

മുംബൈ: സൺ റൈസേഴ്സ് താരം പേസർ ഹർഷൽ പട്ടേൽ ഗുജറാത്ത് ടൈറ്റൻസിലേക്ക് നാലുകോടിയുടേതാണ് കൈമാറ്റം. പന്തിന്മേലുള്ള വേഗനിയന്ത്രണം കൊണ്ട് വിക്കറ്റ് വീഴ്ത്തുന്നതിൽ മിടുക്കനായ ഹർഷൽ 124 മത്സരങ്ങളിൽ നിന്ന് 151 വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. 2012ൽ ഐപിഎല്ലിൽ അരങ്ങേറിയ താരം ഡൽഹി, പഞ്ചാബ്, ബെംഗളൂരു ടീമുകൾക്കായി കളിച്ചിട്ടുണ്ട്. ഐപിഎൽ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയിട്ടുള്ള കളിക്കാരിൽ ഒരാളാണ്.
എട്ടുകോടിക്ക് ഹൈദരാബാദിലെത്തിയ താരം കഴിഞ്ഞ സീസണിൽ ആദ്യസീസണിൽ 13 മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. എന്നാൽ കഴിഞ്ഞ സീസണിൽ പ്രഫുൽ ഹിഞ്ജിന്റെയും സാക്കിബ് ഹുസൈന്റേയും ഉണ്ടായതോടെ ഏറെക്കുറെ ബെഞ്ചിലേക്ക് തള്ളപ്പെട്ടിരുന്നു. കൂടുമാറ്റത്തോടെ അഹമ്മദാബാദുകാരനായ വെറ്ററൻ താരത്തിന് സ്വന്തം ടീമിനെ പ്രതിനിധീകരിക്കാൻ അവസരം ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്.
റബാഡയും പ്രസിദ് കൃഷ്ണനെയും ജേസൺ ഹോൾഡറും മുഹമ്മദ് സിറാജുമടങ്ങുന്ന ഗുജറാത്ത് പേസ് നിരക്ക് ഹർഷലിന്റെ വരവ് ശക്തിപകരും.