
മഹേന്ദ്ര സിങ് ധോണി, വിരാട് കോഹ്ലി എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി യുവ്‌രാജ് സിങ്ങിന്റെ പിതാവും മുന്‍ ക്രിക്കറ്റ് താരവുമായ യോഗരാജ് സിങ്. കോഹ്ലിയും ധോണിയുമടക്കമുള്ള യുവ്‌രാജിന്റെ സഹതാരങ്ങളെല്ലാം പിന്നില്‍ നിന്ന് കുത്തിയവരാണെന്ന ആരോപണമാണ് യോഗരാജ് സിങ് ഉന്നയിച്ചത്.
ഇന്‍സൈഡ് സ്‌പോര്‍ട്ടിന് നല്‍കിയ അഭിമുഖത്തിലാണ് താരങ്ങള്‍ക്കെതിരെ യോഗരാജ് സിങ്ങിന്റെ ആരോപണങ്ങള്‍. യുവരാജ് സിങ്ങിന്റെ ഒരേയൊരു സുഹൃത്ത് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കരിയറിന്റെ അവസാനഘട്ടത്തില്‍ യുവരാജ് സിങ്ങിനെ ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലി സഹായിച്ചിരുന്നോ എന്ന ചോദ്യത്തിനായിരുന്നു യോഗരാജിന്റെ രൂക്ഷ പ്രതികരണം. തന്റെ മകന്‍ അവരുടെ സ്ഥാനം തട്ടിയെടുക്കുമോ എന്ന ഭയമായിരുന്നു എല്ലാവര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിജയം, പ്രതാപം, പ്രശസ്തി എന്നിവയുടെ ലോകത്ത് സൗഹൃദത്തിന് യാതൊരു വിലയുമില്ല. പിന്നില്‍ നിന്ന് കുത്തുന്നവരാണ് എല്ലാം. ദൈവം സൃഷ്ടിച്ച മഹാനായ കളിക്കാനാണ് യുവ് രാജ് സിങ്. അതിനാല്‍ തന്നെ അവന്‍ കാരണം സ്വന്തം സ്ഥാനങ്ങള്‍ നഷ്ടമാകുമോ എന്ന പേടിയായിരുന്നു എല്ലാവര്‍ക്കും. ഏറ്റവും മികച്ച കളിക്കാരനാണ് യുവ് രാജ് സിങ്, ധോണി മുതല്‍ എല്ലാവരും അതുകാരണം പേടിച്ചിരുന്നുവെന്നും യോഗരാജ് സിങ് പറഞ്ഞു.