മുംബൈക്കെതിരെ ഫീൽഡ് ചെയ്യാതിരുന്ന കോഹ്ലിക്ക് പരിക്കേറ്റോ? പ്രതികരിച്ച് ആർസിബി ക്യാപ്റ്റൻ

മത്സര ശേഷം നടന്ന പോസ്റ്റ് മാച്ച് പ്രസൻ്റേഷനിടെയാണ് രജത് ഈ പ്രതികരണം നടത്തിയത്.
Rajat Patidar responds tyo Virat Kohli Injury Rumour
Published on
Updated on

ബെംഗളൂരു: കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ വിരാട് കോഹ്ലി ഫീൽഡിങ്ങിനായി ഗ്രൗണ്ടിലെത്തിയിരുന്നില്ല. ഇതേ ചൊല്ലി ആർസിബിയുടെ സൂപ്പർ താരത്തിന് പരിക്കേറ്റെന്ന തരത്തിലുള്ള റിപ്പോർട്ടുകളാണ് സമൂഹമാധ്യമങ്ങളിലും ചില മാധ്യമങ്ങളിലും പ്രത്യക്ഷപ്പെട്ടത്.

ഏറ്റവുമൊടുവിലായി കോഹ്ലിയുടെ പരിക്കിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് ആർസിബി നായകൻ രജത് പടിദാർ. 37കാരനായ കോഹ്ലിക്ക് യാതൊരു കഴുപ്പവുമില്ലെന്നാണ് ക്യാപ്റ്റൻ വിശദീകരിക്കുന്നത്. മത്സര ശേഷം നടന്ന പോസ്റ്റ് മാച്ച് പ്രസൻ്റേഷനിടെയാണ് രജത് ഈ പ്രതികരണം നടത്തിയത്.

Rajat Patidar responds tyo Virat Kohli Injury Rumour
അഞ്ചാം ജയം ലക്ഷ്യമിട്ട് രാജസ്ഥാൻ റോയൽസ് ഇന്ന് കളത്തിൽ

"വിരാട് ഭായിയുടെ പരിക്കിനെ കുറിച്ച് എനിക്ക് അറിയില്ല. അദ്ദേഹത്തിന് എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതുന്നില്ല. അദ്ദേഹം ഓക്കെ ആണെന്നാണ് എനിക്ക് തോന്നിയത്," രജത് മറുപടി നൽകി.

ഫിൽ സോൾട്ടിനൊപ്പം ടീമിന് ഓപ്പണിങ് വിക്കറ്റിൽ 65 പന്തിൽ 120 റൺസ് സമ്മാനിച്ച കോഹ്ലി മാച്ചിൽ ഫിഫ്റ്റി നേടിയാണ് പുറത്തായത്. 38 പന്തിൽ നിന്ന് 50 റൺസെടുത്താണ് ഹാർദിക്കിൻ്റെ പന്തിൽ സൂര്യകുമാർ യാദവിന് ക്യാച്ച് സമ്മാനിച്ച് കോഹ്ലി പുറത്തായത്. പുറത്തായതിൽ കലിപൂണ്ട് കോഹ്ലി ഗ്ലൗസും ഹെൽമറ്റും വലിച്ചെറിഞ്ഞിരുന്നു.

Rajat Patidar responds tyo Virat Kohli Injury Rumour
ഷെർഫെയ്ൻ റുഥർഫോർഡിൻ്റെ കൂറ്റനടികൾക്കും ആർസിബിയുടെ ജയം തടയാനായില്ല; പോയിൻ്റ് നിലയിൽ മൂന്നാമത് തുടരും
News Malayalam 24x7
newsmalayalam.com