കന്നിക്കിരീടത്തിനായി സാലിയുടെ കൊച്ചി; കെസിഎല്‍ ചാംപ്യന്‍ പട്ടം നിലനിർത്താന്‍‌ കൊല്ലം

കെസിഎല്ലിലെ നിലവിലെ ജേതാക്കളും ലീഗ് ടോപ്പേഴ്സും ഏറ്റുമുട്ടുമ്പോൾ മത്സരം തീപാറുമെന്നുറപ്പാണ്
കെസിഎല്ലില്‍ നാളെ കലാശപോരാട്ടം
കെസിഎല്ലില്‍ നാളെ കലാശപോരാട്ടംSource: KCA
Published on

കൊച്ചി: കേരള ക്രിക്കറ്റ് ലീഗ് രണ്ടാം സീസണില്‍ നാളെ ഫൈനൽ പോരാട്ടം. നിലവിലെ ചാംപ്യന്മാരായ കൊല്ലം സെയിലേഴ്സ്, കൊച്ചി ബ്ലൂ ടൈഗേഴ്സിനെ നേരിടും. കൊച്ചി ടീമിൽ സഞ്ജുവും ഒപ്പം ഉണ്ടാകണമെന്ന് ആഗ്രഹിച്ചിരുന്നതായി ക്യാപ്റ്റൻ സാലി സാംസൺ ന്യൂസ് മലയാളത്തോട് പറഞ്ഞു.

കുട്ടിക്രിക്കറ്റിൻ്റെ ആവേശം കേരളക്കരയെ ത്രസിപ്പിച്ച രണ്ടാഴ്ചക്കിപ്പുറമാണ് കെസിഎല്ലിൻ്റെ ഫൈനൽ പോരാട്ടത്തിന് കളമൊരുങ്ങുന്നത്. കെസിഎല്ലിലെ നിലവിലെ ജേതാക്കളും ലീഗ് ടോപ്പേഴ്സും ഏറ്റുമുട്ടുമ്പോൾ മത്സരം തീപാറുമെന്നുറപ്പാണ്. സെമിയില്‍ ചാംപ്യൻ ടീമിൻ്റെ പ്രകടനം കാഴ്ചവച്ച കൊല്ലം തൃശൂരിനെ തകർത്താണ് ഫൈനലിലെത്തിയത്. 86 റൺസിന് തൃശൂരിനെ ബൗളർമാർ ചുരുട്ടിക്കെട്ടിയപ്പോൾ, കൊല്ലത്തിൻ്റെ ബാറ്റർമാർ 10 ഓവറിനുള്ളിൽ വിജയലക്ഷ്യം അടിച്ചെടുക്കുകയും ചെയ്തു. സച്ചിൻ ബേബിയുടെ അനുഭവ സമ്പത്തുള്ള നായകത്വവും കൊല്ലത്തിന് മുതൽകൂട്ടായി. ഫൈനലിലും ഈ പ്രകടനം ആവർത്തിക്കാനായാല്‍ ചാംപ്യന്മാരെ മറികടക്കുക പ്രയാസമാകും.

കെസിഎല്ലില്‍ നാളെ കലാശപോരാട്ടം
'ധോണി അടക്കം എല്ലാവര്‍ക്കും അവനെ പേടിയായിരുന്നു, പിന്നില്‍ നിന്ന് കുത്തി'; യുവ്‌രാജ് സിങ്ങിന്റെ പിതാവ്

ലീഗിലെ പത്തിൽ എട്ട് മത്സരവും ജയിച്ച കൊച്ചിയാണ് ഈ സീസണിലെ ഏറ്റവും സ്ഥിരതയാർന്ന ടീം. സഞ്ജു സാംസണ്‍ ഇല്ലാതിരുന്നിട്ടും സാലി സാംസണിന്റെ കീഴിൽ കൊച്ചി മികച്ച പ്രകടനം തുടർന്നു. സെമിയിൽ കാലിക്കറ്റിനെതിരെ ബാറ്റിങ് തകർച്ച നേരിട്ടിട്ടും ടീം മികച്ച ടോട്ടൽ പടുത്തുയർത്തി. ഓൾറൗണ്ട് പ്രകടനത്തിലൂടെ കളി മാറ്റി മറിക്കുന്ന മുഹമ്മദ് ആഷിഖിനെ പോലുള്ള താരങ്ങളാണ് ടീമിൻ്റെ കരുത്ത്.

കെസിഎല്ലില്‍ നാളെ കലാശപോരാട്ടം
"ഭീകരർ പാകിസ്ഥാനിൽ നിന്നാണ് വരുന്നതെന്ന് നമുക്കറിയാം"; ഇന്ത്യ-പാക് ഏഷ്യ കപ്പ് മത്സരം ബഹിഷ്കരിക്കണമെന്ന് മുൻ ഇന്ത്യൻ താരം

കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നാളെ വൈകിട്ട് 6.45നാണ് മത്സരം. കൊല്ലം തുടർച്ചയായ രണ്ടാം കിരീടം ലക്ഷ്യമിടുമ്പോൾ കന്നിക്കിരീടമാണ് കൊച്ചിയുടെ ലക്ഷ്യം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com