ് സൂര്യവന്‍ഷി അണ്‍പ്രൊഫഷണല്‍ ആണെന്ന് പറഞ്ഞതിന് കാരണമിത്; വിവാദത്തില്‍ വ്യക്തതവരുത്തി ജിതേഷ് ശര്‍മ
Published on
Updated on

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വിക്കറ്റ് കീപ്പറും ബാറ്ററുമായ ജിതേഷ് ശര്‍മ അടുത്തിടെ രാജസ്ഥാന്‍ റോയല്‍സ് ഓപ്പണറായ വൈഭവ് സൂര്യവന്‍ശിയുമായി ബന്ധപ്പെട്ട് നടത്തിയ പരാമര്‍ശം വിവാദമായിരുന്നു. സൂര്യവന്‍ഷി അണ്‍പ്രൊഫഷണല്‍ ആണെന്ന തരത്തിലായിരുന്നു ജിതേഷ് ശര്‍മയുടെ പ്രതികരണം.

15കാരനായ സൂര്യവന്‍ഷി ഐസ്‌ക്രീം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന കാര്‍ട്ടൂണ്‍ കാണുന്ന ഒരു സാധാരണ കൗമാരക്കാരനാണ് എന്ന ബോധ്യത്തിന്റെ പുറത്തായിരുന്നു ജിതേഷ് ശര്‍മയുടെ പ്രതികരണം. എന്നാല്‍ പ്രതികരണം ഏറെ വൈകാതെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയ്ക്ക് തിരികൊളുത്തി. എന്നാല്‍ താന്‍ പറഞ്ഞത് വൈഭവുമായുള്ള ബന്ധത്തിന്റെ പുറത്തും അവന്റെ പ്രായം എന്താണെന്ന തിരിച്ചറിവിന്റെ പുറത്തുമാണെന്ന് ജിതേഷ് ആര്‍സിബി പോഡ്കാസ്റ്റില്‍ വ്യക്തമാക്കി.

വൈഭവ് സൂര്യവന്‍ഷി അണ്‍പ്രൊഫഷണല്‍ ആണെന്ന് പറഞ്ഞതിന് കാരണമിത്; വിവാദത്തില്‍ വ്യക്തതവരുത്തി ജിതേഷ് ശര്‍മ
രണ്ടാം എൽ ക്ലാസിക്കോയിലും ചെന്നൈയ്ക്ക് ജയം; മുംബൈയെ തകർത്തത് 8 വിക്കറ്റിന്

'വൈഭവ് എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്. ഞങ്ങള്‍ ഏറെ അടുപ്പമുള്ളവരാണ്. എന്ത് വേണമെങ്കിലും എനിക്ക് അവനെ വിളിക്കാം,' ജിതേഷ് എബിഡി വില്ലിയേഴ്‌സുമായുള്ള സംഭാഷണത്തില്‍ പറഞ്ഞു.

ഭാവിയില്‍ ഇന്ത്യന്‍ സ്റ്റാര്‍ ആകുമെന്ന് നിങ്ങള്‍ കരുതുന്ന യുവ താരം ആരാണെന്ന വില്ലിയേഴ്‌സിന്റെ ചോദ്യത്തോടായിരുന്നു ജിതേഷിന്റെ പ്രതികരണം. എന്നാല്‍ അന്ന് അത് പറയാനുണ്ടായിരുന്ന സാഹചര്യത്തെക്കുറിച്ച് ജിതേഷ് തന്നെ പിന്നീട് വിശദീകരിക്കുകയുണ്ടായി.

'വില്ലിയേഴ്‌സിന്റെ ചോദ്യത്തോട് എന്റെ പെട്ടെന്നുള്ള മറുപടി അത് വൈഭവ് സൂര്യവന്‍ഷി ആണെന്നായിരുന്നു. എന്തുകൊണ്ടാണെന്ന് വില്ലിയേഴ്‌സ് ചോദിച്ചു. ഞാന്‍ അപ്പോള്‍ വൈഭവ് ഉപയോഗിക്കുന്ന ടെക്‌നിക്കുകളും അദ്ദേഹത്തിന്റെ മാനസിക തലവും, കഠിനാധ്വാനവും ഒക്കെ പറഞ്ഞു. മൂന്ന് ഫോര്‍മാറ്റുകളിലും വൈഭവിന് മേല്‍ക്കൈ നേടാന്‍ സാധിക്കുമെന്നും ഫീല്‍ഡില്‍ അദ്ദേഹം വളരെ പ്രൊഫഷണല്‍ ആണെന്നും എന്നാല്‍ യഥാര്‍ഥത്തില്‍ അല്ലെന്നുമായിരുന്നു,' ജിതേഷ് വിശദീകരിച്ചു.

ഇരുവരും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് വിശദീകരിക്കുന്നതിനിടെ വൈഭവിന്റെ പ്രായത്തെക്കുറിച്ചും ജിതേഷ് സംസാരിച്ചു.

വൈഭവ് സൂര്യവന്‍ഷി അണ്‍പ്രൊഫഷണല്‍ ആണെന്ന് പറഞ്ഞതിന് കാരണമിത്; വിവാദത്തില്‍ വ്യക്തതവരുത്തി ജിതേഷ് ശര്‍മ
യൂൾസ് റിമെറ്റ്.. ഇരട്ട മോഷണം... പിക്കിൾ... സംഭവബഹുലമാണ് ലോകകപ്പ് ട്രോഫിയുടെ കഥ!

'ഐസ്‌ക്രീം ഇഷ്ടപ്പെടുന്ന ഒരു 15 വയസുകാരനായ കുട്ടിയാണവന്‍. അവന്‍ എന്റെ റൂമില്‍ വന്ന് എന്റെ ഒപ്പമിരുന്ന് കഴിക്കാറുണ്ട്. ഞാന്‍ അത് കഴിക്കാറില്ലെങ്കിലും അവന്‍ കഴിക്കും. ഒരു കുട്ടി ഐസ്‌ക്രീം കഴിക്കാന്‍ ആവശ്യപ്പെട്ടില്ലെങ്കില്‍ മറ്റെന്ത് ആവശ്യപ്പെടാനാണ്.... അവന്‍ എന്റെ വീട്ടില്‍ വരും. എന്റെ ഭാര്യയോട് വരെ സംസാരിക്കാറുണ്ട്. യൂട്യൂബില്‍ വീഡിയോ കാണും. ഞങ്ങള്‍ അത്രയും അടുപ്പമുള്ളവരാണ്. എന്റെ സഹോദരനെ പോലെയാണ്,' ജിതേഷ് പറഞ്ഞു.

അതേസമയം സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്കും എതിര്‍പ്പുകള്‍ക്കും ഒരു പ്രധാന്യവും നല്‍കുന്നില്ലെന്നും ജിതേഷ് പറഞ്ഞു.

'ആള്‍ക്കാര്‍ എന്തുപറയും എന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിക്കുന്നില്ല. ഈ പ്രായത്തില്‍ ഇത്രയും പെര്‍ഫോം ചെയ്യേണ്ടതുകൊണ്ട് തന്നെ പ്രൊഫഷണലിസം പ്രതീക്ഷിക്കും. പക്ഷെ അവന്‍ 15 വയസുള്ള കുട്ടി മാത്രമാണ്. ഒരു കുട്ടി കുട്ടിയായി തന്നെ ഇരിക്കട്ടെ.... എന്റെ കൂടെയുള്ളപ്പോള്‍ അവന് അവനായി തന്നെ ഇരിക്കാന്‍ പറ്റും. കാരണം ഞാന്‍ അവനെ ഒരിക്കലും ജഡ്ജ് ചെയ്യില്ല. ഞാന്‍ തന്നെ അവനോട് പറയും, നിനക്ക് 15 വയസേ ഉള്ളു. ടിവി കാണൂ... ഇഷ്ടമുള്ളത് കഴിക്കൂ.... നിന്റെ ബാറ്റിങ്ങില്‍ മാത്രം ശ്രദ്ധിക്കൂ എന്ന്,' അവന്‍ അതില്‍ സന്തോഷവാനാണ് എന്നും ജിതേഷ് പറഞ്ഞു.

News Malayalam 24x7
newsmalayalam.com