ഗൗതം ഗംഭീറിനെ ലക്ഷ്യമിട്ട് രാജസ്ഥാന്‍ റോയല്‍സ്; മോഹന വാഗ്ദാനവുമായി ടീം

ഫ്രാഞ്ചൈസിയില്‍ 2-3 ശതമാനം മൈനോറിറ്റി ഇക്വിറ്റി ഓഹരി വാഗ്ദാനം ചെയ്തിട്ടുണ്ട്
ഗൗതം ഗംഭീറിനെ ലക്ഷ്യമിട്ട് രാജസ്ഥാന്‍ റോയല്‍സ്; മോഹന വാഗ്ദാനവുമായി ടീം
Image: X
Published on
Updated on

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീറിനെ ടീമിന്റെ ഭാഗമാക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ച് രാജസ്ഥാന്‍ റോയല്‍സ്. ഗംഭീറിനെ ടീമിന്റെ സിഇഒയും മെന്ററും പങ്കാളിയുമാക്കാനാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ശ്രമം.

2027 ഏകദിന ലോകകപ്പോടെ ബിസിസിഐയുമായുള്ള ഗംഭീറിന്റെ കരാര്‍ അവസാനിക്കുമെന്നാണ് സൂചന. ഇതിനു ശേഷം ഗംഭീര്‍ പുതിയ ചുമതല ഏറ്റെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ദൈനിക് ജാഗ്രനിലെ ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ആര്‍ആര്‍ ടീമിന്റെ മൂന്ന് ഉടമകളില്‍ ഒരാള്‍ ഗംഭീറിന് ഫ്രാഞ്ചൈസിയില്‍ 2-3 ശതമാനം മൈനോറിറ്റി ഇക്വിറ്റി ഓഹരി വാഗ്ദാനം ചെയ്തിട്ടുണ്ട്.

ഗൗതം ഗംഭീറിനെ ലക്ഷ്യമിട്ട് രാജസ്ഥാന്‍ റോയല്‍സ്; മോഹന വാഗ്ദാനവുമായി ടീം
ക്രീസിന് പുറത്ത് മാത്രം മതിയോ വീറും വാശിയും; പാകിസ്ഥാന്‍ ക്രിക്കറ്റിന് ഇതെന്തു പറ്റി?

നേരത്തേ, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റേയും മെന്ററായി ഗംഭീര്‍ പ്രവര്‍ത്തിച്ചിരുന്നു.

ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് വ്യവസായി മനോജ് ബദാലെയുടെ എമര്‍ജിംഗ് മീഡിയയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഭൂരിഭാഗം ഓഹരികളുടേയും ഉടമകള്‍. ടീമിന്റെ 65 ശതമാനം ഓഹരി എമര്‍ജിങ് മീഡിയയുടേതാണ്. റെഡ് ബേര്‍ഡ് ക്യാപിറ്റല്‍ പാര്‍ട്‌നേഴ്‌സും ലാച്‌ലാന്‍ മര്‍ഡോക്കുമാണ് മറ്റ് പങ്കാളികള്‍.

News Malayalam 24x7
newsmalayalam.com