

ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ പാകിസ്ഥാന്‍ നമീബിയയെ തോല്‍പ്പിച്ചതോടെ ടി20 ലോകകപ്പിലെ സൂപ്പര്‍ 8 ലൈനപ്പായി. യോഗ്യത നേടിയ എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് ഇനി മത്സരം നടക്കുക.
രണ്ട് ഗ്രൂപ്പുകളിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമിയില്‍ ഏറ്റുമുട്ടും. ഇന്ത്യ, ശ്രീലങ്ക, സിംബാബ്വെ, വെസ്റ്റിന്‍ഡീസ്, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, ന്യൂസീലന്‍ഡ്, പാകിസ്ഥാന്‍ എന്നീ ടീമുകളാണ് സൂപ്പര്‍ 8 ല്‍ ഇടംപിടിച്ചത്.
ഗ്രൂപ്പ് 1
ഇന്ത്യ, സിംബാബ്വെ, വെസ്റ്റിന്‍ഡീസ്, ദക്ഷിണാഫ്രിക്ക
ഗ്രൂപ്പ് 2
പാകിസ്ഥാന്‍, ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്
മത്സരക്രമം
ഗ്രൂപ്പ് 1
ഫെബ്രുവരി 22: ഇന്ത്യ-ദക്ഷിണാഫ്രിക്ക (നരേന്ദ്ര മോദി സ്‌റ്റേഡിയം, അലഹബാദ്, വൈകിട്ട് 7 മണിക്ക്)
ഫെബ്രുവരി 23: സിംബാബ്വെ-വെസ്റ്റിന്‍ഡീസ് (വാങ്കഡേ സ്റ്റേഡിയം, മുംബൈ, വൈകിട്ട് 7ന്)
ഫെബ്രുവരി 26: ദക്ഷിണാഫ്രിക്ക-സിംബാബ്വെ (എംഎ ചിദംബരം സ്റ്റേഡിയം, ചെന്നൈ, 3ന് )
ഫെബ്രുവരി 26: ഇന്ത്യ-സിംബാബ്വെ (എംഎ ചിദംബംരം സ്റ്റേഡിയം, 7ന്)
മാര്‍ച്ച് 1: സിംബാബ്വെ-ദക്ഷിണാഫ്രിക്ക (അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയം 3ന്)
മാര്‍ച്ച് 1: ഇന്ത്യ-വെസ്റ്റിന്‍ഡീസ് (ഈഡന്‍ ഗാര്‍ഡന്‍, കൊല്‍ക്കത്ത 7 ന് )
ഗ്രൂപ്പ് 2
ഫെബ്രുവരി 21: ന്യൂസിലന്‍ഡ്-പാകിസ്ഥാന്‍ (ആര്‍. പ്രേമദാസ സ്റ്റേഡിയം, കൊളംബോ, വൈകിട്ട് 7 ന്)
ഫെബ്രുവരി 22: ഇംഗ്ലണ്ട്-ശ്രീലങ്ക, (പെല്ലെകെലെ സ്റ്റേഡിയം, കാന്‍ഡി, വൈകിട്ട് 3 ന്)
ഫെബ്രുവരി 24: ഇംഗ്ലണ്ട്-പാകിസ്ഥാന്‍ ( പെല്ലെകെലെ സ്റ്റേഡിയം, കാന്‍ഡി, 7ന്)
ഫെബ്രുവരി 25: ന്യൂസിലന്‍ഡ്-ശ്രീലങ്ക (പ്രേമദാസ സ്റ്റേഡിയം, 7 ന്)
ഫെബ്രുവരി 27: ഇംഗ്ലണ്ട്-ന്യൂസിലന്‍ഡ് (പ്രേമദാസ സ്റ്റേഡിയം, 7 ന്)
ഫെബ്രുവരി 28: പാകിസ്ഥാന്‍-ശ്രീലങ്ക (പെല്ലെകെലെ സ്റ്റേഡിയം, കാന്‍ഡി, 7 ന്)
സൂപ്പര്‍ 8 ഘട്ടത്തില്‍ പ്രവേശിച്ച ടീമുകള്‍ 2028-ല്‍ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടക്കുന്ന അടുത്ത ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടി. മാര്‍ച്ച് 9-ലെ ഐസിസി റാങ്കിംഗ് പ്രകാരം ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, അയര്‍ലന്‍ഡ്** എന്നീ ടീമുകളും നേരിട്ട് യോഗ്യത ഉറപ്പാക്കും.
ആകെ 20 ടീമുകള്‍ പങ്കെടുക്കുന്ന 2028 ലോകകപ്പിലെ ബാക്കി എട്ട് സ്ഥാനക്കാരെ പ്രാദേശിക യോഗ്യതാ മത്സരങ്ങളിലൂടെ തീരുമാനിക്കും.