ഇന്ത്യക്ക് വേണ്ടെങ്കില്‍ പാകിസ്ഥാനിലേക്ക് പോകും; പിഎസ്എല്ലിലേക്ക് ചേക്കേറി മുസ്തഫിസുര്‍ റഹ്‌മാന്‍

എട്ട് വര്‍ഷത്തിനു ശേഷമാണ് പിഎസ്എല്ലില്‍ മുസ്തഫിസുര്‍ തിരിച്ചു പോകുന്നത്
മുസ്തഫിസുര്‍ റഹ്‌മാന്‍
മുസ്തഫിസുര്‍ റഹ്‌മാന്‍Image: X
Published on
Updated on

ഐപിഎല്‍ വിവാദങ്ങള്‍ക്കിടെ നിര്‍ണായക നീക്കവുമായി ബംഗ്ലാദേശ് താരം മുസ്തഫിസുര്‍ റഹ്‌മാന്‍. ഐപിഎല്ലില്‍ നിന്നും ഒഴിവാക്കപ്പെട്ട മുസ്തഫിസുര്‍ റഹ്‌മാനെ ഇനി പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ കാണാം.

പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ (പിഎസ്എല്‍) മുസ്തഫിസുര്‍ കളിക്കുന്ന കാര്യം പാക് ക്രിക്കറ്റ് ബോര്‍ഡ് ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു. ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ താരമായിരുന്നു മുസ്തഫിസുര്‍ റഹ്‌മാന്‍. എന്നാല്‍ ബംഗ്ലാദേശ് താരത്തെ എടുത്തതിന്റെ പേരില്‍ ടീം ഉടമ ഷാരൂഖ് ഖാനെതിരെ ബിജെപിയും ഹിന്ദു മഹാസഭയും രംഗത്തെത്തി.

മുസ്തഫിസുര്‍ റഹ്‌മാന്‍
ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് പോകേണ്ടെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിൻ്റെ തീരുമാനത്തെ വിമർശിച്ച് മുൻ ജനറൽ സെക്രട്ടറി

പിന്നാലെ, താരത്തെ ഒഴിവാക്കാന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് ബിസിസിഐ ആവശ്യപ്പെടുകയായിരുന്നു. ഇതോടെ, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡും ഇടഞ്ഞു. ഫെബ്രുവരി ഏഴിന് ആരംഭിക്കുന്ന ടി20 ലോകകപ്പിനായി ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന് ബോര്‍ഡ് ഐസിസിയെ അറിയിച്ചു. മത്സരങ്ങള്‍ ഇന്ത്യയില്‍ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ബിസിബി (ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്) ഐസിസിയോട് ആവശ്യപ്പെട്ടു.

മുസ്തഫിസുര്‍ റഹ്‌മാന്‍
ആഗോളയുദ്ധമായി വളർന്ന് 'ബിസിസിഐ vs ബിസിബി തർക്കം'; ബംഗ്ലാദേശിൽ ഐപിഎൽ സംപ്രേഷണം വിലക്കി സർക്കാർ

ഇതിനിടയിലാണ്, മുസ്തഫിസുര്‍ റഹ്‌മാനെ പാകിസ്ഥാന്‍ പിഎസ്എല്ലില്‍ എത്തിച്ചത്. ഐപിഎല്ലില്‍ നേരത്തേ ചെന്നൈ താരമായിരുന്ന മുസ്തഫിസുറിനെ 9.2 കോടി രൂപയ്ക്കായിരുന്നു താര ലേലത്തില്‍ കൊല്‍ക്കത്ത സ്വന്തമാക്കിയത്. എട്ട് വര്‍ഷത്തിനു ശേഷമാണ് പിഎസ്എല്ലില്‍ മുസ്തഫിസുര്‍ തിരിച്ചു പോകുന്നത്. അന്ന് ലാഹോര്‍ ഖലന്ദര്‍സ് താരമായിരുന്നു.

പുതിയ സീസണില്‍ ഏത് ടീമിലായിരിക്കും അദ്ദേഹം കളിക്കുക എന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല. പാക് ക്രിക്കറ്റ് ബോര്‍ഡ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച് പിഎസ്എല്‍ പുതിയ സീസണിലെ താരങ്ങളുടെ പട്ടികയില്‍ മുസ്തഫിസുര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ജനുവരി 21-ന് നടക്കുന്ന താരലേലത്തിലൂടെയോ നേരിട്ടുള്ള കരാറിലൂടെയോ ആകും ടീം ഏതാണെന്ന് തീരുമാനിക്കുക. എട്ട് ടീമുകളാണ് ഇത്തവണ പിഎസ്എല്ലില്‍ ഉണ്ടാകുക.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com