എൽഎസ്ജിയ്ക്കെതിരെ ആർസിബിക്ക് മിന്നും ജയം

ഓപ്പണറായി ഇറങ്ങിയ വിരാട് കോഹ്ലി ആർസിബിക്ക് മികച്ച തുടക്കമാണ് നൽകിയത്
എൽഎസ്ജിയ്ക്കെതിരെ ആർസിബിക്ക് മിന്നും ജയം
Source: X
Published on
Updated on

ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജൈൻ്റ്സിന് നേരെ റോയൽ ചലഞ്ചേഴ്സിന് 5 വിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ലഖ്നൗവിന് ബാറ്റിംഗിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കഴിയാത്തതിനാൽ 20 ഓവറിൽ 146 റൺസെടുക്കുവാനേ കഴിഞ്ഞിരുന്നുള്ളൂ. 147 റൺസ് വിജയലക്ഷ്യം പിന്തുടർന്നെത്തിയ റോയൽ ചലഞ്ചേഴ്സ് 15 ഓവറിൽ ലക്ഷ്യം മറികടന്നു. 15.1 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 149 റൺസാണ് ആർസിബി അടിച്ചെടുത്തത്.

ഓപ്പണറായി ഇറങ്ങിയ വിരാട് കോഹ്ലി ആർസിബിക്ക് മികച്ച തുടക്കമാണ് നൽകിയത്. 34 പന്തിൽ 49 റൺസ് നേടിയ കോഹ്ലിയാണ് ആർസിബിയുടെ ടോപ് സ്കോറർ. 13 പന്തിൽ 27 റൺസ് നേടിയ രജത് പടിതാറും, 9 പന്തിൽ 23 റൺസ് നേടിയ ജിതേഷ് ശർമ്മയും ആർസിബിയുടെ സ്കോർ വേഗത്തിൽ ഉയർത്താൻ സഹായിച്ചു.

എൽഎസ്ജിയ്ക്കെതിരെ ആർസിബിക്ക് മിന്നും ജയം
ചെന്നൈയ്ക്ക് മുന്നിൽ മുട്ടു മടക്കി കൊൽക്കത്ത; ജയം 32 റൺസിന്

ലഖ്നൗവിനെ തകർത്തതോടെ പോയിൻ്റ് പട്ടികയിൽ ഒന്നാമതായി ഇടം പിടിച്ചിരിക്കുകയാണ് ആർസിബി. 28 പന്തിൽ നിന്നും 39 റൺസ് നേടിയ മുകുൾ ചൗധരിയാണ് എൽഎസ്ജിയുടെ ടോപ് സ്കോറർ. മുകുൾ ചൗധരിക്കു പുറമേ 32 പന്തിൽ നിന്നും 40 റൺസ് നേടിയ മിച്ചൽ മാർഷും, 24 പന്തിൽ നിന്ന് 38 റൺസ് നേടിയ ബദോനിയും മികച്ച പ്രകടനം കാഴ്ച വച്ചിരുന്നു. അവസാന ഓവറിൽ തുടരെ വിക്കറ്റുകൾ നഷ്ടമായതാണ് എൽഎസ്ജിയുടെ പരാജയത്തിന് കാരണമായത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com