ലഖ്‌നൗവിനായി അരങ്ങേറി അർജുൻ ടെണ്ടുൽക്കർ; മകനെ അഭിനന്ദിക്കാൻ ഹൃദയസ്പർശിയായ കുറിപ്പുമായി സച്ചിൻ

മത്സരത്തിൽ ലഖ്‌നൗ പരാജയപ്പെട്ടെങ്കിലും 26കാരനായ അർജുൻ പന്തു കൊണ്ട് മികച്ച പ്രകടനമാണ് പുറത്തെടുത്തത്.
ലഖ്‌നൗവിനായി അരങ്ങേറി അർജുൻ ടെണ്ടുൽക്കർ; മകനെ അഭിനന്ദിക്കാൻ ഹൃദയസ്പർശിയായ കുറിപ്പുമായി സച്ചിൻ
ANI
Published on
Updated on

മുബൈ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയൻ്റ്സും പഞ്ചാബ് കിങ്‌സും തമ്മിൽ നടന്ന മത്സരം ലഖ്നൗ കുപ്പായത്തിലെ അർജുൻ ടെണ്ടുൽക്കറിൻ്റെ ആദ്യ മാച്ചായിരുന്നു. സീസണിലെ അവസാന മത്സരം വരെ അവസരത്തിനായി കാത്തിരുന്ന അർജുൻ്റെ ക്ഷമയേയും പോസിറ്റീവ് മനോഭാവത്തേയും അഭിനന്ദിച്ച് മത്സര ശേഷം സച്ചിൻ പങ്കുവച്ച വൈകാരികമായ പോസ്റ്റ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

"മികച്ച പ്രകടനമായിരുന്നു അർജുൻ നിൻ്റേത്... നീ നിൻ്റെ കഴിവുകളിൽ എപ്പോഴും വിശ്വസിച്ച്.. ക്ഷമയോടെ നിശബ്ദമായി കഠിനാധ്വാനം ചെയ്തു. അവസാന മത്സരം വരെ അവസരത്തിനായി കാത്തിരിക്കേണ്ടി വന്നിട്ടും പോസിറ്റീവായി ഇരിക്കാൻ നിനക്ക് സാധിച്ചു. ക്രിക്കറ്റ് എന്ന ഗെയിം കഴിവിനൊപ്പം ക്ഷമയേയും പരീക്ഷിക്കുന്ന ഒന്നാണ്. ഇന്ന് നീ അവ രണ്ടും വളരെ മനോഹരമായി കൈകാര്യം ചെയ്തു," സച്ചിൻ കുറിച്ചു. എപ്പോഴും വിനയത്തോടെ പെരുമാറാനും ക്രിക്കറ്റിനെ സ്നേഹിക്കുന്നത് തുടരാനും സച്ചിൻ പോസ്റ്റിലൂടെ മകനെ ഉപദേശിക്കുന്നുണ്ട്.

ലഖ്‌നൗവിനായി അരങ്ങേറി അർജുൻ ടെണ്ടുൽക്കർ; മകനെ അഭിനന്ദിക്കാൻ ഹൃദയസ്പർശിയായ കുറിപ്പുമായി സച്ചിൻ
ലക്നൗവിനെ ഏഴ് വിക്കറ്റിന് തകർത്ത് പഞ്ചാബ്; മത്സരം തീരും മുൻപേ ക്ഷമ ചോദിച്ച് ഋഷഭ് പന്ത്

മത്സരത്തിൽ ലഖ്‌നൗ പരാജയപ്പെട്ടെങ്കിലും 26കാരനായ അർജുൻ പന്തുകൊണ്ട് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. നാലോവറിൽ 36 റൺസ് വഴങ്ങി ഒരു വിക്കറ്റ് നേടിയ താരം, അപകടകാരിയായ പഞ്ചാബ് ഓപ്പണർ പ്രഭ്‌സിമ്രൻ സിങ്ങിനെയാണ് പുറത്താക്കിയത്. മികച്ചൊരു യോർക്കറിലൂടെ എൽബിഡബ്ല്യു വിക്കറ്റാണ് അർജുൻ സ്വന്തമാക്കിയത്. മത്സരത്തിൽ ലഖ്‌നൗ ടീമിലെ മറ്റ് ബൗളർമാരേക്കാൾ മികച്ച ഇക്കോണമി റേറ്റിലായിരുന്നു (9) അർജുൻ്റെ ബോളിങ്.

ആദ്യ ഓവറിൽ തന്നെ വിക്കറ്റ് നേടാൻ അവസരം ഉണ്ടായിരുന്നെങ്കിലും വിക്കറ്റ് കീപ്പർ റിഷഭ് പന്ത് അനായാസമായൊരു ക്യാച്ച് കൈവിട്ടത് തിരിച്ചടിയായി. ബാറ്റിങ്ങിൽ അവസരം ലഭിച്ചപ്പോൾ അഞ്ച് പന്തിൽ അഞ്ച് റൺസ് നേടാനാണ് അർജുന് കഴിഞ്ഞത്. മുംബൈ ഇന്ത്യൻസ് അല്ലാതെ മറ്റൊരു ടീമിന് വേണ്ടി ആദ്യമായാണ് അർജുൻ ടെണ്ടുൽക്കർ ഐപിഎല്ലിൽ കളത്തിലിറങ്ങിയത്. ഐപിഎൽ 2026 ലേലത്തിന് മുന്നോടിയായായിരുന്നു മുംബൈ ഇന്ത്യൻസിൽ നിന്ന് അർജുനെ ലഖ്‌നൗ സൂപ്പർ ജയൻ്റ്സ് ട്രേഡ് ചെയ്തത്.

News Malayalam 24x7
newsmalayalam.com