വിജയ് ഹസാരെ ട്രോഫി: കേരളത്തിന് മുന്നിൽ 248 റൺസിൻ്റെ വിജയലക്ഷ്യമുയർത്തി പുതുച്ചേരി

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വിക്കറ്റിന് പിന്നിൽ സഞ്ജു സാംസൺ രണ്ട് ക്യാച്ചുകളെടുത്തു.
Kerala vs Puducherry Vijay Hazare Trophy match live updates, sanju samson updates
Published on
Updated on

അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫിയിൽ ആറാം റൗണ്ട് മത്സരത്തിൽ കേരളത്തിന് മുന്നിൽ 248 റൺസിൻ്റെ വിജയലക്ഷ്യമുയർത്തി പുതുച്ചേരി. ജസ്വന്ത് ശ്രീറാമും (54), അജയ് രൊഹേറയും (56) നേടിയ അർധ സഞ്ച്വറികളാണ് പുതുച്ചേരിക്ക് മാന്യമായ സ്കോർ സമ്മാനിച്ചത്. 47.4 ഓവറിൽ 247 റൺസെടുത്ത് പുതുച്ചേരി ഓൾഔട്ടാവുകയായിരുന്നു. വിക്കറ്റിന് പിന്നിൽ സഞ്ജു സാംസൺ രണ്ട് ക്യാച്ചുകളെടുത്തു.

നാല് വിക്കറ്റെടുത്ത എം.ഡി. നിധീഷാണ് കേരള ബൗളർമാരിൽ തിളങ്ങിയത്. ഏദൻ ആപ്പിൾ ടോമും അങ്കിത് ശർമയും രണ്ട് വീതം വിക്കറ്റെടുത്തു. ടോസ് നേടിയ കേരളത്തിൻ്റെ ക്യാപ്റ്റൻ ആദ്യ ബൗളിങ് തെരഞ്ഞെടുത്തു. ഇന്ത്യൻ സൂപ്പർതാരം സഞ്ജു സാംസൺ‌ കേരളത്തിന് വേണ്ടി കളിക്കാനിറങ്ങി. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

Kerala vs Puducherry Vijay Hazare Trophy match live updates, sanju samson updates
ആഗോളയുദ്ധമായി വളർന്ന് 'ബിസിസിഐ vs ബിസിബി തർക്കം'; ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണം വിലക്കി സർക്കാർ

എം.ഡി. നിധീഷിന്‍റെ പന്തില്‍ നെയാന്‍ ശ്യാമിനെ വിക്കറ്റ് കീപ്പർ സഞ്ജു സാംസണ്‍ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. 19ാമത്തെ ഓവറിലെ ആദ്യ പന്തിൽ അജയ് രൊഹേറയെ അങ്കിത് ശർമ ക്ലീൻ ബൗൾഡാക്കി. ജസ്വന്ത് ശ്രീരാമിനെ ഈഡൻ ആപ്പിൾ ടോമിൻ്റെ പന്തിൽ സഞ്ജു സാംസൺ തകർപ്പനൊരു ക്യാച്ചിലൂടെ പുറത്താക്കി. പരമേശ്വരൻ ശിവരാമനെ ബാബാ അപരാജിൻ്റെ പന്തിൽ മുഹമ്മദ് അസ്ഹറുദീൻ ക്യാച്ചെടുത്ത് പുറത്താക്കി.

Related Stories

മുസ്ലീം സ്ത്രീകള്‍ക്ക് പാടാം, കൊഞ്ചിക്കുഴയാം, ശരീരഭാഗം പ്രദര്‍ശിപ്പിക്കാം... പക്ഷേ പൊതുസമൂഹത്തില്‍ ശരിയല്ല: വിമര്‍ശിച്ച് സമസ്ത നേതാവ്
വി.ഡി. സതീശന്‍, പിണറായി വിജയന്‍
Pinarayi Vijayan against the implementation of PM Shri scheme
PK Sreemathi breaks down and cries in front of the media
News Malayalam 24x7
newsmalayalam.com